Women's day 2023: മാറുന്ന ലോകവും നിരന്തരം അക്രമിക്കപ്പെടുന്ന സ്ത്രീയും

ദൗർഭാഗ്യകരം എന്ന് പറയട്ടെ ഇപ്പോഴും നമ്മുടെ സ്ത്രീകൾ ശാരീരികവും മാനസികവും ലൈംഗികവുമായ അതിക്രമങ്ങളെ അതിജീവിച്ചു കൊണ്ടിരിക്കുകയാണ്.

changing world and violence against women rlp

പെണ്‍കാലം. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ വിശേഷ ഉപഹാരം. മാറുന്ന പെണ്‍കാലത്തെക്കുറിച്ചുള്ള വ്യത്യസ്തമായ കുറിപ്പുകളും വീഡിയോകളും. 

changing world and violence against women rlp

 

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക 2013 -ലെ വനിതാദിനത്തിന്റെ വിഷയമായിരുന്നു. അന്ന് ലോകത്തങ്ങോളമിങ്ങോളമായി 70 ശതമാനം സ്ത്രീകൾക്ക് നേരെ ശാരീരികവും ലൈംഗികവുമായ അതിക്രമങ്ങൾ നടക്കുന്നു എന്നായിരുന്നു കണക്കുകൾ പറഞ്ഞിരുന്നത്. ഇത് 2023, വനിതാ ദിനത്തിന്റെ വിഷയം മാറി, ലോകവും മാറി. എന്നാൽ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് 10 വർഷം കഴിയുമ്പോഴും ലോകമെമ്പാടുമുള്ള സ്ത്രീകളുടെ അവസ്ഥ എന്താണ്? 

അധികം വൈകാതെ നഗരത്തിൽ വിദ്യാർത്ഥിനികൾക്ക് നേരെയും അതിക്രമമുണ്ടായി. രാത്രി എട്ടര മണിയോടെ കവടിയാർ പണ്ഡിറ്റ് നഗറിൽ നടന്ന അതിക്രമത്തിൽ പെൺകുട്ടി പരാതി നൽകി. എന്നാൽ, നവംബർ മാസത്തിൽ നടന്ന അതിക്രമത്തിൽ പ്രതിയെ ഇനിയും പിടികൂടിയിട്ടില്ല.

കേരള പൊലീസിന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം സംസ്ഥാനത്ത് സ്ത്രീകൾക്ക് നേരെ നടന്ന വിവിധ തരത്തിലുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 18943 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് അന്തിമമായ കണക്കല്ല എന്നും സൈറ്റിൽ സൂചിപ്പിക്കുന്നുണ്ട്. ഈ സംഭവങ്ങളിൽ പൊതുസ്ഥലത്ത് നടന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 584 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2016 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് കഴിഞ്ഞ വർഷമാണ് എന്ന് മനസിലാക്കാം. അതേ സമയം അതിക്രമം നടന്നിട്ടും പരാതികൾ നൽകാത്ത സ്ത്രീകളും അനേകമുണ്ടായിരിക്കാം.

ഇത് 2023, ഈ വർഷത്തെ വനിതാ ദിനത്തിന്റെ വിഷയം സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടതാണ്. മാറ്റവും സാങ്കേതിക വിദ്യയുമെല്ലാം ലിംഗസമത്വത്തിന് വേണ്ടി എങ്ങനെ ഉപയോഗിക്കാം എന്നതാണത്. ഈ ഡിജിറ്റൽ യുഗത്തിൽ ലോകം ചർച്ച ചെയ്യുന്നത് അവയെങ്ങനെ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി ഉപയോഗപ്പെടുത്താം എന്നാണ്. അതുപോലെ, ഡിജിറ്റൽ രംഗത്തിനും ഓൺലൈൻ വിദ്യാഭ്യാസത്തിനും സ്ത്രീകളും പെൺകുട്ടികളും നൽകിയ സംഭാവനകൾ തിരിച്ചറിയാനും ആഘോഷിക്കാനും കൂടി വിഷയം ലക്ഷ്യമിടുന്നു.  

