Asianet News MalayalamAsianet News Malayalam

9 വയസുകാരന് ബ്രെയിൻ ട്യൂമർ, ഒറ്റ ദിവസത്തേക്ക് ഐപിഎസ്സ് ഓഫീസറാക്കി ആ​ഗ്രഹം നടത്തിക്കൊടുത്ത് ഉദ്യോ​ഗസ്ഥർ

ചിത്രങ്ങളില്‍ രൺവീർ യൂണിഫോം ധരിച്ച് ഒരു ക്യാബിനിൽ ഇരിക്കുന്നത് കാണാം. അവന് ചുറ്റും പൊലീസിലെ ഉന്നതരായ മറ്റ് ഉദ്യോ​ഗസ്ഥരും നിൽക്കുന്നത് കാണാം. ഓഫീസർമാരിൽ ചിലർ അവനൊപ്പം ചിത്രങ്ങൾ പകർത്തുന്നതും ചിലർ കൈപിടിച്ച് കുലുക്കുന്നതും മറ്റ് ചിലർ അവനെ സല്യൂട്ട് ചെയ്യുന്നതും കാണാം.

civil servant nine year old boy suffering from brain tumor become ips officer for one day
Author
First Published Jun 27, 2024, 1:51 PM IST

കുട്ടികൾക്ക് അവരുടെ ഉള്ളിൽ പലവിധ മോഹങ്ങളും കാണും. വലുതാകുമ്പോൾ ഡോക്ടറാകണം, എഞ്ചിനീയറാകണം, ചിത്രകാരനാകണം, സിനിമാനടനോ നടിയോ ആകണം, ഐഎഎസ്, ഐപിഎസ് ഉദ്യോ​ഗസ്ഥരാകണം എന്നിങ്ങനെ പോകുമത്. അതുപോലെ, വാരണാസിയിൽ നിന്നുള്ള ഒരു ഒമ്പത് വയസുകാരന്റെ ആ​ഗ്രഹം ഭാവിയിൽ ഒരു ഐപിഎസ്സുകാരനാകണം എന്നായിരുന്നു. 

എന്നാൽ, ബ്രെയിൻ ട്യൂമർ ബാധിച്ച് ഉത്തർപ്രദേശിലെ മഹാമന കാൻസർ ആശുപത്രിയിൽ ചികിത്സയിലാണ് രൺവീർ ഭാരതി എന്ന കുട്ടി. ഒരു ഐപിഎസ്സ് ഓഫീസറാവണം എന്നതായിരുന്നു അവന്റെ സ്വപ്നം. ഇത് മനസിലാക്കിയ ഉദ്യോ​ഗസ്ഥർ ഒരുദിവസത്തേക്ക് അവനെ ഐപിഎസ് ഉദ്യോ​ഗസ്ഥനാക്കിയിരിക്കുകയാണ്. എഡിജി സോൺ വാരണാസി എക്സിൽ (മുമ്പ് ട്വിറ്റർ) ഇതിന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ അഡ്മിനിസ്‌ട്രേറ്റീവ് ഡിപ്പാർട്ട്‌മെൻ്റ് മുൻകൈയെടുത്താണ് രൺവീറിനെ ഒരു ദിവസത്തേക്ക് ഐപിഎസ് ഓഫീസറാക്കിയത്.

'വാരണാസിയിലെ മഹാമന കാൻസർ ഹോസ്പിറ്റലിൽ ബ്രെയിൻ ട്യൂമറിന് ചികിത്സയിലാണ് 9 വയസുകാരനായ രൺവീർ ഭാരതി. അത്തരമൊരു സാഹചര്യത്തിൽ, ഒരു ഐപിഎസ് ഓഫീസറാകാനുള്ള തന്റെ ആ​ഗ്രഹം അവൻ പ്രകടിപ്പിച്ചു. വാരണാസി എഡിജി ഓഫീസിൽ വച്ചാണ് കുട്ടിയുടെ ആഗ്രഹം നിറവേറ്റിയത്' എന്ന് ട്വീറ്റിൽ പറഞ്ഞിരിക്കുന്നു.

ചിത്രങ്ങളില്‍ രൺവീർ യൂണിഫോം ധരിച്ച് ഒരു ക്യാബിനിൽ ഇരിക്കുന്നത് കാണാം. അവന് ചുറ്റും പൊലീസിലെ ഉന്നതരായ മറ്റ് ഉദ്യോ​ഗസ്ഥരും നിൽക്കുന്നത് കാണാം. ഓഫീസർമാരിൽ ചിലർ അവനൊപ്പം ചിത്രങ്ങൾ പകർത്തുന്നതും ചിലർ കൈപിടിച്ച് കുലുക്കുന്നതും മറ്റ് ചിലർ അവനെ സല്യൂട്ട് ചെയ്യുന്നതും കാണാം. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഇങ്ങനെ ഒരു കാര്യം ചെയ്യാൻ തയ്യാറായ ഉദ്യോ​ഗസ്ഥരെ മിക്കവരും അഭിനന്ദിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios