മടിയന്മാർക്ക് പ്രവേശനമില്ല! 'മരുമകനൊപ്പം ജീവിക്കുക' പദ്ധതിയുമായി വിവാഹ ഏജന്‍സി, നിബന്ധനകള്‍ കേട്ട് ഞെട്ടരുത്!

ഭാര്യവീട്ടില്‍ വെറുതെ ഉണ്ട് ഇരിക്കാമെന്ന് കരുതണ്ട. ഭര്‍ത്താവ് വര്‍ഷം 12 ലക്ഷം രൂപ സമ്പാദിക്കണം. വരന്‍റെ ഉയരം 5 അടി 6 ഇഞ്ചെങ്കിലും വേണമെന്നതും നിര്‍ബന്ധം. 

Chinese marriage offering with Live in your son in- aw project went viral bkg


വിപണിയെ സംബന്ധിച്ച് വിവാഹമെന്നത് വലിയൊരു മാര്‍ക്കറ്റാണ്. പ്രത്യേകിച്ചും ഓരോ വര്‍ഷം കഴിയുന്തോറും വിവാഹ ചെലവ് പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു. ഇതിനെക്കാള്‍ ഏറെ പ്രധാനം ഒരു ശരിയായ പങ്കാളിയെ കണ്ടെത്തുകയെന്നതാണ്. ഭാവി ജീവിതത്തില്‍ ഒരുമിച്ച് ജീവിക്കേണ്ടവരാണ് എന്നത് തന്നെ കാരണം. വിവാഹത്തിനായി ലോകത്തിലെ എല്ലാ സമൂഹത്തിലും പരമ്പരാഗതമായ ചില ആചാരണങ്ങള്‍ നിലനില്‍ക്കുന്നു. ഇന്ന് വിപണിയുടെ അതിപ്രസരത്തില്‍ ഇത്തരം ആചരങ്ങളില്‍ പലതും അപ്രത്യക്ഷമാകുകയും വിപണി നിശ്ചയിക്കുന്ന ചില ആചാരണങ്ങള്‍ ശക്തമാകുകയും ചെയ്തു. ലോകം ആണ്‍മേല്ക്കോയ്മയിലാണെന്നതിനാല്‍ വിവാഹ ശേഷം വധു വരനൊപ്പം ജീവിക്കുകയെന്നത് ലോകത്തെല്ലായിടത്തും ഏതാണ്ട് ഒരുപോലെയാണ്. എന്നാല്‍ ചൈനയില്‍ കാര്യങ്ങള്‍ മാറിമറിയുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതെ ഇനി ചൈനയില്‍ പുരുഷന്മാര്‍ വിവാഹ ശേഷം വധുവിനോടൊപ്പം അവരുടെ വീട്ടില്‍ താമസിക്കേണ്ടിവരും. ഇതിന് വഴി തുറന്നതാകട്ടെ ഒരു മാച്ച് മേക്കിംഗ് ഏജന്‍സിയും.  കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഹാങ്‌ഷൂവിലെ സിയോഷാൻ ജില്ലയിലുള്ള ജിൻഡിയാൻസി എന്ന ഏജൻസി ഇക്കാരണത്താല്‍ തന്നെ ചൈനയില്‍ ഏറെ സ്വീകാര്യത നേടിയെന്നും സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

3,000 ഏക്കറില്‍ 'വൻതാര'; വന്യമൃഗങ്ങള്‍ക്ക് അത്യാഡംബര ജീവിതമൊരുക്കാന്‍ അംബാനി

സ്ത്രീകള്‍ മാത്രമല്ല. പുരുഷന്മാരും ഇക്കാര്യത്തില്‍ ഏറെ തത്പരരാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ന് ഏജന്‍സി വാഗ്ദാനം ചെയ്യുന്ന  'മരുമകനൊപ്പം ജീവിക്കുക' (live-in son-in-law) എന്ന ആശയത്തിന് വലിയ പ്രധാന്യമാണ് ചൈനീസ് വിവാഹ മാര്‍ക്കറ്റില്‍ ലഭിക്കുന്നത്. ഇതിനായി, അവിവാഹിതരായ പുരുഷൻമാർക്കായി കഴിവുള്ളവരും സമ്പന്നരുമായ സ്ത്രീകളെ കണ്ടെത്താൻ ജിൻഡിയാൻസി സഹായിക്കുന്നു. 'അലസരായ പുരുഷന്മാര്‍' ഏജന്‍സി വഴി വിവാഹാപേക്ഷ നല്‍കേണ്ടതില്ല എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ചൈനീസ് പുതുവത്സരത്തില്‍ ജിൻഡിയാൻസിയുടെ പുതിയ പദ്ധതി വൈറലായി. 

'നിങ്ങളിത് വായിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം ഞാന്‍ മരിച്ചെന്നാണ്'; ക്യാന്‍സർ ബാധിച്ച് മരിച്ച യുവതിയുടെ കുറിപ്പ്

ജിൻഡിയാൻസി ഏജൻസിയുടെ  'മരുമകനൊപ്പം ജീവിക്കുക' പദ്ധതി വഴി വിവാഹിതരാകുന്ന പുരുഷന്‍ വധുവിനും വധുവിന്‍റെ കുടുംബത്തിനൊപ്പം താമസിക്കണം. അത്തരമൊരു പുരുഷനെ വധുവിന് വേണ്ടി കണ്ടെത്തുന്ന ഉത്തരവാദിത്വം ഏജന്‍സിക്കാണ്. അതോടൊപ്പം ഇവര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് ഭാര്യയുടെ കുടുംബപേരാകും നല്‍കുക. അതായത് കുട്ടി അമ്മയുടെ വംശാവലിയോടൊപ്പം ചേര്‍ക്കപ്പെടും. തീര്‍ന്നില്ല. ഭാര്യവീട്ടില്‍ വെറുതെ ഉണ്ട് ഇരിക്കാമെന്ന് കരുതണ്ട്. ഭര്‍ത്താവ് വര്‍ഷം 12 ലക്ഷം രൂപ സമ്പാദിക്കണം. വരന്‍റെ ഉയരം 5 അടി 6 ഇഞ്ചെങ്കിലും വേണമെന്ന് നിര്‍ബന്ധം. ക്രിമിനൽ റിക്കോര്‍ഡുകളില്‍ പേര് വരരുത്. ശരീരത്തിൽ ടാറ്റൂ പാടില്ലെന്നതും ഏറെ പ്രധാനം. പുരുഷന്‍ മടിയന്മാരാകരുതെന്നും ഏജന്‍സി എടുത്ത് പറയുന്നു. ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ ഈ പ്രവണത ശക്തമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചൈനയിലെ സിയോഷാൻ പതിറ്റാണ്ടുകളായി നിലനിന്ന വിവാഹ ആചാരങ്ങള്‍ക്ക് സമാനമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സമ്പന്നമായി വധുക്കളുടെ കുടുംബംഗങ്ങള്‍ അച്ഛന്‍റെ പേര് കുട്ടികള്‍ക്ക് ഒപ്പം ചേര്‍ക്കാന്‍ അനുവദിക്കുന്നില്ലെന്നത് തന്നെ കാരണം. 

പുള്ളിക്കാരി സൂപ്പറാ...; പട്ടിയുടെ ആക്രമണത്തില്‍ നിന്നും യുവാവിനെ രക്ഷപ്പെടുത്തുന്ന സ്ത്രീയുടെ വീഡിയോ വൈറല്‍ !
 

Latest Videos
Follow Us:
Download App:
  • android
  • ios