ശരീരത്തില്‍ പുള്ളികളില്ലാത്ത, തവിട്ടുനിറം മാത്രമുള്ള ലോകത്തിലെ ഏക ജിറാഫ് ജനിച്ചു !
നിറവ്യത്യസത്തോടെ ജനിച്ച ജിറാഫ്, ലോകമെങ്ങുമുള്ള ജിറാഫുകള്‍ നേരിടുന്ന ജൈവിക പ്രതിസന്ധിയുടെ ഫലമാണെന്നും അവയെ സംരക്ഷിക്കേണ്ട സമയം അതിക്രമിച്ചെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു.
ലോകമെമ്പാടുമുള്ള മൃഗ ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിയ ഒരു ജനനം കഴിഞ്ഞ മാസം അവസാനം അമേരിക്കയിലുണ്ടായി. ഒരു ജിറാഫിന്‍റെ ജനനമാണ് ഇത്രയേറെ അത്ഭുതത്തിന് കാരണമായത്. നാല് ആഴ്ച മാത്രം പ്രായമുള്ള ആ നവജാത ശിശുവിന്‍റെ നിറമാണ് ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുന്നത്.സാധാരണയായി തവിട്ട് നിറത്തിനിടയില്‍ വെള്ള വരകളോട് കൂടിയ നിറമാണ് ജിറാഫുകള്‍ക്ക് ഉണ്ടാവുക. അതല്ലെങ്കില്‍ എന്തെങ്കിലും തരത്തിലുള്ള ജനിതക വ്യത്യാസമുണ്ടെങ്കില്‍ അവയുടെ നിറം പൂര്‍ണ്ണമായും വെള്ളയായിരിക്കും. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ശരീരം മൂഴുവനും തവിട്ട് നിറത്തിലുള്ള ജിറാഫ് ആദ്യമായാണ് ജനിച്ചതെന്ന് മൃഗ ശാസ്ത്രജ്ഞര്‍ പറയുന്നു.
അമേരിക്കയിലെ ടെന്നസിയിലുള്ള ബ്രൈറ്റ്സ് മൃഗശാലയിൽ ശരീരത്തിൽ പാടുകളോ മറ്റെന്തെങ്കിലും പാറ്റേണുകളോ ഒന്നു മില്ലാതെ പൂർണമായും തവിട്ട് നിറം മാത്രമുള്ള ജിറാഫ് കുഞ്ഞ് പിറന്നു. ജൂലൈ 31 ന് ജനിച്ച ഈ ജിറാഫ് ലോകത്തിലെ തന്നെ ആദ്യത്തെ പൂര്‍ണ്ണമായും തവിട്ട് നിറമുള്ള ജിറാഫാണെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രൈറ്റ്സ് മൃഗശാല പുറത്തുവിട്ട പ്രസ്താവന പ്രകാരം ഈ കുഞ്ഞ് ജിറാഫിന് ആറടി ഉയരം ഉണ്ട്. ലോകത്തിലെ തന്നെ ജീവിക്കുന്ന ഒരേയൊരു സോളിഡ് - നിറമുള്ള റെറ്റിക്യുലേറ്റഡ് ജിറാഫാണ് ഇതെന്നാണ് ജിറാഫ് വിദഗ്ധർ പറയുന്നത്. സാധാരണയായി, ചർമ്മത്തിൽ പാടുകളില്ലാതെ ജനിക്കുന്ന ജിറാഫ് കുഞ്ഞുങ്ങൾക്ക് പൂർണ്ണമായും വെളുത്ത നിറമായിരിക്കും ഉണ്ടാവുക. എന്നാൽ ഇപ്പോള്‍ ജനിച്ച ജിറാഫ് കുഞ്ഞിനാകട്ടെ പൂർണ്ണമായും തവിട്ട് നിറമാണ്. ഇതാണ് ജന്തു ശാസ്ത്രജ്ഞരെ ഒന്നാകെ വിസ്മയിപ്പിക്കുന്ന കാര്യവും.
ഇരുതലയുള്ള പാമ്പിന്‍ കുഞ്ഞ്; വൈറലായി അപൂര്‍വ്വ വീഡിയോ !
ജിറാഫുകളുടെ സംരക്ഷണത്തിൽ വളരെയധികം ശ്രദ്ധ നൽകേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നുവെന്നാണ് ബ്രൈറ്റ്സ് മൃഗശാലയുടെ സ്ഥാപകനായ ടോണി ബ്രൈറ്റ് പറയുന്നത്. നിശബ്ദമായി വംശനാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് ജിറാഫുകൾ എന്നും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ കാട്ടുജിറാഫുകളുടെ എണ്ണത്തിൽ 40 % കുറവ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസാധാരണമായ നിറത്തോടെ ജനിച്ച ജിറാഫ്, ലോകമെമ്പാടുമുള്ള ജിറാഫുകൾ നേരിടുന്ന വെല്ലുവിളികളെ ഉയർത്തിക്കാട്ടുന്നതാണെന്നും മൃഗശാല അധികൃതർ ചൂണ്ടിക്കാണിക്കുന്നു. കാര്യമെന്തായാലും പുതിയ തവിട്ട് ജിറാഫിനെ കാണാന്‍ മൃഗശാലയിലേക്ക് ധാരാളം സന്ദര്‍ശകരെത്തുന്നുണ്ടെന്ന് മൃഗശാലാ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക