നാല് വര്‍ഷം മുമ്പ് മോഷണം പോയ 50 കോടി രൂപ വിലമതിക്കുന്ന സ്വർണ ടോയ്‌ലറ്റ് കേസ്; നാല് പേര്‍ക്കെതിരെ കേസ്
4.8 ദശലക്ഷം പൗണ്ട് (ഏകദേശം 50 കോടി രൂപയ്ക്ക് തുല്യം) വിലമതിക്കുന്ന 'അമേരിക്ക' എന്ന് പേരിട്ടിരിക്കുന്ന ഈ ആഡംബര ക്ലോസറ്റ് സൃഷ്ടിച്ചത് പ്രശസ്ത ഇറ്റാലിയൻ കലാകാരനായ മൗറിസിയോ കാറ്റെലനാണ്.
2019 -ലാണ് യുകെയിലെ ബ്ലെൻഹൈം പാലസിൽ നിന്ന് 18 കാരറ്റിന്‍റെ സ്വർണ്ണ ടോയ്‌ലറ്റ് മോഷണം പോയത്. നാല് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ നാല് പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വെറുമൊരു യൂറോപ്യന്‍ ക്ലോസറ്റായിരുന്നില്ല അത്,. മറിച്ച് ഒരു ആർട്ട് ഇൻസ്റ്റാളേഷന്‍റെ ഭാഗമായിരുന്നു ഈ ടോയ്‌ലറ്റ്. 4.8 ദശലക്ഷം പൗണ്ട് (ഏകദേശം 50 കോടി രൂപയ്ക്ക് തുല്യം) വിലമതിക്കുന്ന 'അമേരിക്ക' എന്ന് പേരിട്ടിരിക്കുന്ന ഈ ആഡംബര ക്ലോസറ്റ് സൃഷ്ടിച്ചത് പ്രശസ്ത ഇറ്റാലിയൻ കലാകാരനായ മൗറിസിയോ കാറ്റെലനാണ്.
മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിസ്റ്റണ്‍ ചര്‍ച്ചിലിന്‍റെ ബാല്യകാല വസതിയാണ് ബ്ലെൻഹൈം പാലസ്. ചരിത്രപരമായ പ്രാധാന്യമുള്ള സ്ഥലമായ ബ്ലെൻഹൈം കൊട്ടാരത്തിലായിരുന്നു ഈ കലാസൃഷ്ടി സൂക്ഷിച്ചിരുന്നത്. ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (സിപിഎസ്) 'അമേരിക്ക' എന്ന ഈ കലാസൃഷ്ടി മോഷ്ടിച്ചതിന് നാല് വ്യക്തികൾക്കെതിരെ ക്രിമിനൽ കുറ്റം ചുമത്താൻ അനുമതി നൽകി. നാല് മോഷ്ടാക്കളെയും ഈ മാസം 28 ന് ഓക്സ്ഫോര്‍ഡ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കണമെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ കേസുമായി ബന്ധപ്പെട്ട് ആറ് പുരുഷന്മാരും 38 വയസുള്ള ഒരു സ്ത്രീയും അടക്കം ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തതിരുന്നു. എന്നാല്‍ പിന്നീട് ഇവരെ വിട്ടയച്ചു. അതിന് പിന്നാലെയാണ് മറ്റ് നാല് പേരെ അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് ഇതിനകം നിരവധി പേരെ അറസ്റ്റ് ചെയ്യുകയും വിട്ടയക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെയും ഈ സ്വര്‍ണ്ണ ക്ലോസറ്റ് എവിടെയെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
മദ്യപിച്ച് ലക്ക് കെട്ട് പാമ്പിനെ കയ്യിലെടുത്ത് വീഡിയോ ചിത്രീകരണം; പിന്നാലെ കടിയേറ്റ് ദാരുണാന്ത്യം !
2016 ല്‍ ഈ സ്വര്‍ണ്ണ ക്ലോസറ്റ് ന്യൂയോർക്കിലെ ഗുഗ്ഗൻഹൈം മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്നെന്ന് ദി സ്കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്ത് കാവല്‍ നില്‍ക്കുന്ന സന്ദര്‍ഭങ്ങളില്‍ സന്ദര്‍ശകര്‍ക്ക് സ്വര്‍ണ്ണ ക്ലോസറ്റ് ഉപയോഗിക്കാന്‍ അവസരം ലഭിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട് ഡ്രംപ് വൈറ്റ് ഹൗസിലെത്തിയപ്പോള്‍ വൈറ്റ് ഹൗസില്‍ സ്വര്‍ണ്ണ കര്‍ട്ടനുകള്‍ സ്ഥാപിച്ചിരുന്നു. ഈയവസരത്തില്‍ ഡ്രംപിന് ഉപയോഗിക്കാനായി മ്യൂസിയം, ഈ ആഡംബര ക്ലോസെറ്റ് വാഗ്ദാനം ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ഏറെ സുരക്ഷയില്‍ സൂക്ഷിച്ചിരുന്ന ഈ വിലയേറിയ കലാസൃഷ്ടി മോഷണം പോയപ്പോള്‍, താന്‍ അത്ഭുതപ്പെട്ടെന്ന് ബ്ലെൻഹൈം പാലസിന്‍റെ ചീഫ് എക്‌സിക്യൂട്ടീവ് ഡൊമിനിക് ഹെയർ പറഞ്ഞതായി ദി ഗാർഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹൃദയാഘാതത്തിന് വരെ കാരണമാകും; ദില്ലിയിലെ വായു ഗുണനിലവാരത്തിന്‍റെ ഞെട്ടിക്കുന്ന പുതിയ റിപ്പോർട്ട് !