നിർത്താതെ പുകവലി; 3 മണിക്കൂറും 33 മിനിറ്റും കൊണ്ട് മാരത്തണ്‍ പൂർത്തിയാക്കിയെങ്കിലും 52 കാരന് എട്ടിന്‍റെ പണി !
നിര്‍ത്താതെ പുകവലിച്ച് കൊണ്ട്. മറ്റ് നിരവധി ഓട്ടക്കാരെ പിന്തള്ളി അദ്ദേഹം 41 കിലോമീറ്റര്‍ ദൂരമുള്ള മാരത്തണ്‍ വെറും മൂന്ന് മണിക്കൂറും മുപ്പത്തിമൂന്ന് മിനിറ്റും കൊണ്ട് പൂര്‍ത്തിയാക്കി.
ഓട്ടക്കാര്‍ക്ക് അത്യാവശ്യം വേണ്ട ഒന്നാണ് തടസമില്ലാത്ത ശ്വാസോച്ഛ്വാസം. അതും ഓക്സിജന്‍ കൂടുതലുള്ള ശുദ്ധവായു തന്നെ ശ്വാസിക്കണം. മലിനമായ വായു ശ്വസിച്ച് കൊണ്ട് ഓടാന്‍ തുടങ്ങിയാല്‍ ഓട്ടക്കാരന് വളരെ പെട്ടെന്ന് തന്നെ തളര്‍ച്ച അനുഭവപ്പെടും. അയാള്‍ക്ക് തന്‍റെ ഓട്ടം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോകും. എന്നാല്‍ ഇതിനൊരു അപവാദമാണ് ചൈനക്കാരനായ അങ്കിള്‍ ചെന്‍ (Uncle Chen). 'സ്മോക്കിംഗ് ബ്രദര്‍' (Smoking Brother) എന്ന് അറിയപ്പെടുന്ന 'അങ്കിള്‍ ചെന്‍' കഴിഞ്ഞ ജനുവരി ഏഴാം തിയതി ചൈനയിലെ സീമെന്‍ മാരത്തണ്ണില്‍ (Xiamen Marathon) പങ്കെടുത്തു. അതും നിര്‍ത്താതെ പുകവലിച്ച് കൊണ്ട്. മറ്റ് നിരവധി ഓട്ടക്കാരെ പിന്തള്ളി അദ്ദേഹം 41 കിലോമീറ്റര്‍ ദൂരമുള്ള മാരത്തണ്‍ വെറും മൂന്ന് മണിക്കൂറും മുപ്പത്തിമൂന്ന് മിനിറ്റും കൊണ്ട് പൂര്‍ത്തിയാക്കി.
രണ്ട് വര്‍ഷം മുമ്പ് അദ്ദേഹത്തിന്‍റെ ഏറ്റവും കൂടിയ വേഗമായ 3.28 മിനിറ്റ് എന്ന സ്വന്തം റെക്കോര്‍ഡിന് വെറും അഞ്ച് മിനിറ്റുകള്‍ വൈകിയാണ് അദ്ദേഹത്തിന് ഇത്തവണ മാരത്തണ്‍ പൂര്‍ത്തിയാക്കാനായത്. എന്നാല്‍ അമ്പത്തിരണ്ടുകാരന്‍റെ വേഗം രേഖപ്പെടുത്താന്‍ മാരത്തണ്‍ സംഘാടകര്‍ തയ്യാറായില്ല. അവര്‍ അദ്ദേഹത്തെ മത്സരത്തില്‍ നിന്നും പുറത്താക്കി. അതിനുള്ള പ്രധാന കാരണമായി പറഞ്ഞത്. അങ്കിള്‍ ചെന്‍ മാരത്തണ്‍ ഓട്ടത്തിനിടെ ട്രാക്കിലുടനീളം പുകവലിക്കുകയായിരുന്നെന്നാണ്.
ലൈംഗികതയെ കുറിച്ച് പരാമര്‍ശം; മാര്‍പ്പാപ്പയ്ക്കെതിരെ വിമര്‍ശനവുമായി യാഥാസ്ഥിതികര്‍
ചൈനയില്‍ രണ്ട് വര്‍ഷം മുമ്പ് മാരത്തണ്ണില്‍ പുകവലിച്ച് കൊണ്ട് ഓടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അങ്കില്‍ ചെന്‍, മരാത്തണ്‍ നിയമത്തിലെ 'ആര്‍ട്ടിക്കിള്‍ 2.12' ലംഘിച്ചെന്ന് സംഘാടകര്‍ അറിയിച്ചു. മാരത്തണ്‍ പൂര്‍ത്തിയായതിന് പിന്നാലെ ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വീഡിയോകളില്‍ അങ്കില്‍ ചെന്‍ തുടര്‍ച്ചയായി സിഗരറ്റ് വലിച്ച് കൊണ്ട് ഓടുന്നത് കാണാം. 1500 -ലേറെ പേര്‍ പങ്കെടുത്ത മാരത്തണ്ണില്‍ 574 -താമതായാണ് അദ്ദേഹം തന്‍റെ ലക്ഷ്യ സ്ഥാനത്ത് എത്തിയത്. 2018 ലും അങ്കിള്‍ ചെന്‍ പുകവലിച്ച് കൊണ്ട് മാരത്തണ്ണില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു.
-13 ഡിഗിയില്‍ ന്യൂഡില്‍സ് വച്ചാല്‍ എന്ത് സംഭവിക്കും? 'ഇന്‍സ്റ്റലേഷന്‍' എന്ന് സോഷ്യല്‍ മീഡിയ !