മകളുടെ വിദ്യാഭ്യാസത്തെ കുറിച്ച് ഓട്ടോ ഡ്രൈവറുമൊത്തുള്ള സംഭാഷണം ഹൃദ്യമെന്ന് യുവതി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഈ കൊടുംചൂടിലും ഓട്ടോ ഓടിക്കുന്നവരോട് സംസാരിക്കുക എന്നത് ഏറെ ഹൃദ്യമാണെന്നായിരുന്നു നിരവധി പേര്‍ അഭിപ്രായപ്പെട്ടത്. 

conversation with an auto driver about his daughter's education goes viral

ന്ത്യയുടെ ഐടി നഗരം എന്നറിയപ്പെടുന്ന ബെംഗളൂരുവില്‍ നിന്നുള്ള കഥകളാണ് സാമൂഹിക മാധ്യമങ്ങള്‍ നിറയെ. ഇടയ്ക്ക് ചൂടാണെങ്കില്‍ മറ്റ് ചിലപ്പോള്‍ കുടിവെള്ള പ്രശ്നം. അതല്ലെങ്കില്‍ നിന്ന് തിരിയാന്‍ പറ്റാത്ത മണിക്കൂറുകള്‍ നീളുന്ന ട്രാഫിക് ബ്ലോക്ക്. എന്നും എന്തെങ്കിലുമൊരു വിഷയം ബെംഗളൂരുവില്‍ നിന്നും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുകയും അത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ട ഒരു കുറിപ്പ് സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ഹൃദയത്തെ സ്പര്‍ശിച്ചു. 

ബെംഗളൂരുവില്‍ ജീവിക്കുന്ന  നമ്രത എസ് റാവു എന്ന സ്ത്രീയാണ് ഒരു ഓട്ടോയ്ക്കുള്ളില്‍ നിന്നുള്ള ചിത്രത്തിനൊപ്പം കുറിപ്പ് പങ്കുവച്ചത്. അറിയാവുന്ന കന്നഡയില്‍ ഓട്ടോകാരനോട് സംസാരിച്ച് തുടങ്ങിയ സംഭാഷണം ഒടുവില്‍ അദ്ദേഹത്തിന്‍റെ മകളുടെ മത്സര പരീക്ഷകളിലേക്ക് എത്തിയതെങ്ങനെ എന്ന് അവര്‍ വിശദീകരിച്ചു. അവര്‍ അങ്ങനെ എഴുതി, 'ഹൃദ്യമായ ഒരു ബെംഗളൂരു നിമിഷം, ഞാന്‍ അധികം ചൂടില്ലാത്ത ദിവസമല്ലേയെന്ന് അദ്ദേഹത്തോട് ചോദിച്ചു. ഓ കന്നഡ അറിയാമോ, എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ഇത് അദ്ദേഹത്തിന്‍റെ 11 -ാം ക്ലാസില്‍ പഠിക്കുന്ന മകള്‍ എഴുതാനിരിക്കുന്ന സിഇടി, എന്‍ഇഇടി തുടങ്ങിയ മറ്റ് പ്രവേശന പരീക്ഷകളെ കുറിച്ചുള്ള സംഭാഷണത്തിന് തുടക്കം കുറിച്ചു. ഞാന്‍ അദ്ദേഹത്തോട് ഇതിനെ കുറിച്ച് മറ്റുള്ളവരോടും ആരായണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി....' തുടര്‍ന്ന് നമ്രത വീണ്ടും എഴുതി. 

ദക്ഷിണേഷ്യക്കാർ സിന്ധുനദീതട സംസ്കാരത്തില്‍ നിന്നും രൂപം കൊണ്ട സങ്കരജനതയെന്ന് ജനിതക പഠനം

ക്ലോസറ്റില്‍ നിന്നും അസാധാരണമായ ശബ്ദം; പിന്നാലെ പുറത്ത് വന്നത് 10 അടി നീളമുള്ള പാമ്പ്, വൈറല്‍ വീഡിയോ കാണാം

'ഇല്ല മാഡം, ഞങ്ങൾ ആളുകളെ മനസ്സിലാക്കുന്നു, ഞങ്ങൾക്കും വൈബുകൾ ലഭിക്കുന്നു. ഇതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ നിങ്ങൾ ഒരു യഥാർത്ഥ വ്യക്തിയാണെന്ന് എനിക്ക് പറയാൻ കഴിയും, അതുകൊണ്ടാണ്. അല്ലെങ്കിൽ, യാത്രക്കാരൻ ഇയർഫോണുമായി ഇരിക്കും. ഞാൻ നോക്കി നിൽക്കും. റോഡ്, മറ്റേതൊരു ദിവസത്തേയും പോലെ, ഞാൻ അയാളോട് യോജിക്കുന്നു, ചിലപ്പോൾ എല്ലാം സ്പന്ദനങ്ങളെക്കുറിച്ചാണ്.' നമ്രതയുടെ കുറിപ്പിന് വലിയ പ്രതികരണമാണ് ലഭിച്ചത്. കുറിപ്പ് ഇതിനകം ഒരു ലക്ഷത്തി പതിനഞ്ചായിരത്തിന് മുകളില്‍ ആളുകള്‍ കണ്ടു. നിരവധി പേര്‍ മറുകുറിപ്പെഴുതാനെത്തി. 38 ഡിഗ്രി ചൂടിലും ഓട്ടോയോടിക്കുന്ന നമ്മ ഓട്ടോ ഡ്രൈവര്‍മാരെ ബഹുമാനിക്കുന്നുവെന്ന് ചിലരെഴുതി. മറ്റ് ചിലര്‍, ഓട്ടോ ഡ്രൈവര്‍ കന്നഡ അറിയാവുന്നവരെ കണ്ടപ്പോള്‍ അത്ഭുതപ്പെട്ടത് ബെംഗളൂരുവിനെ കുടിയേറ്റത്തിന്‍റെ ഭീകരത കാണിക്കുന്നുവെന്ന് കുറിച്ചു. ഓട്ടോക്കോരോടുള്ള സംഭാഷണം പോലുള്ളവ വളരെ നല്ലതാണെന്നും ഇല്ലെങ്കില്‍ ജീവിതം തന്നെ ബോറടിക്കുമെന്നും മറ്റ് ചിലരെഴുതി. 

അശാന്തമായ ഒരാണ്ട്; മണിപ്പൂരില്‍ ഇന്നും കനത്ത ജാഗ്രത തുടരുന്നു
 

Latest Videos
Follow Us:
Download App:
  • android
  • ios