ഇന്ന് മകന്‍റെ കമ്പനിയുടെ ആസ്തി 3000 കോടി, അന്ന് അച്ഛന്‍റെ ദിവസ കൂലി 10 രൂപ; ഇത് പിസി മുസ്തഫയുടെ വിജയ കഥ !

വയനാട്ടില്‍ നിന്നും ദുരിത ജീവിതം താണ്ടി ഇന്ന് 3000 കോടി രൂപ ആസ്തിയുള്ള ഭക്ഷണ വിതരണ കമ്പനിയുടെ ഉടമയായ പി സി മുസ്തഫ തന്‍റെ കുട്ടിക്കാലത്തെ കുറിച്ചും വിജയ വഴികളെ കുറിച്ചും സംസാരിക്കുകയായിരുന്നു.
 

CEO of Rs 3000-crore food company reveals that his fathers daily wage was 10 rupees bkg


രാമേശ്വരം എന്ന ഇന്ത്യന്‍ ഗ്രാമത്തില്‍ നിന്ന് ഇന്ത്യയുടെ രാഷ്ട്രപതിയായി മാറിയ ആളാണ് എപിജെ അബ്ദുള്‍ കലാം. അദ്ദേഹത്തിന്‍റെ ജീവിതം ഇന്ന് ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാണ്. അത്തരത്തില്‍ ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞ കുട്ടിക്കാലത്ത് നിന്നും ജീവിത വിജയം നേടിയ നിരവധി ആളുകള്‍ ഇന്ന് നമ്മുക്ക് ചുറ്റുമുണ്ട്. അത്തരത്തിലൊരാളാണ് പി സി മുസ്തഫ. ഇന്ന് ഏതാണ്ട് 3000 കോടി രൂപയുടെ ആസ്തിയുള്ള ഭക്ഷ്യ കമ്പനിയായ ഐഡി ഫ്രഷ് ഫുഡ്‌സിന്‍റെ സിഇഒയാണ് അദ്ദേഹം. ദി നിയോണ്‍ ഷോ എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കാനെത്തിയ അദ്ദേഹം തന്‍റെ കുട്ടിക്കാലത്തെ അനുഭവങ്ങളെ കുറിച്ച് വിവരിച്ചപ്പോള്‍ പോഡ്കാസ്റ്റ് വൈറലായി. ഫോബ്സ് ഇന്ത്യ ഇന്നത്തെ ടൈകൂണ്‍ ആയി തെരഞ്ഞെടുത്തവരില്‍ ഒരാളാണ് പി സി മുസ്തഫ. 

ഏതാണ്ട് ഒരു മണിക്കൂറോളം നീണ്ട പോഡ്കാസ്റ്റില്‍ തന്‍റെ കുട്ടിക്കാലത്തെ കുറിച്ചും സംരംഭകത്വ വിജയ വഴികളെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. കേരളത്തിലെ വയനാട്ടില്‍ നിന്നുള്ള താഴ്ന്ന ഇടത്തരം കുടുംബത്തിലാണ് മുസ്തഫ ജനിച്ചത്. അദ്ദേഹത്തിന്‍റെ അച്ഛന്‍ ഇഞ്ചി ഫാമിലെ ദിവസക്കൂലിക്കാരനായിരുന്നു. ബാപ്പയെ കുറിച്ച് മുസ്തഫ ഇങ്ങനെ പറയുന്നു, 'എന്‍റെ അച്ഛന്‍ 10 രൂപയായിരുന്നു ഒരു ദിവസം സമ്പാദിച്ചത്.' കുട്ടിക്കാലത്ത് താനും സഹോദരങ്ങളും പണത്തിന് വേണ്ടി അടുത്ത ഗ്രാമത്തില്‍ വിറക് വില്‍ക്കാന്‍ പോയിരുന്നു. അങ്ങനെ നിരവധി ജോലി ചെയ്ത് സമ്പാദിച്ച 150 രൂപയ്ക്ക് ഒരു ആടിനെ വാങ്ങി. അതായിരുന്നു തന്‍റെ ആദ്യ നിക്ഷേപമെന്ന് പി സി മുസ്തഫ ഓര്‍ത്തെടുക്കുന്നു. 

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം തുറന്നപ്പോള്‍ സാലഡില്‍ 'ഒച്ച് ഇഴയുന്നു'; രൂക്ഷമായി പ്രതികരിച്ച് സോഷ്യല്‍ മീഡിയ !

