14 -ാം വയസ്സിൽ ഫാക്ടറിയിൽ കൂലിവേല, ഇന്ന് 34 കോടിയുടെ ആസ്തി; ഇത് ഞാൻ തനിച്ചുണ്ടാക്കിയ 'സ്ത്രീധന'മെന്ന് വധു

ഒരു ​ഗ്രാമത്തിൽ വളരെ താഴ്ന്ന നിലയിലുള്ള ജീവിതം ജീവിച്ച താൻ ഇന്ന് ഈ കാണുന്നതെല്ലാം ഉണ്ടാക്കിയെടുത്തു എന്നും ആഡംബരപൂർണമായ ജീവിതമാണ് നയിക്കുന്നത് എന്നും അവൾ പറയുന്നു.

china self made millionaire viral wedding rlp

ചൈനയിലെ ഒരു യുവതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ്. 'എല്ലാ സ്ത്രീകൾക്കും മാതൃകയാണവൾ' എന്നാണ് പല യുവതികളും ഇന്ന് ലിസി എന്ന യുവതിയെ കുറിച്ച് പറയുന്നത്. അത്യാഡംബരം നിറഞ്ഞ ലിസിയുടെ വിവാഹച്ചടങ്ങിനോടനുബന്ധിച്ചുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

അവൾ പറയുന്നത്, തനിക്കിന്ന് 34 കോടിയുടെ ആസ്തിയുണ്ട്. എല്ലാം തന്റെ കഠിനാധ്വാനത്തിലൂടെ താൻ സമ്പാദിച്ചതാണ് എന്നാണ്. 14 -ാമത്തെ വയസ്സിലാണ് താൻ ആദ്യമായി ജോലി ചെയ്യുന്നത്. അത് സമീപത്തെ ഒരു ഫാക്ടറിയിലായിരുന്നു. പിന്നീട്, ഒരു ബ്യൂട്ടി സലൂൺ തുറന്നു. ഇന്ന് ന​ഗരത്തിന്റെ പല ഭാ​ഗങ്ങളിലും അതിന് ബ്രാഞ്ചുകളുണ്ട്. ഷെൻഷെനിൽ ഒരു ഫ്ലാറ്റ്, ഒരു ഹോളിഡേ വില്ല, ഒരു ഫെരാരി, 9.99 ദശലക്ഷം യുവാൻ (1.4 ദശലക്ഷം യുഎസ് ഡോളർ) പണം എന്നിവയാണ് അവൾ തന്റെ കഠിനാധ്വാനത്തിലൂടെ ഇന്ന് സ്വന്തമാക്കിയിരിക്കുന്നത്. 

ഇതെല്ലാമാണ് അവൾക്കുള്ള സ്ത്രീധനം എന്നും എല്ലാം അവൾ തനിച്ച് സമ്പാദിച്ചതാണ് എന്നുമാണ് പറയുന്നത്. ഇതിന്റെ ലിസ്റ്റും പിടിച്ചുനിൽക്കുന്ന ബ്രൈഡ്‍സ്മെയ്ഡുകളെയും വിവാഹവീഡിയോയിൽ കാണാമായിരുന്നു എന്നും ചൈനയിലെ മാധ്യമങ്ങൾ പറയുന്നു. 'ചൈന കണ്ട ഏറ്റവും ആഡംബരപൂർണമായ വിവാഹം' എന്നാണ് വിവാഹത്തിൽ പങ്കെടുത്ത ഒരു അതിഥി ലിസിയുടെ വിവാഹത്തെ കുറിച്ച് പറഞ്ഞത്. 

ഒരു ​ഗ്രാമത്തിൽ വളരെ താഴ്ന്ന നിലയിലുള്ള ജീവിതം ജീവിച്ച താൻ ഇന്ന് ഈ കാണുന്നതെല്ലാം ഉണ്ടാക്കിയെടുത്തു എന്നും ആഡംബരപൂർണമായ ജീവിതമാണ് നയിക്കുന്നത് എന്നും അവൾ പറയുന്നു. 2023 -ൽ ഒരു ഡേറ്റിം​ഗ് ആപ്പ് വഴിയാണ് താൻ തന്റെ പങ്കാളിയെ കണ്ടെത്തിയത് എന്നും ആളുടെ കൂടെ താൻ വളരെ ഹാപ്പിയാണ് എന്നും അവൾ പറയുന്നുണ്ട്. എന്തായാലും, നിരവധി സ്ത്രീകളാണ് ലിസിയുടെ കഥയിൽ പ്രചോദിതരായത്. 

എന്നാൽ, ചിലരെല്ലാം ഇത്രയും സക്സസ്‍ഫുള്ളായ ഒരു ജീവിതം നയിക്കുന്ന നിങ്ങൾ‌ വിവാഹം കഴിക്കാതെ ജീവിക്കുന്നതല്ലേ നല്ലത് എന്ന് കമന്റ് നൽകുന്നുണ്ട്. 

വായിക്കാം: വിവാഹിതനായ അധ്യാപകനോട് പ്രണയം, പക, മോർ‌ഫ് ചെയ്ത ന​ഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചു, യുവതി അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios