മരണക്കിടക്കയിൽ കിടക്കുന്ന അമ്മയുടെ ചെവിയിൽ 'ഐ ലവ് യൂ' എന്ന് മന്ത്രിക്കുന്ന മകന്‍റെ വീഡിയോ ഏറ്റെടുത്ത് ചൈനക്കാർ

അമ്മ രോഗശയ്യയിലായി കിടപ്പിലായതോടെ മകന്‍റെ ലോകം ആ കട്ടിലിന് ചുറ്റമായി മാറിയെന്ന് അച്ഛന്‍ സമൂഹ മാധ്യമത്തിലെഴുതി

Chinese take over video of son whispering I love you in his mothers ear lying on her deathbed


കുട്ടിക്കാലത്ത് കുട്ടികള്‍ക്ക് ഏറ്റവും അടുപ്പമുള്ള രണ്ട് പേര്‍ അവരുടെ അച്ഛനമ്മമാരായിരിക്കും. എന്തിന് വേണ്ടി, എത്ര വാശി പിടിച്ച് കരഞ്ഞാലും അച്ഛനും അമ്മയ്ക്കും എന്തെങ്കിലും പറ്റിയാല്‍ സങ്കടപ്പെടാത്ത കുട്ടികളുണ്ടാകില്ല. അത്തരമൊരു അവസ്ഥയിലൂടെ കടന്ന് പോയ ഒരു ചൈനീസ് കുട്ടിയുടെ പ്രവര്‍ത്തി ചൈനീസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്ക്പ്പെട്ടപ്പോള്‍ ആ മകനും അമ്മയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നായിരുന്നു ചൈനീസ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഒന്നടങ്കം പറഞ്ഞത്. 

തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലെ വീട്ടില്‍ കാന്‍സര്‍ ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട് കിടന്ന അമ്മയുടെ അടുത്ത് നിന്നും മാറാതെ 'മമ്മ, മമ്മ' എന്ന് മന്ത്രിച്ച് കൊണ്ട് നാല് വയസുകാരന്‍ യാംഗ് യുചെങ്ങ്. ഇടയ്ക്ക് അവന്‍ കട്ടിലില്‍ അമ്മയ്ക്കൊപ്പം കിടന്ന് 'ഐ ലവ് യു' എന്ന് പറയുന്ന വീഡിയോ ചൈനീസ് സമൂഹ മാധ്യമമായ ഡൗയിനില്‍ കണ്ടത് 50 ലക്ഷം പേരായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ്  യാംഗ് യുചെങ്ങിന്‍റെ അമ്മ കുൻ കൈറ്റുവാന് പിത്തസഞ്ചിയിൽ കാൻസർ ബാധിച്ചതായി തിരിച്ചറിഞ്ഞത്. 

അഞ്ച് വര്‍ഷം മാത്രമാണ് ഡോക്ടര്‍മാര്‍ കുൻ കൈറ്റുവാന് ആയുസ് പറഞ്ഞിരുന്നത്. പിത്തസഞ്ചി കാൻസർ ബാധിച്ച രോഗികളില്‍ അഞ്ച് ശതമാനം മാത്രമാണ് അതിജീവിക്കുന്നത്. കഴിഞ്ഞ ഓക്ടോബര്‍ 17 ന് കുന്‍ കൈറ്റുവാന്‍റെ ഭര്‍ത്താവ് യാംഗ് ഫാന്‍, തന്‍റെ മകന്‍റെ വീഡിയോ ഡൂയിനില്‍ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി, 30 വയസില്‍ കുന്‍ കൈറ്റുവാന്‍ തങ്ങളെ വിട്ട് പോയി. ഒപ്പം കുന്‍ മരിക്കുന്നതിന് അഞ്ച് ദിവസം മുമ്പ് ചിത്രീകരിച്ച അമ്മയുടെയും മകന്‍റെയും വീഡിയോയും പങ്കുവച്ചു.

'ഫോണ്‍ നമ്പര്‍ കുഴല്‍പ്പണ കൈമാറ്റത്തിന് ഉപയോഗിച്ചു'; സുപ്രീംകോടതിയുടെ ഉത്തരവ് അടക്കം കാണിച്ച് വ്യാജ ഫോണ്‍ കോൾ

വീഡിയോയില്‍ അവശയായി കിടക്കുന്ന അമ്മയുടെ അടുത്ത് കിടന്ന് കൊണ്ട് യാംഗ് യുചെങ്ങ്, എന്തുകൊണ്ടാണ് അമ്മ തന്നോട് സംസാരിക്കാത്തതെന്ന് നിഷ്കളങ്കമായി ചോദിക്കുന്നു. ഈ സമയം അവശയെങ്കിലും കൈയുയര്‍ത്താന്‍ ശ്രമിച്ച് കുന്‍, മകനോട് ഉറങ്ങാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാമെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മരണത്തിലേക്ക് അമ്മ നടന്നടുക്കുന്നത് കണ്ട മകന്‍ ക്രമേണ പക്വത കൈവരിച്ചെന്നും അച്ഛന്‍ കുറിച്ചു. 'അവന് എല്ലാം മനസ്സിലാകുന്നതുപോലെ തോന്നി, പക്ഷേ, ഒന്നും ഒറ്റയടിക്ക് മനസ്സിലായില്ല'

കാലാവസ്ഥാ വ്യതിയാനം; 'ഇനി കാണില്ല ഇവയെ ഒന്നുമെന്ന്' എഐ, ഭാവി ശുഭകരമല്ലെന്ന് ശാസ്ത്രജ്ഞരും

അമ്മ, ഒന്ന് കെട്ടിപ്പിടിക്കാനായി അവന്‍ എന്നും വാശിപിടിക്കുമായിരുന്നു. എന്നാല്‍ അമ്മയ്ക്ക് രോഗം വന്നെന്ന് അറിഞ്ഞപ്പോള്‍ അവളെ ആശ്വസിപ്പിക്കാനും വെള്ളം എടുത്ത് നല്‍കാനും അവളുടെ കാലുകള്‍ തടവി കൊടുക്കാനും എപ്പോഴും മുന്നില്‍ നിന്നു. അവന്‍റെ ലോകം ആ കട്ടിലിന് ചുറ്റുമായി, അച്ഛന്‍ എഴുതി. മൊബൈൽ ഫോൺ റിപ്പയറിംഗ് നടത്തുന്ന യാംഗ് ഫാന്‍, നഗരത്തിലെ ആശുപത്രിയിലാണ് ഭാര്യയെ ചികിത്സിച്ചത്.  പണം വലിയൊരു പ്രശ്നമായി മാറിയപ്പോഴാണ് അദ്ദേഹം ഒരു വരുമാനമാകുമെന്ന് കരുതി ഡൗയിനില്‍ ഒരു ലൈവ് സ്ട്രീം അക്കൌണ്ട് എടുക്കുകയും തന്‍റെ ഭാര്യയുടെയും മകന്‍റെയും വിവരങ്ങളും വീഡിയോകളും അതില്‍ പങ്കുവച്ച് തുടങ്ങിയത്. ഇന്ന് 20,000 ത്തിലേറെ പേരാണ് സമൂഹ മാധ്യമത്തില്‍ ഇവരുടെ ഫോളോവേഴ്സ്. 

ലോട്ടറി അടിച്ചെന്ന് കൂട്ടുകാരോട് നുണ പറഞ്ഞു, പിന്നാലെ അടിച്ചത്, എട്ടര കോടിയുടെ ജാക്പോട്ട്

Latest Videos
Follow Us:
Download App:
  • android
  • ios