100 കിലോമീറ്റര്‍ ഓടിയാല്‍ മുഴവന്‍ ബോണസ് എന്ന് കമ്പനി; സംഗതി പൊളിയെന്ന് സോഷ്യല്‍ മീഡിയ
ജീവനക്കാരുടെ ശാരീരിക പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു ബോണസ് സംവിധാനമാണിത്. പുതിയ സംവിധാനത്തില്‍ തൊഴിലാളികള്‍ നടത്തുന്ന ഓട്ടം, ഹൈക്കിംഗ്, വേഗത്തില്‍ നടക്കുക തുടങ്ങിയ വ്യായാമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
വേഗത്തില്‍ നടന്നും ഓടിയും പണം സമ്പാദിക്കാന്‍ പറ്റുമോ? പറ്റുമെന്നാണ് ഡോങ്‌പോ പേപ്പർ കമ്പനി പറയുന്നത്. ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പേപ്പര്‍ കമ്പനിയാണ് ഡോങ്‌പോ. പക്ഷേ എല്ലാവര്‍ക്കും പറ്റില്ല. കമ്പനിയിലെ തൊഴിലാളികള്‍ക്ക് മാത്രമാണ് ഈ പരിമിത ഓഫര്‍. തൊഴിലാളികള്‍ ഒടുകയോ നടക്കുകയോ ഹൈക്കിംഗ് നടത്തുകയോ ചെയ്യുകയാണെങ്കില്‍ ആ തൊഴിലാളികള്‍ക്ക് കമ്പനി പ്രത്യേക ബോണസ് നല്‍കുമെന്നാണ് വാഗ്ദാനം. കമ്പനിയുടെ പുതിയ തീരുമാനത്തില്‍ വലിയ പിന്തുണയാണ് സാമൂഹിക മാധ്യമങ്ങളില്‍ ലഭിക്കുന്നത്. കമ്പനി പരമ്പരാഗതമായി വര്‍ഷാവസാനത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കി വന്നിരുന്ന ബോണസ് നിര്‍ത്തലാക്കി. പകരം ജീവനക്കാരുടെ ആരോഗ്യവും ശാരീരക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി മുന്നോട്ട് വച്ച ഒരു പുതിയ ബോണസ് സംവിധാനമാണ് ഇതെന്ന് സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കാര്‍ബണ്‍ ക്യാപ്ചര്‍ സാധ്യമോ? വീഡിയോ കണ്ടത് രണ്ടരക്കോടി പേര്‍ !
ജീവനക്കാരുടെ ശാരീരിക പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു ബോണസ് സംവിധാനമാണിത്. പുതിയ സംവിധാനത്തില്‍ തൊഴിലാളികള്‍ നടത്തുന്ന ഓട്ടം, ഹൈക്കിംഗ്, വേഗത്തില്‍ നടക്കുക തുടങ്ങിയ വ്യായാമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മാത്രമല്ല എത്ര ദൂരം ഇത്തരത്തില്‍ സഞ്ചരിക്കുന്നുവെന്നതും ബോണസിനെ സ്വാധീനിക്കും. ഉദാഹരണത്തിന് ഒരു മാസത്തില്‍ 50 കിലോമീറ്റർ ഓടുന്ന ജീവനക്കാർക്ക് മുഴുവൻ പ്രതിമാസ ബോണസ് ലഭിക്കും. എന്നാല്‍ 40 കിലോമീറ്റര്‍ ഓടുന്നയാള്‍ക്ക് 60 ശതമാനം മാത്രമേ ലഭിക്കൂ. 30 കിലോമീറ്റര്‍ ഓടുന്നയാള്‍ക്ക് 30 ശതമാനം ബോണസ് മാത്രമേ ഉണ്ടാകൂവെന്നും ഡോങ്‌പോ പേപ്പർ കമ്പനി പറയുന്നു. ഇനി ഒരു തൊഴിലാളി ഒരു മാസം കൊണ്ട് 100 കിലോമീറ്റര്‍ ഓടിയെന്നിതിരിക്കട്ടെ അയാളെ കാത്തിരിക്കുന്നത് മുഴുവന്‍ ബോണസിനോടൊപ്പം 30 ശതമാനം കൂടുതലായിരിക്കും. ഓട്ടം മാത്രമല്ല, വേഗത്തിലുള്ള നടത്തവും ഹൈക്കിംഗും സമാനമായ രീതിയില്‍ തന്നെ കമ്പനി ബോണസിനായി പരിഗണിക്കുന്നു.
81 -ാം വിവാഹ വാര്‍ഷികം ആഘോഷമാക്കി ദമ്പതികള്‍; ദീര്‍ഘ ദാമ്പത്യത്തിന്‍റെ രഹസ്യം വെളിപ്പെടുത്തുന്നു !
ജീവനക്കാര്‍ ഇത്തരം വ്യായാമങ്ങള്‍ ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കുന്നത് അവരുടെ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ആപ്പുകള്‍ വഴിയാണ്. കമ്പനി സിഇഒ ലിന്‍ ഷിയോംഗ് ജീവനക്കാരുടെ ആരോഗ്യവും കമ്പനിയുടെ വിജയവും പരസ്പര ബന്ധിതമാണെന്ന് അവകാശപ്പെട്ടു. ഒരു കമ്പനിയുടെ ദീര്‍ഘായുസ് ആ കമ്പനിയുടെ തൊഴിലാളികളുടെ ക്ഷേമവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് അദ്ദേഹത്തിന്‍റെ വാദം. ലിന്‍ ഷിയോംഗ് ഇത് വെറുതേ പറയുന്നതല്ല. മറിച്ച് അദ്ദേഹം ഇത് പ്രവര്‍ത്തിച്ച് കാണിക്കുന്നു. അതും രണ്ട് തവണ ഏവറസ്റ്റ് കീഴടക്കിക്കൊണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി തന്‍റെ തൊഴിലാളികളുടെ ജീവിതശൈലിയുടെ ഭാഗമായി സ്പോര്‍ട്സും ഫിറ്റ്നസും ഉള്‍പ്പെടുത്താനായി അദ്ദേഹം ശ്രമിക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.