ബാങ്കിന്‍റെ ചെലവിൽ പങ്കാളിയോടൊപ്പം ഭക്ഷണം; ജീവനക്കാരനെ പിരിച്ചുവിട്ട നടപടി ശരിയെന്ന് കോടതി !

യാത്രയ്ക്കിടയിൽ ഇദ്ദേഹം ചെലവിൽ കാണിച്ചിരുന്നത് രണ്ടു സാൻവിച്ചുകളും രണ്ട് കോഫികളും രണ്ടു പാസ്തകളുമായിരുന്നു. 

court upheld the bank s action in dismissing the employee for eating with his partner at the banks expense bkg


ബാങ്കിന്‍റെ ചെലവിൽ രണ്ട് പേർക്കുള്ള ഭക്ഷണം വാങ്ങി പങ്കാളിയോടൊപ്പം കഴിച്ചതിന് ശേഷം മുഴുവൻ ഭക്ഷണവും താനാണ് കഴിച്ചതെന്ന് നുണ പറഞ്ഞതിന് ജീവനക്കാരനെ തിരിച്ചുവിട്ട ബാങ്ക് നടപടി ശരിവെച്ച് കോടതി വിധി. ലണ്ടനിലെ സിറ്റി ബാങ്കിൽ ഫിനാൻഷ്യൽ അനലിസ്റ്റായി ജോലി ചെയ്തിരുന്നതിന് സാബോൾക്സ് ഫെകെറ്റിനെയാണ് ഗുരുതരമായ മോശം പെരുമാറ്റം ചൂണ്ടിക്കാട്ടി ബാങ്ക്, ജോലിയിൽ നിന്നും പിരിച്ച് വിട്ടത്. 2022 ജൂലൈയിലെ ആംസ്റ്റർഡാമിലേക്കുള്ള ഔദ്യോഗിക യാത്രയിൽ ഇയാൾ കമ്പനിയെ തെറ്റിദ്ധരിപ്പിക്കും വിധം പെരുമാറിയെന്നായിരുന്നു ഇയാളുടെ മേൽ ചുമത്തപ്പെട്ട കുറ്റം. 

അർദ്ധ നഗ്നനായി മസാജ് ചെയ്യുന്ന ചിത്രം പങ്കുവച്ച് എയർ ഏഷ്യാ തലവന്‍; പൊങ്കാലയിട്ട് സാമൂഹിക മാധ്യമ ഉപയോക്താക്കൾ!

ഫെക്കെറ്റിനോട് യാത്രാ ചെലവുകൾ ചോദിച്ചപ്പോൾ ഇദ്ദേഹം ബാങ്ക് അധികൃതർക്ക് അയച്ച ഇമെയിൽ സന്ദേശമാണ് പിരിച്ചുവിടലിലേക്ക് നയിച്ചത്. യാത്രയ്ക്കിടയിൽ ഇദ്ദേഹം ചെലവിൽ കാണിച്ചിരുന്നത് രണ്ടു സാൻവിച്ചുകളും രണ്ട് കോഫികളും രണ്ടു പാസ്തകളുമായിരുന്നു. യഥാർത്ഥത്തിൽ എല്ലാ വിഭവത്തിന്‍റെയും ഓരോ ഐറ്റം യാത്രയിൽ ഇയാളോടൊപ്പം ഉണ്ടായിരുന്ന പങ്കാളിക്കായി വാങ്ങിയതായിരുന്നു. എന്നാൽ ബാങ്കിൽ നൽകിയ മറുപടിയിൽ അവയെല്ലാം താൻ തന്നെയാണ് കഴിച്ചതെന്നാണ് ഫെക്കെറ്റ് അവകാശപ്പെട്ടു. മാത്രമല്ല ബാങ്ക് അനുവദിച്ചിട്ടുള്ള പ്രതിദിന യാത്ര ചെലവായ 100 യൂറോയിൽ (8800 രൂപ) കൂടുതലായി താനൊരു തുക പോലും ചെലവാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരാണ് ആ ഭാഗ്യശാലി? 250 കോടിയുടെ ഓസ് ലോട്ടോ ജാക്ക്പോട്ട് വിജയി കാണാമറയത്ത് ! 

എന്നാൽ, ജീവനക്കാരന്‍റെ മറുപടി വിശ്വാസ യോഗ്യമല്ലെന്ന് കണ്ടെത്തിയ സിറ്റി ബാങ്ക് ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി. ബാങ്ക് അന്വേഷണം ആരംഭിച്ചതിന് ശേഷം, സിറ്റി ബാങ്കിൽ ജോലി ചെയ്യാത്ത തന്‍റെ പങ്കാളി തന്നോടൊപ്പം യാത്ര ചെയ്തതായി ഫെക്കെറ്റ് സമ്മതിച്ചു. എന്നാൽ, ഭക്ഷണമെല്ലാം താൻ തന്നെയാണ് കഴിച്ചതെന്ന് അദ്ദേഹം വീണ്ടും അവകാശമുന്നയിച്ചു.  ഫെക്കെറ്റ് നുണ ആവര്‍ത്തിച്ചതോടെ ഇയാളെ സിറ്റി ബാങ്ക് ജോലിയിൽ നിന്നും പിരിച്ചുവിടുകയായിരുന്നു. തുടർന്ന് തന്നെ അന്യായമായി പിരിച്ചുവിട്ടെന്ന് ആരോപിച്ച് ഫെക്കെറ്റ് കോടതിയെ സമീപിച്ചു. എന്നാൽ കേസ് പരിഗണിച്ച ജഡ്ജി ബാങ്കിന് അനുകൂലമായി വിധിക്കുകായിരുന്നു. കള്ളം പറയുകയും ബാങ്കിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത മോശം പെരുമാറ്റത്തിന് ജീവനക്കാരനെ പിരിച്ചുവിട്ട ബാങ്കിന്‍റെ നടപടി അന്യായമായി കാണാൻ ആകില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios