ആറുമാസം ദമ്പതികൾ അബദ്ധത്തിൽ കുടിച്ചത് ടോയ്‍ലെറ്റ് പൈപ്പിൽ നിന്നുള്ള വെള്ളം, സംഭവിച്ചത്..!
അവസാനം എങ്ങനെയാണ് തങ്ങൾ കുടിക്കുന്ന വെള്ളമാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം എന്ന് ടാൻ കണ്ടെത്തിയത് എന്നല്ലേ? പുതുതായി അപാർട്മെന്റിലേക്ക് വന്ന് ആറുമാസം കഴിഞ്ഞിട്ടും ടാനിന് ഒരിക്കൽ പോലും വെള്ളത്തിന് പൈസ അടക്കേണ്ടി വന്നിട്ടില്ല.
മാസങ്ങളോളം ടോയ്‍ലെറ്റ് പൈപ്പിൽ നിന്നും വരുന്ന വെള്ളം കുടിക്കേണ്ടി വന്നാൽ എന്തായിരിക്കും അവസ്ഥ? അതും ഒരിക്കൽ പോലും തങ്ങൾ ഉപയോഗിക്കുന്നത് ടോയ്‍ലെറ്റ് പൈപ്പിൽ നിന്നും വരുന്ന വെള്ളമാണ് എന്ന് അറിയാതെ. സംഭവം നടന്നിരിക്കുന്നത് ചൈനയിലാണ്.
മേയ് മാസത്തിലാണ് ടാൻ എന്ന യുവാവും കാമുകിയും ചേർന്ന് ബെയ്ജിംഗിലെ ഒരു അപാർട്‍മെന്റ് വാടകയ്‍ക്കെടുത്തത്. പിന്നാലെ, ഇരുവർക്കും പലതരത്തിലുള്ള പ്രശ്നങ്ങളും വന്ന് തുടങ്ങി. വയറുവേദന, മുഖക്കുരു, തൊണ്ടവേദന, കഫം, മുടികൊഴിച്ചിൽ എന്നിവയെല്ലാം ഇതിൽ പെടുന്നു. എന്നാൽ, എന്താണ് ഇതിന്റെ കാരണമെന്നത് മാത്രം ദുരൂഹതയായി തുടർന്നു. ഒരിക്കൽ പോലും ഈ അസുഖങ്ങളുടെ കാരണം കണ്ടെത്താൻ ഇരുവർക്കും സാധിച്ചില്ല. അപ്പോഴൊന്നും തന്നെ തങ്ങൾ കുടിക്കുന്ന വെള്ളമാണ് ഇതിന്റെ കാരണം എന്ന് രണ്ടാൾക്കും സംശയം തോന്നിയതും ഇല്ല.
അവസാനം എങ്ങനെയാണ് തങ്ങൾ കുടിക്കുന്ന വെള്ളമാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം എന്ന് ടാൻ കണ്ടെത്തിയത് എന്നല്ലേ? പുതുതായി അപാർട്മെന്റിലേക്ക് വന്ന് ആറുമാസം കഴിഞ്ഞിട്ടും ടാനിന് ഒരിക്കൽ പോലും വെള്ളത്തിന് പൈസ അടക്കേണ്ടി വന്നിട്ടില്ല. മാത്രമല്ല, കൃത്യമായി വെള്ളവും കിട്ടുന്നുണ്ട്. ഇതിൽ സംശയം തോന്നിയ ടാൻ ഇതേക്കുറിച്ച് പരിശോധിച്ചു. അപ്പോഴാണ് ഒരിക്കൽ പോലും തങ്ങൾ കുടിവെള്ളത്തിനുള്ള പൈപ്പിൽ നിന്നും വെള്ളം ഉപയോഗിച്ചിട്ടില്ല എന്ന് മനസിലാവുന്നത്.
പിന്നാലെ, ഇയാൾ പ്ലംബറെ വിളിച്ച് പരിശോധിപ്പിച്ചു. അതിലാണ് ടോയ്‍ലെറ്റ് പൈപ്പിൽ നിന്നുമുള്ള വെള്ളമാണ് കഴിഞ്ഞ ആറ് മാസമായി തങ്ങളുടെ അപാർട്‍മെന്റിലെത്തുന്നതും തങ്ങൾ ഉപയോഗിക്കുന്നതും എന്ന് ഇവർക്ക് മനസിലാവുന്നത്. ഏതായാലും അതോടെ ദുരൂഹത നിറഞ്ഞ തങ്ങളുടെ ആരോഗ്യപ്രശ്നങ്ങളെല്ലാം എങ്ങനെയുണ്ടായി എന്ന് ഇവർക്ക് മനസിലായി. ടോയ്‍ലെറ്റിൽ നിന്നുമുള്ള പൈപ്പ് ടാപ്പ് വാട്ടറിലെ പൈപ്പുമായി ബന്ധിപ്പിച്ച് കൊണ്ട് മറ്റൊരു പൈപ്പ് കൂടി ഉണ്ടായിരുന്നതായിരുന്നു ഇതിനെല്ലാം കാരണം. ഏതായാലും ഒടുക്കം പ്ലംബർ ഇത് നേരെയാക്കി.
വായിക്കാം: കാമുകന്റെ ഫോൺ ഗാലറി തുറന്നു, തന്റേതടക്കം 13,000 നഗ്നചിത്രങ്ങൾ, പരാതിയുമായി യുവതി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം