'നന്നായി പഠിക്കും ഇല്ലെങ്കില്‍...'; വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രതിജ്ഞ എഴുതിവാങ്ങിയ അധ്യാപകന് എട്ടിന്‍റെ പണി
വിദ്യാർഥികളിൽ ആരോ റെക്കോർഡ് ചെയ്ത സംഭവത്തിന്‍റെ ഓഡിയോ ക്ലിപ്പ് ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ സംഗതി വിവാദമായി.
കുട്ടികൾ പഠിത്തത്തില്‍ ശ്രദ്ധിക്കുന്നതിനും നന്നായി പഠിക്കുന്നതിനുമായി മാതാപിതാക്കളും അധ്യാപകരും പലതരത്തിലുള്ള അടവുകളും പ്രയോഗിക്കാറുണ്ട്. എന്നാൽ, ചൈനയിൽ ഒരു അധ്യാപകൻ ചെയ്തത് ഏറെ വിചിത്രവും ഭയാനകവുമായ ഒരു കാര്യമാണ്. നന്നായി പഠിച്ചു കൊള്ളാമെന്ന് ഇയാൾ വിദ്യാർത്ഥികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിക്കുക മാത്രമല്ല, വാക്കു തെറ്റിച്ചാൽ കുടുംബം മുഴുവൻ മരിച്ചുപോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടികള്‍ കൂടുതൽ നന്നായി പഠിക്കുന്നതിനാണ് അധ്യാപകന്‍ ഇങ്ങനെ ചെയ്തത്. എന്നാല്‍ അധ്യാപകന്‍റെ ഈ വിചിത്രമായ നടപടി വലിയ വിമർശനങ്ങൾക്കാണ് ഇടയാക്കിയത്. ഒടുവിൽ അധ്യാപകൻ ക്ഷമാപണം നടത്തിയെങ്കിലും സ്കൂൾ അധികൃതർ ഇയാളെ പിരിച്ചുവിട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ലൈക്കിനും കാഴ്ചക്കാര്‍ക്കും വേണ്ടി ഗർഭിണിയാണെന്ന് വ്യാജ വീഡിയോ; പിന്നാലെ വ്ലോഗർക്ക് എട്ടിന്‍റെ പണി
മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ സെക്കൻഡറി സ്‌കൂൾ അധ്യാപകനായ വാങ്ങ് ആണ് തന്‍റെ ക്ലാസിലെ വിദ്യാർത്ഥികളെ കൊണ്ട് ഇത്തരത്തിൽ വിചിത്രമായ ഒരു പ്രതിജ്ഞ എടുപ്പിച്ചത്. വിദ്യാർഥികളിൽ ആരോ റെക്കോർഡ് ചെയ്ത സംഭവത്തിന്‍റെ ഓഡിയോ ക്ലിപ്പ് ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ സംഗതി വിവാദമായി. ജനുവരി എട്ടിനാണ് ഈ ഓഡിയോ ക്ലിപ്പ് ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്.
ഭീമന്‍ ഗ്രഹമെങ്കിലും അതീവ സുന്ദരന്‍; വ്യാഴത്തിന്‍റെ ചിത്രങ്ങള്‍ പുറത്ത് വിട്ട് നാസ
വിദ്യാർത്ഥികളോട് താൻ പറയുന്നതുപോലെ തന്നെ ആവർത്തിക്കണമെന്ന് നിർദ്ദേശം നൽകിക്കൊണ്ട് വാങ് പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നതിന്‍റെ ഓഡിയോയാണ് പുറത്തുവന്നത്. “ഞാൻ ക്ലാസ് മുറിയിൽ പഠിക്കുകയല്ലാതെ മറ്റൊന്നും ചെയ്യില്ല, അല്ലാത്തപക്ഷം എന്‍റെ കുടുംബം മുഴുവൻ മരിക്കും. ആദ്യം അച്ഛനും പിന്നെ അമ്മയും മരിക്കും." ഇതായിരുന്നു ഇയാൾ വിദ്യാർത്ഥികളെ കൊണ്ടെടുപ്പിച്ച പ്രതിജ്ഞ. ഈ പ്രതിജ്ഞ ചൊല്ലുക മാത്രമല്ല, വിദ്യാർത്ഥികളിൽ നിന്നും ഇയാൾ എഴുതി വാങ്ങിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞുകൊണ്ട് വാങ് രംഗത്തെത്തിയെങ്കിലും സ്കൂൾ അധികൃതർ ഇയാളെ പിരിച്ചുവിട്ടു. ചൈനയിലെ മാതാപിതാക്കളുടെ സാമൂഹിക മാധ്യമ ഗ്രൂപ്പുകളിലും മറ്റു സാമൂഹിക മാധ്യമ ഇടങ്ങളിലും വലിയ വിമർശനമാണ് ഇപ്പോൾ ഇയാൾക്കെതിരെ ഉയരുന്നത്. ചൈനയിലെ വിദ്യാഭ്യാസ രീതി കുട്ടികളില്‍ അമിത സമ്മര്‍ദ്ദം ഉണ്ടാക്കുന്നുവെന്ന പരാതി ഏറെ നാളായി ഉയരുന്നതിനിടെയാണ് ഇത്തരമൊരു സംഭവം പുറത്ത് വന്നത്.