അടിച്ചത് കെമിക്കൽ സ്പ്രേയല്ല, 'ഫാർട്ട് സ്പ്രേ'; ജൂത വിദ്യാർത്ഥിക്ക് മൂന്ന് കോടി രൂപ നല്കാൻ കൊളംബിയ സർവകലാശാല

പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്കെതിരെ ഫാര്‍ട്ട് സ്പ്രേ ഉപയോഗിച്ച ജൂത വിദ്യാര്‍ത്ഥിക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സര്‍വകലാശാല നീക്കത്തിനെതിരെ റാലിയില്‍ പങ്കെടുത്ത ജൂത വിദ്യാര്‍ത്ഥികള്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തി. 

Columbia University to pay Rs 30 million as compensation to suspended Jewish student

പാലസ്തീന്‍ ഐക്യദാർഢ്യ റാലിക്കെതിരെ ജൂത വിദ്യാര്‍ത്ഥി പ്രയോഗിച്ചത് കെമിക്കല്‍ സ്പ്രേയല്ലെന്ന് കണ്ടെത്തല്‍. മറിച്ച്, വിദ്യാര്‍ത്ഥി ഉപയോഗിച്ചത് ആമസോണിൽ നിന്ന് വാങ്ങിയ നിരുപദ്രവകരമായ ഫാർട്ട് സ്പ്രേയാണെന്ന് കൊളംബിയ സർവകലാശാല നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇതേതുടർന്ന് സസ്പെന്‍റ് ചെയ്യപ്പെട്ട ജൂത വിദ്യാര്‍ത്ഥിക്ക്  3,95,000 ഡോളർ (ഏകദേശം 3 കോടി രൂപ) സെറ്റില്‍മെന്‍റായി നല്‍കാന്‍ സര്‍വകലാശാല സമ്മതിച്ചതായി റിപ്പോര്‍ട്ട്. 

ഗാസയിലെ ഇസ്രായേലിന്‍റെ നടപടികളെ യുഎസ് ഭരണകൂടം പിന്തുണയ്ക്കുന്നതിനെതിരെ സർവകലാശാല വളപ്പില്‍ നൂറോളം വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധ റാലിയ്ക്കിടെയായിരുന്നു ജൂത വിദ്യാര്‍ത്ഥി ഫാര്‍ട്ട് സ്പ്രേ ഉപയോഗിച്ചത്. സംഭവത്തെത്തുടർന്ന് റാലിയില്‍ പങ്കെടുത്ത നിരവധി വിദ്യാർത്ഥികൾക്ക് ഓക്കാനം, വയറുവേദന, തലവേദന, കണ്ണുകൾ അസ്വസ്ഥമാകുന്ന അവസ്ഥ എന്നിവ അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. അന്വേഷണത്തിന്‍റെ തുടക്കത്തില്‍ റാലിക്കെതിരെ ജൂത വിദ്യാര്‍ത്ഥി കെമിക്കല്‍ സ്പ്രേ ഉപയോഗിച്ചെന്നായിരുന്നു കൊളംബിയ സർവകലാശാലയെയും ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്‍റും കരുതിയിരുന്നത്. 

ഉപദ്രവിച്ചാല്‍ കാക്കകള്‍ 'പ്രതികാരം' ചെയ്യും, അതും 17 വര്‍ഷത്തോളം ഓര്‍ത്ത് വച്ച്; പഠനം

സംഭവം വിവാദമായതിന് പിന്നാലെ റാലിക്കെതിരെ ഫാര്‍ട്ട് സ്പ്രേ ഉപയോഗിച്ച രണ്ട് ജൂത വിദ്യാർത്ഥികൾക്കും 18 മാസത്തെ സസ്പെൻഷനാണ് സര്‍വകലാശാല നല്‍കിയത്. എന്നാല്‍, കഴിഞ്ഞ ഏപ്രിലില്‍ ഒരു വിദ്യാർത്ഥി ഇതുമായി ബന്ധപ്പെട്ട് കേസ് ഫയൽ ചെയ്തതിനെത്തുടർന്നാണ് സർവകലാശാല വിദ്യാര്‍ത്ഥിയുടെ സസ്പെന്‍ഷന്‍ കുറയ്ക്കാനും പകരം സെറ്റിൽമെന്‍റിനും തയ്യാറായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.  എന്നാല്‍, സര്‍വകലാശാലയുടെ നടപടിക്കെതിരെ റാലിയില്‍ പങ്കെടുത്ത ജൂത വിദ്യാര്‍ത്ഥികള്‍ തന്നെ രംഗത്തെത്തി. സര്‍വകലാശാലയുടെ നടപടി "മുഖത്തേറ്റ അടി" ആണെന്നാണ് ജൂത ബിരുദ വിദ്യാർത്ഥിയായ ഷെയ്, ഗാര്‍ഡിയനോട് പറഞ്ഞത്. ആക്രമണ സമയത്ത് ഷെയ്ക്കും ഓക്കാനം, വയറുവേദന, തലവേദന, കണ്ണുകൾ അസ്വസ്ഥമാകുന്ന അവസ്ഥ എന്നിവ അനുഭവപ്പെട്ടിരുന്നു. ഒപ്പം പാലസ്തീനികളെ പിന്തുണയ്ക്കുന്ന കാമ്പസ് പ്രതിഷേധങ്ങളെ ജൂതവിരുദ്ധമെന്നാണ് കമ്മറ്റികള്‍ മുദ്രകുത്തുന്നതെന്നും ഷെയ് ആരോപിച്ചു. ഇത്തരം വിഷയങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് അസ്വസ്ഥകരമാണെന്നും ഷെയ് കൂട്ടിച്ചേര്‍ത്തു. 

ഒരു കാലത്ത് 'ഒന്നിനും കൊള്ളാത്തവന്‍', കാലം മാറിയപ്പോള്‍ 'ബ്രാറ്റ്' ആത്മവിശ്വാസത്തിന്‍റെ വാക്കായി മാറി
 

Latest Videos
Follow Us:
Download App:
  • android
  • ios