'സിഗാരിറ്റിസ് മേഘമലയൻസിസ്'; സഹ്യനില്‍ നിന്നും പുതിയൊരു ചിത്രശലഭം കൂടി !

പുതിയ കണ്ടെത്തലോടെ പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന 40 ചിത്രശലഭങ്ങള്‍ ഉള്‍പ്പെടെ 337 ഇനങ്ങളായി ഇവയുടെ എണ്ണമുയരും.

Cigaritis Meghamalaiensis a new butterfly from Western Ghats bkg

ഹ്യപര്‍വ്വതത്തില്‍ നിന്നും പുതിയൊരു ഇനം പൂമ്പാറ്റയെ കൂടി കണ്ടെത്തി. 33 വര്‍ഷങ്ങള്‍ക്കിടെയുണ്ടായ ഈ കണ്ടെത്തലോടെ പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന 40 ചിത്രശലഭങ്ങള്‍ ഉള്‍പ്പെടെ 337 ഇനങ്ങളായി ഇവയുടെ എണ്ണമുയരും. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്‍റെ പടിഞ്ഞാറൻ തീരത്തിന് സമാന്തരമായി 1,600 കിലോമീറ്റർ വിസ്തൃതിയിൽ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 1,60,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒരു പർവതനിരയാണ് സഹ്യാദ്രി പർവതനിര എന്നും പശ്ചിമഘട്ടം എന്നും അറിയപ്പെടുന്നത്. യുനെസ്കോയുടെ ലോക പൈതൃക സൈറ്റില്‍ ഉള്‍പ്പെട്ട ഈ പ്രദേശത്ത് നിന്നും ഇതിനകം നിരവധി അത്യപൂര്‍വ്വ സസ്യങ്ങളും പക്ഷി മൃഗാദികളെയും കണ്ടെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിലേക്ക് എത്തിയ പുതിയ അതിഥിയാണ്  'സിഗാരിറ്റിസ് മേഘമലയൻസിസ്' (Cigaritis Meghamalaiensis) എന്ന ചിത്രശലഭം.

തമിഴ്നാട്ടിലെ ശ്രീവിലിപുത്തൂർ കടുവാ സങ്കേതത്തിൽ നിന്നാണ് 'സിഗാരിറ്റിസ് മേഘമലയൻസിസ്' എന്ന പുതിയ ഇനം സിൽവർലൈൻ ചിത്രശലഭത്തെ കണ്ടെത്തിയതെന്ന് സുപ്രിയ സാഹു ഐഎഎസ് തന്‍റെ എക്സ് അക്കൌണ്ടില്‍ കുറിച്ചു. ഡോ.കലേഷ് സദാശിവം, തിരു രാമസാമി കാമായ, ഡോ.സി.പി.രാജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തേനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാനം എന്ന എന്‍ജിഒയിലെ ഗവേഷകരാണ് പുതിയ ചിത്രശലഭത്തെ കണ്ടെത്തിയത്. അതാത് പ്രദേശങ്ങളുടെ പേരിലാണ് ഈ ചിത്രശലഭങ്ങള്‍ അറിയപ്പെടുകയെന്നും അവര്‍ എഴുതി. പുതിയ ചിത്രശലഭത്തിന്‍റെ കണ്ടെത്തല്‍ സംബന്ധിച്ച പഠനം 'എന്‍റോമണ്‍' ജേണലില്‍ പ്രസിദ്ധീകരിച്ചു. 

കൊറിയന്‍ സംഘര്‍ഷം കനക്കുന്നു; റേഡിയോ പ്യോങ്യാങ് അടച്ചുപൂട്ടി കിം ജോംഗ് ഉന്‍ !

മൂന്ന് വയസുകാരന്‍റെ മേശവലിപ്പില്‍ അമ്മ കണ്ടത് ലോകത്തിലെ ഏറ്റവും വിഷമുള്ള രണ്ടാമത്തെ പാമ്പിനെ; വീഡിയോ കാണാം !

"നീല ചിത്രശലഭങ്ങൾ അപൂർവമാണ്, അവ നേരിട്ടോ സ്വപ്നങ്ങളിലോ ആവർത്തിച്ചുള്ള സമന്വയ ചിത്രങ്ങളിലോ പ്രത്യക്ഷപ്പെടുമ്പോൾ, അവ നിങ്ങളെ സന്തോഷത്തിലേക്ക് വിരൽ ചൂണ്ടുന്നു. അതിനർത്ഥം ഭാഗ്യം ചക്രവാളത്തിലാണ് എന്നാണ്. നിങ്ങൾ മാന്യരും ബഹുമാന്യരുമാണ്, നിങ്ങളുടെ പരിശ്രമങ്ങൾക്ക് പ്രതിഫലം ലഭിക്കും' ഒരു എക്സ് ഉപയോക്താവ് കുറിച്ചു. 'ഹായ് ബ്ലൂ സിൽവർലൈൻ ചിത്രശലഭം, ഞങ്ങളുടെ തമിഴ്നാട് സംസ്ഥാനത്തേക്ക് സ്വാഗതം, നിങ്ങൾ കുറച്ച് കാലം ഇവിടെ താമസിച്ച് എല്ലായിടത്തും അഭിവൃദ്ധി പ്രാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഞങ്ങളുടെ അത്ഭുതകരമായ സംസ്ഥാനം..." മറ്റൊരു കാഴ്ചക്കാരനെഴുതി. 

പ്രണയവിവാഹത്തിന് 2,500 കോടിയുടെ സ്വത്ത് ഉപേക്ഷിച്ചു; ഇന്ന് വിവാഹമോചിതരാകുന്ന മാതാപിതാക്കൾ ഒന്നിക്കണമെന്ന് മകൾ

Latest Videos
Follow Us:
Download App:
  • android
  • ios