വിദേശികളോട് കടല്‍ വിഭവത്തിന് 83,000 രൂപ ഈടാക്കി; പിന്നാലെ ട്വിസ്റ്റ് !

 ഓർഡർ ചെയ്ത സീ ഫുഡ് വിഭവത്തിന് 1,000 ഡോളർ അതായത് ഏകദേശം 83,262 രൂപയാണ് റസ്റ്റോറന്‍റ് വിലയായി ഈടാക്കിയത്. ബില്ല് കണ്ട് അമ്പരന്ന് പോയ ഇവർ ഉടൻ തന്നെ പോലീസിനെ വിളിക്കുകയായിരുന്നു.

Complaint that foreigners were charged Rs 83000 for seafood bkg

റെസ്റ്റോറന്‍റില്‍ കടല്‍ വിഭവം കഴിക്കാനെത്തിയ വിദേശികളില്‍ നിന്നും  റെസ്റ്റോറന്‍റ് അമിത ചാര്‍ജ്ജ് ഈടാക്കിയെന്ന് പരാതി. ഓഗസ്റ്റ് 19 -ന് സിംഗപ്പൂരിലെ സീഫുഡ് പാരഡൈസ് റെസ്റ്റോറന്‍റിലാണ് സംഭവം. ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ ജപ്പാനീസ് വിനോദ സഞ്ചാരികളാണ് റസ്റ്റോറന്‍റിന്‍റെ ചൂഷണം ചൂണ്ടിക്കാട്ടി പോലീസിന് പരാതി നൽകിയത്. 50-കാരിയായ ജപ്പാനീസ് വനിത ജുങ്കോ ഷിൻബയ്ക്കുവിനും  സംഘാംഗങ്ങൾക്കുമാണ് ഇത്തരത്തിൽ ഒരനുഭവം ഉണ്ടായത്. ഇവർ ഓർഡർ ചെയ്ത സീ ഫുഡ് വിഭവത്തിന് 1,000 ഡോളർ അതായത് ഏകദേശം 83,262 രൂപയാണ് റസ്റ്റോറന്‍റ് വിലയായി ഈടാക്കിയത്. ബില്ല് കണ്ട് അമ്പരന്ന് പോയ ഇവർ ഉടൻ തന്നെ പോലീസിനെ വിളിക്കുകയായിരുന്നു.

റസ്റ്റോറന്‍റിലെ ഒരു വെയിറ്റർ ശുപാർശ ചെയ്തതനുസരിച്ച് ചില്ലി ക്രാബ് ഡിഷ് എന്ന വിഭവമാണ് ഇവർ പ്രധാനമായും ഓർഡർ ചെയ്തത്. സിംഗപ്പൂരിലെയും അയൽരാജ്യമായ മലേഷ്യയിലെയും ഏറെ പ്രശസ്തമായ ഒരു വിഭവമാണ് ഇത്. എന്നാൽ ബില്ല് വന്നപ്പോൾ അതിന് റസ്റ്റോറൻറ് ഈടാക്കിയ തുക കണ്ട് ജുങ്കോ ഷിൻബ അമ്പരന്നുവെന്ന് ഏഷ്യാവണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 680 ഡോളർ ആയിരുന്നു ആ ഒരു വിഭവത്തിന് മാത്രമായി റസ്റ്റോറൻറ് ഈടാക്കിയത്. ഇത് 56,490 ഇന്ത്യൻ രൂപയോളം വരും. 

കുട്ടികളെ തട്ടിക്കൊണ്ട് ഈന്തപ്പന മുകളിലേക്ക് കയറുന്ന 'വെവെ ഗോംബെല്‍'; ഇന്ത്യോനേഷ്യയിലെ ചില അന്ധവിശ്വാസങ്ങള്‍!

ഈ കടല്‍ വിഭവം ഒരു അലാസ്കൻ കിംഗ് ക്രാബ് ഉപയോഗിച്ച് തയ്യാറാക്കിയതിനാലാണ് ഇത്രയും കൂടുതൽ വില എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് റസ്റ്റോറന്‍റ് അധികൃതർ പറഞ്ഞ വിശദീകരണം. കൂടാതെ ഇതിന്‍റെ വിലയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആദ്യമേ തന്നെ ഉപഭോക്താവിന് നൽകിയിരുന്നുവെന്നും റസ്റ്റോറന്‍റ് ജീവനക്കാർ പറഞ്ഞു. എന്നാൽ, വെയിറ്റർ ഞണ്ടിന്‍റെ വില 30 ഡോളർ (ഏകദേശം 2,500 രൂപ) ആണെന്ന് തന്നോട് സൂചിപ്പിച്ചിരുന്നെങ്കിലും അത് 100 ഗ്രാമിന്‍റെതാണെന്ന് വ്യക്തമാക്കിയില്ലെന്നാണ് പരാതിക്കാരിയായ സ്ത്രീ പോലീസിനോട് പറഞ്ഞു. 

ആര്‍ട്ട് എക്സിബിഷനിലേക്ക് കയറാന്‍ നഗ്നമോഡലുകള്‍ക്കിടയിലൂടെ 'മുട്ടിയുരുമ്മി' കടക്കണം !

എന്നാൽ, ഇവരുടെ വാദം തെറ്റാണെന്ന് റസ്റ്റോറന്‍റ് ഉടമ പോലീസിനോട് വിശദീകരിച്ചു. ഷിൻബ അടങ്ങുന്ന നാലംഗ സംഘത്തിന് മുൻപിൽ വിഭവം തയ്യാറാക്കുന്നതിന് മുൻപ് തന്നെ ഉപയോഗിക്കാൻ എടുക്കുന്ന ഞണ്ടിനെ പ്രദർശിപ്പിച്ചിരുന്നുവെന്നും അതിന്‍റെ അളവും വിലയും അവർ മുൻകൂട്ടി അറിഞ്ഞിരുന്നതാണെന്നും റസ്റ്റോറന്‍റ് ഉടമ പറയുന്നു. ഈ സംഘത്തിന് മാത്രമായി 3.5 കിലോഗ്രാം വരുന്ന ഞണ്ടിനെ ഉപയോഗിച്ചുവെന്നും ഹോട്ടൽ ജീവനക്കാർ പറയുന്നു. ഒടുവിൽ പൊലീസിന്‍റെ ഇടപെടലിനെ തുടർന്ന് റസ്റ്റോറന്‍റ് ബില്ലിൽ 7,000 രൂപയോളം ഇളവ് നൽകുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Latest Videos
Follow Us:
Download App:
  • android
  • ios