വിചിത്രം; ദിവസങ്ങളോളം പാര്‍ക്കിംഗില്‍ നിര്‍ത്തിയാലും വാഹനങ്ങള്‍ ഓഫ് ചെയ്യാത്ത നഗരം !
ഇവിടെ ഒരിക്കലും പാർക്കിംഗിൽ വാഹനങ്ങൾ നിർത്തുമ്പോൾ എഞ്ചിൻ ഓഫ് ചെയ്യാറില്ലത്രേ. കാരണം ഓഫ് ചെയ്ത് കഴിഞ്ഞാൽ പിന്നെ അതികഠിനമായ തണുപ്പിൽ തണുത്തുറഞ്ഞ എഞ്ചിൻ വീണ്ടും അത്ര പെട്ടന്നൊന്നും ഓണായി കിട്ടില്ല.
റഷ്യയിലെ സാഖയിലെ യാകുത്സ്ക് നഗരം അവിടുത്തെ കാലാവസ്ഥയിലെ പ്രത്യേകതകൊണ്ട് തന്നെ ഏറെ വ്യത്യസ്തമായ ഒരു നഗരമാണ്. ലോകത്തിലെ തന്നെ ഏറ്റവും തണുപ്പുള്ള സ്ഥലങ്ങളിൽ ഒന്നായാണ് യാകുത്സ്ക് അറിയപ്പെടുന്നത്. ഈ നഗരത്തിലെ ശരാശരി വാർഷിക താപനില -8.0 ഡിഗ്രി സെൽഷ്യസ് ആണ്, ഇത് ശൈത്യകാലത്ത് -20 ഡിഗ്രി സെൽഷ്യസിലേക്ക് എത്തുന്നു. അതുകൊണ്ട് തന്നെ അതികഠിനമായ തണുപ്പിനെ അതിജീവിക്കാൻ ഈ നഗരവാസികൾ ധരിക്കുന്നത് നിരവധി പാളികളുള്ള കട്ടിയുള്ള വസ്ത്രങ്ങളാണ്. ഇവിടെ ഒരിക്കലും പാർക്കിംഗിൽ വാഹനങ്ങൾ നിർത്തുമ്പോൾ എഞ്ചിൻ ഓഫ് ചെയ്യാറില്ലത്രേ.
അമ്പമ്പോ എന്തൊരു ഹാങ്ഓവര്‍; 34 ലിറ്റർ ബിയർ കുടിച്ചു, ഒരു മാസമായിട്ടും ഹാങ്ഓവർ മാറാതെ 37 കാരൻ !
കാരണം ഓഫ് ചെയ്ത് കഴിഞ്ഞാൽ പിന്നെ അതികഠിനമായ തണുപ്പിൽ തണുത്തുറഞ്ഞ എഞ്ചിൻ വീണ്ടും അത്ര പെട്ടന്നൊന്നും ഓണായി കിട്ടില്ല.കൂടാതെ, കനത്ത മഞ്ഞുമൂടൽ കാരണം ഈ നഗരത്തിൽ ദൃശ്യപരതയും വളരെ കുറവാണ്. ഈ വർഷം ആദ്യം, യാകുത്‌സലിന്‍റെ താപനില മൈനസ് 80.9 ഡിഗ്രിയിലേക്ക് എത്തിയിരുന്നു, ഇത് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമുള്ള ഏറ്റവും തണുപ്പുള്ള ദിവസങ്ങളായിരുന്നു അത്. ഇപ്പോഴിതാ, മഞ്ഞുമൂടിയ ഈ നഗരത്തിലെ ജനങ്ങളുടെ ജീവിതം കാണിക്കുന്ന ഒരു വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ വൈറലാവുകയാണ്. യാകുത്സ്ക് നഗരത്തിലെ ജനങ്ങൾ ചെയ്യുന്ന പ്രധാന കാര്യങ്ങളാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്.
10 മണിക്കൂർ നീണ്ട വിമാന യാത്ര; ബോറടി മാറ്റാൻ യുവതി ഒപ്പം കൂട്ടിയത് 3 പൂച്ചകളെ !
വരന്‍ അണിഞ്ഞ 20 ലക്ഷത്തിന്‍റെ നോട്ട് മാല കണ്ടത് 20 ലക്ഷത്തോളം പേര്‍; കണ്ണ് തള്ളി സോഷ്യല്‍ മീഡിയ !
ഇവിടെ ആളുകൾ ഫ്രിഡ്ജ് ഉപയോഗിക്കാറില്ലന്നും പകരം ഭക്ഷ്യവസ്തുക്കൾ കേടാകാതിരിക്കാൻ കൂടുകളിൽ ആക്കി ജനാലകളുടെ പുറത്ത് തൂക്കിയിടുന്നതായും പുറത്തുപോകുമ്പോള്‍ നിരവധി പാളികളുള്ള വസ്ത്രങ്ങൾ ധരിക്കുന്നതായും വീഡിയോയിൽ പറയുന്നു. ഈ നഗരത്തിലെ ലോഹത്തൂണുകളിൽ നഗ്നമായ കൈകൊണ്ട് തൊടുന്നത് ഒഴിവാക്കാനും വിഡിയോ നിർദ്ദേശിക്കുന്നു. എഞ്ചിൻ ഫ്രീസ് ചെയ്യാതിരിക്കാൻ പാർക്ക് ചെയ്‌തതിന് ശേഷവും വാഹനം ഓണാക്കി ഇടുന്നത് തുടരുന്നു. ഒരിക്കൽ, കാറിന്‍റെ എഞ്ചിൻ ഫ്രീസ് ചെയ്‌താൽ അത് വീണ്ടും ഓണ്‍ ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണെന്നാണ് വീഡിയോയിൽ പറയുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് ഈ നഗരം സന്ദർശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചത്.
പ്രതീക്ഷിക്കുന്നത് എട്ടര കോടി രൂപ; എൽവിസ് പ്രെസ്‌ലി ധരിച്ച 'സിംഹ നഖ നെക്ലേസ്' ലേലത്തിന് !