എന്നാൽ, ദൗർഭാഗ്യകരം എന്ന് പറയട്ടെ ഇപ്പോഴും നമ്മുടെ സ്ത്രീകൾ ശാരീരികവും മാനസികവും ലൈംഗികവുമായ അതിക്രമങ്ങളെ അതിജീവിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ഭരണഘടനാ ശിൽപിയായ ഡോ. ബിആർ അംബേദ്‍കർ പറഞ്ഞത് സ്ത്രീകൾ കൈവരിക്കുന്ന വളർച്ചയുടെ അടിസ്ഥാനത്തിലാണ്, ഒരു സമുദായത്തിന്റെ വളർച്ച ഞാൻ കണക്കാക്കുന്നത് എന്നാണ്. പക്ഷേ, ഇന്നും എല്ലാത്തരം അതിക്രമങ്ങളെയും അതിജീവിച്ച് വേണം സ്ത്രീകൾക്ക് വിവിധ മേഖലകളിൽ തങ്ങളുടെ ഭാഗം കൂടി അടയാളപ്പെടുത്താനും തങ്ങളുടെ സംഭാവന കൂടി നൽകാനും.

 


പെണ്‍കാലം: ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ വിശേഷ ഉപഹാരം. 

റിനി രവീന്ദ്രന്‍: പുതുകാലത്തിലേക്ക് വണ്ടി കിട്ടാത്തവരോട്, നടക്കുകയെങ്കിലും വേണം, ഞങ്ങള്‍ പറന്ന് തുടങ്ങി

നിത്യ റോബിന്‍സണ്‍: സിനിമയിലെ സ്ത്രീകള്‍: മാറ്റത്തിന്റെ കൊടുങ്കാറ്റായി ഡബ്ല്യൂ സി സി

രമ്യ മഹേഷ്: സ്വര്‍ണ്ണത്തിന് വിട, ഓണ്‍ലൈനില്‍ വിരിയുന്ന പുത്തന്‍ ആഭരണഭ്രമങ്ങള്‍ !

ബിസ്മി ദാസ് ബി: തൊണ്ണൂറുകളില്‍ ചില പെണ്‍കുട്ടിക്കാലങ്ങള്‍

ഫസീല മൊയ്തു: ഏക സിവില്‍ കോഡ് അല്ല ഞങ്ങളുടെ ആവശ്യം, ഭരണഘടന അനുവദിക്കുന്ന തുല്യാവകാശമാണ്!

അനൂജ :'ഏലിയനെ പോലെ ജീവിക്കേണ്ട കാര്യമില്ല'; മാറിയ വസ്ത്ര ധാരണത്തെക്കുറിച്ച് വനിതാ നേതാക്കള്‍...

എല്‍സ ട്രീസ ജോസ്: ക്രിസ്തീയ സഭകളിലെ സ്ത്രീ പ്രാതിനിധ്യം; സഭകള്‍ എന്ന് കണ്ണുതുറക്കും

നിര്‍മലാ ബാബു: 'പെണ്ണിനെന്താ കുഴപ്പം'; വിവാദങ്ങളോട് പൊരുതി വളര്‍ന്ന അഞ്ച് സ്ത്രീകള്‍!

ആതിര നാരായണന്‍: വിവാഹം അത്യാവശ്യമോ? ലിവിംഗ് ടുഗെദര്‍, വിവാഹ മോചനങ്ങള്‍; അടിമുടി മാറി വിവാഹ സങ്കല്‍പ്പം!

ജിതിരാജ്: പൊട്ടിത്തെറികള്‍, തെറിവിളികള്‍, തുറന്നെഴുത്തുകള്‍; സോഷ്യല്‍ മീഡിയയിലെ സ്ത്രീ

പവിത്ര ജെ ദ്രൗപതി: അത്ര ഇഷ്ടമാണെങ്കില്‍ കലിപ്പന്‍ ഇടട്ടെ ഷോള്‍, അതല്ലേ ഹീറോയിസം!

അസ്മിത കബീര്‍: ക്രമേണ ആര്‍ത്തവം വിലക്കപ്പെട്ട വാക്കായി, കൂടെ ആര്‍ത്തവമുള്ള സ്ത്രീയും...

രശ്മി: മാറിയ ജീവിതരീതി സ്ത്രീകളുടെ ആരോ​ഗ്യത്തെ ബാധിക്കുമ്പോള്‍...

ആര്‍ദ്ര എസ് കൃഷ്ണ: സോഷ്യല്‍ പോരാട്ടത്തിലെ പെണ്ണുങ്ങള്‍; സെലിബ്രേറ്റി വ്‌ളോഗേഴ്‌സും വരുമാന വഴിയും!

വര്‍ഷ പുരുഷോത്തമന്‍: സാമ്പത്തിക സ്വാശ്രയത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍, തീരാത്ത വെല്ലുവിളികള്‍!

റിനി: മാറുന്ന ലോകവും നിരന്തരം അക്രമിക്കപ്പെടുന്ന സ്ത്രീയും

Latest Videos
Follow Us:
Download App:
  • android
  • ios