വ്യാജ ഡോക്ടർ, പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥന്‍, ഇന്ത്യയിലെമ്പാടും വിവാഹങ്ങള്‍; തട്ടിപ്പിന്‍റെ മറ്റൊരു കഥ

പിന്നീട് ആ ആടിനെ വിറ്റ് ഒരു പശുവിനെ വാങ്ങാനുള്ള പണം സമ്പാദിച്ചു. പാലില്‍ നിന്നുള്ള വരുമാനം കൊണ്ട് വീട്ടില്‍ മൂന്ന് നേരം ഭക്ഷണം ലഭിച്ച് തുടങ്ങി. കഷ്ടപ്പാടുകള്‍ നിറഞ്ഞ ആ കുട്ടിക്കാലത്ത് നിന്നും ഒടുവില്‍ കോളേജിലെത്തി. കോളേജില്‍ പഠിക്കാന്‍ ചേര്‍ന്നപ്പോള്‍ ഞങ്ങള്‍ ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിച്ചു. പിന്നീട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എഞ്ചിനീയറിംഗിന് ചേര്‍ന്നു. അവിടെ നിന്നും ഐടി ജോലിയില്‍ പ്രവേശിച്ചു. പക്ഷേ അവിടെ ചടച്ചിരിക്കാന്‍ മുസ്തഫയ്ക്ക് കഴിഞ്ഞില്ല. അദ്ദേഹം 2006 ല്‍ റെഡി-ടു-കുക്ക് പാക്കേജ്ഡ് ഫുഡ് നൽകുന്ന  ഐഡി ഫ്രഷ് ഫുഡ് എന്ന കമ്പനി സ്ഥാപിച്ചു. 

'ഇന്ത്യക്കാര്‍ പായ്ക്ക് ചെയ്ത ഭക്ഷണങ്ങളില്‍ ആദ്യ കാലത്ത് വിശ്വസിച്ചിരുന്നില്ല. പാക്കിംഗ് ചെയ്ത ഭക്ഷണങ്ങള്‍ അനാരോഗ്യകരമാണെന്ന് കരുതി. ഞങ്ങള്‍ ഇത്തരം ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ചപ്പോള്‍ ശരിക്കും അത്ഭുതപ്പെട്ടു. ആരും വാങ്ങാനെത്തിയില്ല. 100 പാക്കിംഗുകള്‍ കടകളിലെത്തിച്ചപ്പോള്‍ 90 എണ്ണം മടങ്ങിവന്നു. അതെ. ഒരു ഫുഡ് ബിസിനസ് നടത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. രാസവസ്തുക്കളും പ്രസര്‍വേറ്റീവുകളും ചേര്‍ക്കാതെ ഒരു ഫ്രഷ് ഫുഡ് ബിസിനസ് നടത്തുകയെന്നത് ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ജോലിയാണ്.' മുസ്തഫ തന്‍റെ പോഡ്കാസ്റ്റില്‍ പറയുന്നു. പക്ഷേ തിരിച്ചടികള്‍ക്കെടുവില്‍ ഭക്ഷണ സാധനങ്ങള്‍ വിറ്റ് പോകാന്‍ തുടങ്ങി. അങ്ങനെ ഐഡി ഫ്രഷ് ഫുഡ് ആളുകള്‍ ഇഷ്ടപ്പെട്ട് തുടങ്ങി. 'ലോകത്തിലെ ഏറ്റവും വലിയ ഫ്രഷ് ഫുഡ് ബിസിനസുകളിലൊന്ന് സൃഷ്ടിക്കാൻ നമുക്കെല്ലാവര്‍ക്കും കഴിയും. അതെ  നമുക്കെല്ലാവർക്കും ലോകത്തില്‍ അത്ഭുതങ്ങൾ ചെയ്യാൻ കഴിയും, പക്ഷേ, നാമ്മളെല്ലാവരും നാളെയ്ക്ക് വേണ്ടി കാത്തിരിക്കുന്നു. " പി സി മുസ്തഫ കൂട്ടിച്ചേര്‍ത്തു. 

നേരത്തെ ഉറങ്ങി, വൈകി എഴുന്നേല്‍ക്കുന്നവരാണോ നിങ്ങള്‍? കുറ്റം നിങ്ങളുടേതല്ല, പൂര്‍വ്വീകരുടേതെന്ന് പഠനം !

Latest Videos
Follow Us:
Download App:
  • android
  • ios