നാലുദിവസം ജീവനക്കാരനെ 'ഡാർക്ക്റൂമി'ലാക്കി, എല്ലാം രാജിവച്ചുപോകാൻ, 43 ലക്ഷം നഷ്ടപരിഹാരം 

അവിടെയെത്തിയ ഉടനെ ഇലക്ട്രിസിറ്റി പോലുമില്ലാത്ത ഒരു മുറിയിലേക്ക് ലിയുവിനെ കൊണ്ടുപോയി. അവിടെ മറ്റാരും ഉണ്ടായിരുന്നില്ല. ആ ഇരുണ്ട ചെറിയ മുറിയിൽ ആകെയുണ്ടായിരുന്നത് ഒരു കസേരയും ഒരു മേശയും മാത്രമായിരുന്നു.

chinese man locked in dark room for  four days

ചില കമ്പനികളെല്ലാം ജീവനക്കാരെ ഉപദ്രവിക്കുന്ന തരത്തിൽ പെരുമാറാറുണ്ട്. എന്നാൽ, ഇങ്ങനെ ഒരുപദ്രവം ചെയ്തിട്ടുണ്ടാവുമോ എന്ന് സംശയമാണ്. ചൈനയിലെ ഒരു കമ്പനി ജീവനക്കാരനെ ജോലിയിൽ നിന്ന് പുറത്താക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമായി നാല് ദിവസത്തേക്ക് 'ഡാർക്ക് റൂമി'ൽ അടച്ചിട്ടത്രെ. ഇങ്ങനെ ചെയ്താൽ ജീവനക്കാരൻ രാജിവച്ച് പോകുമെന്നായിരുന്നു അധികൃതർ കരുതിയത്. 

റിപ്പോർട്ടുകൾ പ്രകാരം, ജീവനക്കാരനെ ഓഫീസിൽ സാധാരണ ഇരിക്കുന്ന സ്ഥലത്തിന് പകരം ഇരുണ്ട ഒരു കുഞ്ഞുമുറിയിലേക്ക് മാറ്റുകയായിരുന്നു. ഗുവാങ്‌ഷു ഡുവോയ് നെറ്റ്‌വർക്ക് കമ്പനി ലിമിറ്റഡ് എന്ന സംഘടന ഇത് പരസ്യമാക്കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 

2022 ഡിസംബറിലാണ് സംഭവങ്ങളുടെ തുടക്കം. ലിയു എന്ന ജീവനക്കാരൻ ഒരു ദിവസം ഓഫീസിലെത്തിയപ്പോൾ തൻ്റെ അഡ്മിഷൻ പാസ് ഉപയോഗിക്കാനോ കമ്പനിയുടെ കമ്പ്യൂട്ടർ സിസ്റ്റത്തിലേക്ക് ലോഗിൻ ചെയ്യാനോ സാധിച്ചില്ല. അതിന് മുമ്പ് തന്നെ ലിയു രാജി വയ്ക്കണം എന്ന തരത്തിൽ കമ്പനിയിൽ നിന്നും വലിയ ചർച്ചകളുണ്ടായിരുന്നു. എന്നാൽ, ലിയു രാജി വച്ചിരുന്നില്ല. 

പിന്നീട്, ലിയുവിനെ ഒരു ട്രെയിനിം​ഗിൽ പങ്കെടുക്കാൻ എന്നു പറഞ്ഞുകൊണ്ട് ഓഫീസിൽ നിന്നും മറ്റൊരു നിലയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെയെത്തിയ ഉടനെ ഇലക്ട്രിസിറ്റി പോലുമില്ലാത്ത ഒരു മുറിയിലേക്ക് ലിയുവിനെ കൊണ്ടുപോയി. അവിടെ മറ്റാരും ഉണ്ടായിരുന്നില്ല. ആ ഇരുണ്ട ചെറിയ മുറിയിൽ ആകെയുണ്ടായിരുന്നത് ഒരു കസേരയും ഒരു മേശയും മാത്രമായിരുന്നുവെന്ന് സൗത്ത് ചൈന മോണിം​ഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 

ലിയുവിന്റെ ഫോൺ കമ്പനിയിൽ നിന്നും പിടിച്ചുവച്ചിട്ടുണ്ടായിരുന്നു. ഇനി ഇവിടെയിരുന്ന് ജോലി ചെയ്തോയെന്നും ജോലി കഴിഞ്ഞാൽ വീട്ടിൽ പോകാമെന്നും അറിയിച്ചിട്ടുണ്ടായിരുന്നു. എന്നാൽ, ഈ ദിവസങ്ങളിലൊന്നും തന്നെ ഇയാൾക്ക് ചെയ്യാൻ ഒരു ജോലിയും നൽകിയിരുന്നില്ല. ഒടുവിൽ അഞ്ചാം ദിവസം ഇയാളുടെ ഭാര്യയാണ് പൊലീസിനെ വിവരമറിയിച്ചത്. 

കോടതിയിൽ കമ്പനി വാദിച്ചത് ലിയു ആളുകളുടെ ന​ഗ്നചിത്രങ്ങൾ നോക്കുന്നുവെന്നും കമ്പനിയുടെ നിയമത്തിനെതിരായിട്ടുള്ള സൈറ്റുകൾ സന്ദർശിക്കുന്നു, അതുവഴി കമ്പനിയുടെ നിയമങ്ങൾ ലംഘിച്ചു എന്നെല്ലാമാണ്. എന്നാൽ, ​ഗെയിം ആർട്ട് എഡിറ്ററായി ജോലി നോക്കുന്ന ലിയു പറഞ്ഞത് തന്റെ ജോലിക്കാവശ്യമായ കാര്യങ്ങൾ മാത്രമാണ് താൻ നോക്കുന്നത് എന്നായിരുന്നു. 

എന്തായാലും, ഒടുവിൽ കോടതി ലിയുവിന് അനുകൂലമായിട്ടാണ് വിധിച്ചത്. അയാൾക്ക് 43 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനായിരുന്നു വിധി. 

Latest Videos
Follow Us:
Download App:
  • android
  • ios