പെട്ടെന്ന് 'വർക്ക് ഫ്രം ഹോം' നിർത്തലാക്കി, ആളുകൾ ജോലി ഉപേക്ഷിക്കുകയാണ്, ചർച്ചയായി പോസ്റ്റ് 

വർക്ക് ഫ്രം ഹോം ആയതിനാലാണ് പല കമ്പനികളുടെയും ഓഫറുകൾ നിരസിച്ച് ഈ ജോലി തെരഞ്ഞെടുത്തത് എന്നാണ് യുവാവ് പറയുന്നത്.

company stopped work from home thinking about quitting reddit post viral

പല കമ്പനികളിലും ഇന്ന് 'വർക്ക് ഫ്രം ഹോം' അനുവദിക്കുന്നുണ്ട്. യഥാർത്ഥത്തിൽ വർക്ക് ഫ്രം ഹോം എന്ന വാക്ക് നമുക്ക് ഇത്രയേറെ പരിചിതമായത് കൊവിഡ് മഹാമാരിക്ക് ശേഷമാണ്. പല കമ്പനികളും ആ സമയത്ത് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിച്ചിരുന്നു. എന്നാൽ, പിന്നീട് അത് തിരികെ ഓഫീസിലേക്ക് തന്നെ എത്തുകയും ചെയ്തു. എന്നാൽ, ചില കമ്പനികളാകട്ടെ അന്ന് തുടങ്ങിയ വർക്ക് ഫ്രം ഹോം രീതി തന്നെ തുടരുകയും ചെയ്തു. 

മിക്കവരും വർക്ക് ഫ്രം ഹോം ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് വികസിതരാജ്യങ്ങളിൽ. എന്നാൽ, ഇപ്പോൾ ഒരാൾ റെഡ്ഡിറ്റിൽ പങ്കുവച്ച ഒരു പോസ്റ്റാണ് ചർച്ചയാവുന്നത്. ജോലി സംബന്ധമായ അനേകം പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്ന സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമാണ് റെഡ്ഡിറ്റ്. 

പെട്ടെന്ന് തന്റെ കമ്പനി വർക്ക് ഫ്രം ഹോം അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തതിലെ നിരാശയാണ് ഇയാൾ പോസ്റ്റിൽ പങ്കുവയ്ക്കുന്നത്. യുവാവ് പറയുന്നത് ഒരു വർഷം മുമ്പാണ് താൻ ഈ കമ്പനിയിൽ എത്തിയത് എന്നാണ്. വർക്ക് ഫ്രം ഹോം ആയതിനാലാണ് പല കമ്പനികളുടെയും ഓഫറുകൾ നിരസിച്ച് ഈ ജോലി തെരഞ്ഞെടുത്തത്. യുവാവ് പറയുന്നത് വിട്ടുമാറാത്ത വേദനയും ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടതുമാണ് വർക്ക് ഫ്രം ഹോം അവസാനിപ്പിക്കുമ്പോൾ തന്നെ അലട്ടുന്ന കാര്യം എന്നാണ്. 

ഞങ്ങൾക്ക് കമ്പനിയിൽ നിന്നും ഒരു ഇമെയിൽ ലഭിച്ചു. ഞങ്ങൾക്ക് ഇനി വീട്ടിലിരുന്ന് ജോലി ചെയ്യാൻ കഴിയില്ല, ശക്തമായ ഒരു ടീമിനെ ഉണ്ടാക്കിയെടുക്കാൻ വേണ്ടിയാണ് WFH നിർത്തലാക്കുന്നത് എന്നാണ് പറയുന്നത്. ഒരു വർഷം മുമ്പാണ് താൻ ഈ കമ്പനിയിൽ ജോലി തുടങ്ങിയത്. WFH കാരണം മറ്റ് ഓഫറുകൾ താൻ നിരസിക്കുകയായിരുന്നു. തനിക്ക് ക്രോണിക് പെയിനുണ്ട്, യാത്ര ചെയ്യേണ്ട എന്നത് വലിയ സഹായമാണ്. WFH നിർത്തലാക്കിയതോടെ പലരും ജോലി ഉപേക്ഷിച്ചു തുടങ്ങി. തനിക്കും അതിന് കഴിഞ്ഞെങ്കിൽ എന്ന് ആ​ഗ്രഹിക്കുകയാണ് എന്നാണ് യുവാവ് പോസ്റ്റിൽ പറയുന്നത്. 

Just got our WFH taken away..
byu/whyhilist inantiwork

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ഒരു ഡോക്ടറെ കണ്ട് സർ‌ട്ടിഫിക്കറ്റ് വാങ്ങിയ ശേഷം വർക്ക് ഫ്രം ഹോം തന്നെ തുടരാനുള്ള അനുമതി കമ്പനിയിൽ നിന്നും നേടിയെടുക്കൂ എന്നാണ് ചിലർ ഉപദേശിച്ചത്. കോൺട്രാക്ടിൽ പറയുന്നത് 'വർക്ക് ഫ്രം ഹോം' എന്നാണോ ആണെങ്കിൽ ഒരു വക്കീലിനെ കാണൂ എന്ന് പറഞ്ഞവരും ഉണ്ട്. ചിലരെല്ലാം യുവാവിനോട് പറഞ്ഞത്, ജോലി പോയാൽ കുഴപ്പമില്ല എന്നാണെങ്കിൽ വർക്ക് ഫ്രം ഹോം തന്നെ തുടരൂ എന്നാണ്. 

ചൈനയിൽ അടച്ചുപൂട്ടിയത് 10,000 -ത്തിലധികം കിന്റർ​ഗാർട്ടനുകൾ, ജനന നിരക്ക് കുറഞ്ഞത് രാജ്യത്തിന് തലവേദന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios