1,25,000 വര്‍ഷം മുമ്പ് അവര്‍ ആഫ്രിക്കയില്‍ നിന്ന് ഏഷ്യയിലേക്ക് കുടിയേറി; ആദിമമനുഷ്യന്‍റെ യാത്രയുടെ തുടക്കം !

ആദിമ മനുഷ്യന്‍റെ നീണ്ടയാത്രയുടെ കാരണമെന്തായിരുന്നു എന്ന പ്രഹേളികയ്ക്കുള്ള ഉത്തരം കണ്ടെത്തി

Chinese researchers says Homo sapiens migrated from Africa to Asia 125000 years ago bkg


ദിമ മനുഷ്യനില്‍ നിന്നും ആധുനീക മനുഷ്യനിലേക്കുള്ള വളര്‍ച്ചയെ കുറിച്ച് മനുഷ്യന്‍ ഏറെക്കാലമായി പഠനത്തിലാണ്. നിയാണ്ടര്‍താലില്‍ നിന്ന് തുടങ്ങി ഹോമോസാപ്പിയന്‍സിലൂടെ വികസിച്ച മനുഷ്യവര്‍ഗ്ഗം പിന്നീട് ലോകമെങ്ങും വ്യാപിക്കുകയും ഓരോ വന്‍കരകളിലും സ്വന്തവും വ്യത്യസ്തവുമായ സംസ്കാരങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. എന്നാല്‍ ഈ സിദ്ധാന്തത്തിന് ഉപോല്‍ഫലകമായ തെളിവുകളൊന്നും ഇതുവരെ കണ്ടെടുക്കപ്പെട്ടിരുന്നില്ല. ഇതിനിടെയാണ് ജീനോ പദ്ധതികള്‍ ശക്തിപ്രാപിച്ചത്. ജീനോ പഠനങ്ങളിലൂടെ ആദിമമനുഷ്യ ചരിത്രം ആഫ്രിക്കയില്‍ നിന്ന് തുടങ്ങുന്നുവെന്ന് വ്യക്തമായി. പക്ഷേ അപ്പോഴും ആഫ്രിക്കയില്‍ നിന്ന് മനുഷ്യന്‍ മറ്റ് വന്‍കരകളിലേക്കുള്ള തന്‍റെ നീണ്ട പലായനത്തിന് തുടക്കമിട്ടത് എന്തിനായിരുന്നുവെന്ന ചോദ്യം ബാക്കി. 

കാക്കക്കുളിയല്ലിത്, -71 ഡിഗ്രിയില്‍ ഒരു കുളി; സൈബീരിയയില്‍ നിന്നുള്ള വൈറല്‍ കുളിയുടെ വീഡിയോ കാണാം !

ഒടുവില്‍ ആ ചോദ്യത്തിനും ഉത്തരം ലഭിച്ചിരിക്കുന്നുവെന്ന് ഗവേഷകര്‍.  ചൈനീസ് ഗവേഷക സംഘമാണ് ഈ പ്രഹേളികയ്ക്കുള്ള ഉത്തരം കണ്ടെത്തിയത്. മഴയാണ് എല്ലാറ്റിനും കാരണമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ഏഷ്യന്‍ വന്‍കരകളില്‍ മണ്‍സൂണ്‍ ശക്തമാവുകയും അത് വഴി ഏഷ്യ ശക്തമായ ജൈവസാന്നിധ്യമുള്ള പ്രദേശമായി മാറി. ആദ്യം മൃഗങ്ങളും പിന്നാലെ മനുഷ്യനും ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ള തങ്ങളുടെ പലായനത്തിന് തുടക്കമിട്ടു. അതും 1,25,000 വര്‍ഷം മുമ്പ്. 

2000 വര്‍ഷം പഴക്കം; ലോകത്തിലെ തന്നെ ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ട മമ്മി ചൈനയില്‍ !

ചൈനയിലെ ലോസ് പീഠഭൂമിയില്‍ നിന്നുള്ള 2,000 ത്തോളം സാമ്പിളുകളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ചൈനീസ് ഗവേഷകരുടെ ഈ കണ്ടെത്തല്‍. ഗവേഷകര്‍ക്ക് 2,80,000 വര്‍ഷങ്ങളുടെ ഏഷ്യൻ വേനൽക്കാല മൺസൂണിന്‍റെ ഗതിവിഗതികള്‍ തിരിച്ചറിയാന്‍ കഴിഞ്ഞെന്നും  ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗരോർജ്ജം, ഭൂമിയുടെ ആന്തരിക ഹരിതഗൃഹ വാതക സാന്ദ്രത, മൺസൂണിന്‍റെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സ്വഭാവം എന്നിവ തമ്മിലുള്ള ഒരു വ്യത്യാസം ഗവേഷകര്‍ കണ്ടെത്തി. തുടര്‍ന്ന് മണ്‍സൂണ്‍ മാപ്പിംഗിനെ, ഹോമോ സാപ്പിയൻസ് കിഴക്കൻ ഏഷ്യയിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മനുഷ്യ കാൽപ്പാടുകളുമായി താരതമ്യം ചെയ്തു. ഇവ തമ്മില്‍ വളരെ ശക്തമായ ബന്ധമുണ്ടെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഗര്‍ഭിണിയായ ഭാര്യയ്ക്ക് ഇഷ്ടഭക്ഷണം വേണം; 13,000 കിലോമീറ്റർ സഞ്ചരിച്ച് കോടീശ്വരനായ ഭര്‍ത്താവ്!

Latest Videos
Follow Us:
Download App:
  • android
  • ios