ടീച്ചേഴ്‍സായാൽ ഇങ്ങനെ വേണം; കുട്ടികളുടെ ഉത്തരക്കടലാസില്‍ അധ്യാപകർ കുറിച്ചതിങ്ങനെ, കയ്യടിച്ച് സോഷ്യൽമീഡിയ
ശരാശരി 82.5 പോയിന്റുള്ള മറ്റൊരു വിദ്യാർത്ഥിക്ക് പുഞ്ചിരിച്ച മുഖത്തിന്റെ ചിത്രത്തിനൊപ്പം എഴുതി നൽകിയ സന്ദേശം, "സന്തോഷം തോന്നുന്നു, നല്ല കാര്യം ഇതുപോലെ പരിശ്രമിക്കുന്നത് തുടരുക" എന്നായിരുന്നു.
കുട്ടികളുടെ ജീവിതവുമായി മാതാപിതാക്കൾ കഴിഞ്ഞാൽ ഏറ്റവും അധികം അടുത്തു നിൽക്കുന്നവരാണ് അധ്യാപകർ. അധ്യാപകരുടെ ശാസനകൾക്കും പ്രോത്സാഹനങ്ങൾക്കും കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ വലിയ പങ്കുണ്ട്. പരീക്ഷകൾക്ക് മാർക്കു കുറയുമ്പോൾ കുട്ടികളെ കുറ്റപ്പെടുത്തുകയും ശാസിക്കുകയും പരിഹസിക്കുകയുമൊക്കെ ചെയ്യുന്ന നിരവധി അധ്യാപകർ നമുക്ക് ചുറ്റിലുമുണ്ട്. എന്നാൽ, അവരെ ആശ്വസിപ്പിക്കുന്ന പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ പ്രേരിപ്പിക്കുന്ന അധ്യാപകർ വിരളമായിരിക്കും.
എന്നാൽ, ഇപ്പോൾ ചൈനീസ് സാമൂഹിക മാധ്യമങ്ങളിലെ ഹീറോസ് അവിടുത്തെ അധ്യാപകരാണ്. കാരണമായത് വേറൊന്നുമല്ല, വിദ്യാർത്ഥികൾക്ക് പരീക്ഷാ പേപ്പറുകൾ വിതരണം ചെയ്തപ്പോൾ ചില അധ്യാപകർ അതിൽ കുറിച്ച വരികളാണ്. മാർക്കുകൾക്കൊപ്പം അലക്ഷ്യമായി വെരി ഗുഡ്, ഗുഡ്, ആവറേജ്, പുവർ എന്നൊക്കെ എഴുതുന്നതിന് പകരം പ്രിയപ്പെട്ട, എന്റെ എന്നൊക്കെയുള്ള വൈകാരികമായ അഭിസംബോധനകൾ ചേർത്ത് ഓരോ വിദ്യാർഥിക്കും ഫീഡ് ബാക്ക് നൽകിയ രീതിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്.
അഭിപ്രായ പ്രകടനങ്ങൾക്കൊപ്പം കുട്ടികൾക്ക് ഇഷ്ടപ്പെട്ട ഇമോജികളും പല അധ്യാപകരും ഉത്തര പേപ്പറുകൾ മടക്കി നൽകിയപ്പോൾ വരച്ചു ചേർത്തിരുന്നു. ഇത് കുട്ടികളും അധ്യാപകരും തമ്മിൽ ശക്തമായ ബന്ധം സ്ഥാപിക്കുന്നതിന് സഹായകരമായി എന്നാണ് ഭൂരിഭാഗം മാതാപിതാക്കളും ഇപ്പോൾ അഭിപ്രായപ്പെടുന്നത്. അധ്യാപകരെ ഇഷ്ടപ്പെട്ടു തുടങ്ങിയതോടെ അവർ പഠിപ്പിക്കുന്ന വിഷയങ്ങൾ പഠിക്കാനും കുട്ടികൾ കൂടുതൽ താൽപ്പര്യം കാണിച്ചു തുടങ്ങിയതായും മാതാപിതാക്കൾ പറയുന്നു.
അധ്യാപകർ ഉത്തരപ്പേപ്പറിൽ കുട്ടികൾക്കായി എഴുതിയ സന്ദേശങ്ങളിൽ ചിലത് ഇങ്ങനെയാണ്, 100 -ൽ 95.5 പോയിന്റ് നേടിയ ഒരു വിദ്യാർത്ഥിക്കായി അധ്യാപകൻ കുറിച്ചത് ഇങ്ങനെ: "പ്രിയപ്പെട്ട കൂട്ടുകാരാ, ഞാൻ നിങ്ങൾക്ക് ഒരു ചെറിയ പുഷ്പം അയയ്ക്കുന്നു, അഹങ്കരിക്കരുത്!" ഒരു വ്യക്തി വിദ്യാർത്ഥിക്ക് പുഷ്പം നൽകുന്ന കൈകൊണ്ട് വരച്ച ഒരു ചിത്രവും കമന്റിനൊപ്പം ഉണ്ടായിരുന്നു.
ശരാശരി 82.5 പോയിന്റുള്ള മറ്റൊരു വിദ്യാർത്ഥിക്ക് പുഞ്ചിരിച്ച മുഖത്തിന്റെ ചിത്രത്തിനൊപ്പം എഴുതി നൽകിയ സന്ദേശം, "സന്തോഷം തോന്നുന്നു, നല്ല കാര്യം ഇതുപോലെ പരിശ്രമിക്കുന്നത് തുടരുക" എന്നായിരുന്നു. ശരാശരിയിൽ കുറവ് മാർക്ക് നേടിയവരോടും സ്നേഹത്തോടെയും കരുതലോടെയും ആയിരുന്നു അധ്യാപകരുടെ പെരുമാറ്റം, കണ്ണീർ പൊഴിക്കുന്ന ചിത്രം വരച്ചുകൊണ്ട് അധ്യാപകരിൽ ചിലർ കുറിച്ചത്, "പ്രിയപ്പെട്ട സുഹൃത്തേ നിങ്ങളുടെ മാർക്ക് എന്നെ വിഷമിപ്പിച്ചു, പക്ഷെ നിരാശ വേണ്ട, കൂടുതൽ നേടാൻ നിനക്ക് തീർച്ചയായും ശേഷിയുണ്ട് എന്ന് എനിക്കറിയാം" എന്നായിരുന്നു.
വായിക്കാം: അമ്മ നിരന്തരം ശാസിക്കുന്നു, ഗാർഹികപീഡന പരാതിയുമായി 23 -കാരി, കോടതി പറഞ്ഞത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം