'അഴിമതിക്കാരെ കൂട്ടിലടയ്ക്കും'; 200 -ൽ അധികം പുതിയ ജയിലുകള്‍ നിർമ്മിക്കാന്‍ ചൈന

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും സൈന്യത്തിനും എതിരാളികളില്ലാതെ സര്‍വ്വാധിപത്യം സ്ഥാപിച്ച ഷി, തന്‍റെ രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാനാണ് അഴിമതി വിരുദ്ധ യജ്ഞത്തെ ഉപയോഗിക്കുന്നതെന്നും ആരോപണം ഉയരുന്നു. 
 

China to build more than 200 new prisons for anit corruption drive


'അഴിമതി' ഇന്ന് ഓരോ ഭരണകൂടങ്ങളെയും കാര്‍ന്നു തിന്നുന്ന ക്യാന്‍സറാണ്. എന്നാല്‍, അഴിമതി ഇല്ലാത്ത ഒരു ഭരണകൂടം പോലും ലോകത്ത് ഇല്ലെന്ന് തന്നെ പറയാം. അതിൽ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെന്ന് മാത്രം. യുനെസ്കോയുടെ 2023 -ലെ അഴിമതി ധാരണാ സൂചിക പ്രകാരം ചൈന ഈ പട്ടികയില്‍ 76 -ാം സ്ഥാനത്താണ്. അതേസമയം രാജ്യത്തെ അഴിമതി മുക്തമാക്കാനുള്ള തീവ്രയജ്ഞത്തിലാണ് പ്രസിഡന്‍റ് ഷി ജിൻപിങ്. 2018 മുതല്‍ ആരംഭിച്ച അഴിമതി വിരുദ്ധ പരിപാടിയിലൂടെ  രാജ്യത്ത് ഇതുവരെയായി ആയിരക്കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു കഴിഞ്ഞു. ഇവരെ പാര്‍പ്പിക്കാനായി പുതിയ 200 ഓളം ജയിലുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ചൈനയെന്ന് റിപ്പോര്‍ട്ടുകള്‍. 

അഴിമതിക്കാരെന്ന് സംശയം തോന്നുന്നവരെ ആരെയും ആറ് മാസത്തോളം, കുടുംബാംഗങ്ങളെയോ നിയമോപദേഷ്ടാക്കളെയോ കാണാന്‍ അനുവദിക്കാതെ പാര്‍പ്പിക്കുന്നതിനായി 'ലിയുജി' സെന്‍ററുകൾ എന്നറിയപ്പെടുന്ന തടങ്കൽ കേന്ദ്രങ്ങളാണ് ചൈനയില്‍ ഉയരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രസിഡന്‍റ് ഷി ജിൻപിങ്ങിന്‍റെ അഴിമതി വിരുദ്ധ നടപടികള്‍ക്ക് കരുത്ത് പകരുന്നതിനാണ് രാജ്യത്തുടനീളം 200 -ലധികം പ്രത്യേക തടങ്കൽ കേന്ദ്രങ്ങൾ പുതുതായി നിർമ്മിക്കുകയോ പഴയവ വിപുലീകരിക്കുകയോ ചെയ്തതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

അപ്രതീക്ഷിതമായി 13 അടി ഉയരത്തില്‍ തിരമാല, ഒന്നിന് പുറകെ ഒന്നായി കീഴ്മേല്‍ മറിയുന്ന ബോട്ടുകൾ; വീഡിയോ

എന്നാല്‍, 2012 -ല്‍ അധികാരത്തിലെത്തിയ പ്രസിഡന്‍റ് ഷി ജിൻപിങ് തന്‍റെ രാഷ്ട്രീയ ശത്രുക്കളെ ഇല്ലാതാക്കാനാണ് ഇത്തരം തടങ്കല്‍ കേന്ദ്രങ്ങള്‍ ശക്തമാക്കുന്നതെന്ന ആരോപണവും ഉയര്‍ന്നു. അഴിമതിക്കെതിരെയുള്ള പോരാട്ടത്തെ മുന്‍ നിര്‍ത്തി ഷി, ചൈനയിലെ തന്‍റെ രാഷ്ട്രീയ സ്വാധീനം ഉറപ്പിച്ചെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയിലും സൈന്യത്തിലും പൂർണ്ണ നിയന്ത്രണം നേടിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഷി, തന്‍റെ അഴിമതി വിരുദ്ധ പരിപാടി ആരംഭിച്ചതിന് ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെയും സൈന്യത്തിലെയും പല പ്രമുഖരും അറസ്റ്റിലാവുകയും തടവറയിൽ അടക്കപ്പെടുകയും ചെയ്തിരുന്നു. 

തണുപ്പ് കനത്തപ്പോൾ, പെട്രോള്‍ പമ്പിൽ തീകാഞ്ഞ് യുവാക്കൾ, സമീപത്ത് ടാങ്കർ ലോറി; ഭയപ്പെടുത്തുന്ന വീഡിയോ വൈറൽ

കമ്യൂണിസ്റ്റ് പാർട്ടി ഉദ്യോഗസ്ഥർ, സിവിൽ സർവീസ് ഉദ്യോഗസ്ഥർ, പൊതുസ്ഥാപനങ്ങളുടെ മാനേജർമാർ എന്നിവരുൾപ്പെടെ പൊതുഅധികാരമുള്ള ആരെയും പുതിയ അഴിമതി വിരുദ്ധ യജ്ഞം ലക്ഷ്യമിടുന്നു. ഇവരെ നിരീക്ഷിക്കാനായി 24 മണിക്കൂറും കാവൽക്കാർ, നിരീക്ഷണ ക്യാമറകൾ എന്നിവയെല്ലാം പുതിയ തടവറയിലുണ്ടാകും. കൈക്കൂലിക്കാരെന്ന് സംശയം തോന്നിയാല്‍ ബിസിനസുകാരെയും കസ്റ്റഡിയിലെക്കും. കോടീശ്വരനായ നിക്ഷേപ ബാങ്കർ ബാവോ ഫാൻ, മുൻ ഫുട്ബോൾ താരം ലി ടൈ എന്നിവരും അഴിമതിക്കേസിൽ 20 വർഷമാണ് തടവിന് ശിക്ഷിക്കപ്പെട്ടത്. 2023 -ലെ അഴിമതി ധാരണാ സൂചിക പ്രകാരം ഇന്ത്യയുടെ സ്ഥാനം 93 ആണ്. 

സ്കൂളിൽ വച്ച് ഫേഷ്യൽ മസാജ് ചെയ്യുന്ന വീഡിയോ എടുത്തതിന് ടീച്ചറെ കടിച്ച് പരിക്കേൽപ്പിച്ച് ഹെഡ്മിസ്ട്രസ്; വിവാദം

Latest Videos
Follow Us:
Download App:
  • android
  • ios