ആത്മഹത്യ ചെയ്ത ബേക്കറിയുടമയെ ഭീഷണിപ്പെടുത്തുന്ന ഭാര്യയുടെ വീഡിയോ പുറത്ത്; നീതി ആവശ്യപ്പെട്ട് കുടുംബം
ദില്ലി ബേക്കറി ഉടമയുടെ ആത്മഹത്യ ഭാര്യയുടെയും ഭാര്യാ വീട്ടുകാരുടെയും നിരന്തര പീഡനത്തെ തുടര്‍ന്നാണെന്ന് അദ്ദേഹത്തിന്‍റെ കുടുംബം ആരോപിച്ചു. ഇതിനെ സാധീകരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍വ വൈറലായി.
ദില്ലിയിലെ ആത്മഹത്യ ചെയ്ത ബേക്കറി ഉടമ പുനീത് ഖുറാനയും (40) ഭാര്യയും തമ്മിലുള്ള അവസാന സംഭാഷണ ദൃശ്യങ്ങള്‍ വൈറല്‍. അദ്ദേഹത്തിന്‍റെ മരണ ശേഷമാണ് വീട്ടിനുള്ളില്‍ വച്ച് ഭാര്യയുമായുള്ള അദ്ദേഹത്തിന്‍റെ സംഭാഷണങ്ങളുടെ സിസിടിവി വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. പുതുവത്സര തലേന്ന് മോഡൽ ടൗണിലെ കല്യാൺ വിഹാർ പ്രദേശത്തെ വസതിയിൽ ആത്മഹത്യ ചെയ്ത നിലയിലാണ് പുനീത് ഖുറാനയെ കണ്ടെത്തിയത്. അദ്ദേഹത്തിന് ഭാര്യയിൽ നിന്നും ഭർതൃവീട്ടുകാരില്‍ നിന്നും നിരന്തരം പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നിരുന്നു. ഇതിന് പിന്നാലെയാണ് ബേക്കറി ഉടമ ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന്‍റെ കുടുംബം ഭാര്യയ്ക്കും ഭാര്യാ വീട്ടുകാര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. ഇതിനിടെയാണ് ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്.
പുനീത് ഖുറാനയും ഭാര്യയും വീട്ടിനുള്ളില്‍ ഇരുവശങ്ങളിലായി ഇരിക്കുന്നത് കാണാം. ഇരുവരും തമ്മില്‍ രൂക്ഷമായ വാഗ്വാദത്തില്‍ ഏർപ്പെടുന്നു. വിവാഹത്തോടെ തന്‍റെ ജീവിതം നശിച്ചെന്ന് ഖുറാനയുടെ ഭാര്യ ആരോപിക്കുന്നു. ഒപ്പം ഖുറാനയെ അഭസ്യം പറയുകയും ചെയ്യുന്നു. നിങ്ങൾക്ക് 10 മിനിറ്റ് സമയം താരം. മിണ്ടാതെ ഇരിക്കാന്‍ അവര്‍ ആവശ്യപ്പെടുന്നു. ഒപ്പം തന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം തരാനും അവർ ആവശ്യപ്പെടുന്നു. തന്‍റെ ബന്ധുക്കളുടെ ഫോൺ നമ്പറുകളും വിലാസങ്ങളും ഉണ്ടെന്നും എന്താണ് സംഭവിക്കുന്നതെന്ന് അവരോട് പറയുമെന്നും അവര്‍ ഖുറാനയെ ഭീഷണിപ്പെടുത്തുന്നു. ഇതിനിടെയിലെല്ലാം വളരെ മോശമായ വാക്കുകൾ കൊണ്ടാണ് അവർ അദ്ദേഹത്തെ അഭിസംബോധന ചെയ്യുന്നത്.
വീഡിയോ വൈറലായതിന് പിന്നാലെ ഖുറാനയക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ അമ്മ രംഗത്തെത്തി. വിവാഹത്തിന് ശേഷം ഒരു വര്‍ഷത്തോളം ഇരുവരും സന്തോഷത്തോടെയാണ് ജീവിച്ചതെന്നും എന്നാല്‍ പിന്നീട് അങ്ങോട്ട് പ്രശ്നങ്ങള്‍ ആരംഭിച്ചെന്നും ഖുറാനയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. തന്‍റെ മകന്‍ എല്ലാം നിശബ്ദം സഹിക്കുകയായിരുന്നു. ചിലപ്പോൾ പണത്തെക്കുറിച്ചും ചിലപ്പോൾ അവരുടെ ബിസിനസിനെക്കുറിച്ചും മറ്റ് സമയങ്ങളിൽ കുടുംബകാര്യങ്ങളെക്കുറിച്ചും ആയിരുന്നു പ്രശ്നങ്ങള്‍. എന്‍റെ മകൻ ഒരിക്കലും ഒരു കാര്യവും തുറന്ന് സംസാരിച്ചിട്ടില്ല, ഞങ്ങളെ എന്തിന് വിഷമിപ്പിക്കുന്നുവെന്ന് അവന്‍ കരുതിക്കാണും അവര്‍ എഎന്‍ഐയോട് പറഞ്ഞു. ഭാര്യയില്‍ നിന്നും ഭാര്യാ വീട്ടുകാരില്‍ നിന്നും പുനീത് ഖുറാനയ്ക്ക് ഏല്‍ക്കേണ്ടിവന്ന മാനസിക പീഢനത്തിന് നീതി വേണെന്ന ആവശ്യം സമൂഹ മാധ്യമ ഉപയോക്താക്കളും ഉയർത്തി.