അവസാന ഗാനം മകന്; ക്യാന്‍സർ രോഗിയായ അമ്മയുടെ പാട്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഹിറ്റ് ചാർട്ടില്‍ 11-ാം സ്ഥാനത്ത് !
2024 ജനുവരി 10-ന്, സ്വതന്ത്രമായി ശ്വസിക്കാന്‍ ക്യാറ്റിന് പ്രയാസം തോന്നി. 'തന്‍റെ രോഗം ഒറ്റ രാത്രി കൊണ്ട് മൂന്നിരട്ടിയായി വളര്‍ന്നതായി തനിക്ക് തോന്നിയെന്ന് അവര്‍ പിന്നീട് പറഞ്ഞു. പിന്നാലെ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആദ്യത്തെ പാട്ട് യൂറ്റ്യൂബില്‍ അപ്പ് ചെയ്യുന്നത് ഏതാണ്ട് 10 വര്‍ഷങ്ങള്‍ക്ക് മുമ്പ്. അന്ന്, ക്യാറ്റ് ജാനിസിന് അതൊരു നേരമ്പോക്കായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രണ്ടാമതൊരു പാട്ട് ക്യാറ്റ് ജാനിസ് പാടുന്നത്. എന്നാല്‍ അടുത്തകാലത്തായി അവര്‍ വീണ്ടും തന്‍റെ ഇഷ്ടവിനോദത്തിലേക്ക് ശക്തമായി കടന്നുവന്നു. പാട്ടുകളുടെ ചെറിയ വീഡിയോകള്‍ യൂറ്റ്യൂബില്‍ അവര്‍ പങ്കുവച്ചു. ആ പാട്ടുകള്‍ അധികമാരും കണ്ടിരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഒടുവില്‍ 31 -ാം വയസില്‍ തനിക്ക് ക്യാന്‍സര്‍ ആണെന്ന് ക്യാറ്റ് ജാനിസ് തിരിച്ചറിഞ്ഞു. ഒറ്റ ദിവസം കൊണ്ട് കഴുത്തിലെ മുഴ മൂന്ന് ഇരട്ടി വലുതായതായി ക്യാറ്റിന് തോന്നി. പിന്നാലെ ശ്വാസ തടസം നേരിട്ടു. അവള്‍ അപ്പോള്‍ തന്‍റെ ഏഴ് വയസുകാരനായ മകനെ കുറിച്ച് ഓര്‍ത്തു. അവസാനമായി അവന് വേണ്ടി ഒരു പാട്ട് പാടാന്‍ ആ അമ്മ ആഗ്രഹിച്ചു. അവള്‍ പാടി. പിന്നാലെ ലോകം ആ പാട്ട് ഏറ്റെടുത്തു. ഐട്യൂൺസ് ജാനിസിനെ ടാഗ് ചെയ്തു കൊണ്ട് പാട്ട് പങ്കുവച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ ഹോട്ട് ഡാൻസ്/ഇലക്‌ട്രോണിക് ബിൽബോർഡിന്‍റെ ഹിറ്റ് ചാര്‍ട്ടില്‍ ക്യാറ്റ് ജാനിസ് എഴുതിയ Dance Outta My Head എന്ന പാട്ട് 11 -ാം സ്ഥാനത്ത് ഇടം പിടിച്ചു.
2021-ലാണ് ജാനിസിന് കഴുത്തില്‍ ഒരു മുഴ കണ്ടെത്തിയത്. പരിശോധനയില്‍ അത് സാർക്കോമ ക്യാന്‍സറാണെന്ന് (sarcoma cancer) കണ്ടെത്തി, അസ്ഥിയെയും ടിഷ്യുവിനെയും ബാധിക്കുന്ന അപൂർവ ട്യൂമറാണ് സാര്‍ക്കോമ. പതിവ് ചികിത്സയുമായി മുന്നോട്ട് പോകുമ്പോഴാണ് 2023 ജൂണില്‍ ശ്വാസകോശത്തിലും ക്യാന്‍സര്‍ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. പിന്നാലെ ക്യാറ്റ് ജാനിസ് പാട്ടുകളില്‍ ആശ്വാസം കണ്ടെത്തി. ജാനിസിന്‍റെ പാട്ടുകള്‍ അവര്‍ തന്നെ വീഡിയോ ചെയ്ത് യൂറ്റ്യൂബില്‍ അപ് ചെയ്തു. അധികമാരും ആ പാട്ടുകള്‍ ശ്രദ്ധിച്ചിരുന്നില്ല. ചികിത്സ തുടരാന്‍ ക്യാറ്റ് ജാനിസ് തീരുമാനിച്ച കാര്യം അവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചു.
2024 ജനുവരി 10-ന്, സ്വതന്ത്രമായി ശ്വസിക്കാന്‍ ക്യാറ്റിന് പ്രയാസം തോന്നി. 'തന്‍റെ രോഗം ഒറ്റ രാത്രി കൊണ്ട് മൂന്നിരട്ടിയായി വളര്‍ന്നതായി തനിക്ക് തോന്നിയെന്ന് അവര്‍ പിന്നീട് പറഞ്ഞു. പിന്നാലെ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവസാനമായി ഒരു പാട്ട് പാടാനുള്ള തന്‍റെ ആഗ്രഹം പങ്കുവച്ച അവര്‍ തന്‍റെ ഡിസ്‌ക്കോഗ്രാഫി മകന് നല്‍കുന്നതായും അവന് വേണ്ടി അവസാനമായി ഒരു പാട്ട് പാടാനുള്ള ആഗ്രഹവും പങ്കുവച്ചു. ജനുവരി 28 ന് Dance Outta My Head എന്ന പാട്ട് യൂറ്റ്യൂബില്‍ പങ്കുവയ്ക്കപ്പെട്ടു. പിന്നാലെയാണ് ക്യാറ്റ് ജാനിസിനെയും കുടുംബത്തെയും അത്ഭുതപ്പെടുത്തി പാട്ട് ഹിറ്റുകളില്‍ നിന്ന് ഹിറ്റുകളിലേക്ക് കുതിച്ചത്. യൂറ്റ്യൂബില്‍ മാത്രം പതിനൊന്ന് ലക്ഷം പേരാണ് ക്യാറ്റ് ജാനിസിന്‍റെ പാട്ട് കേട്ടത്. തന്‍റെ സന്തോഷം പങ്കുവയ്ക്കവെ ജാനിസ് ടുഡേ ഡോട്ട് കോമിനോട് ഇങ്ങനെ പറഞ്ഞു.'നിങ്ങൾ എല്ലാവരും എന്നെ കഠിനമായി സ്നേഹിക്കുകയും ആ നിമിഷം എനിക്ക് നൽകുകയും ചെയ്തു, ഞാൻ എന്നേക്കും നന്ദിയുള്ളവളാണ്. ഞാൻ സ്നേഹിക്കപ്പെടുന്നുവെന്ന് എനിക്കറിയാം. എല്ലാവരുടെയും സ്നേഹത്താൽ ഞാൻ സത്യസന്ധമായി ഞെട്ടിപ്പോയി,' അവര്‍ പറഞ്ഞു.
മുട്ടയുടെ പഴക്കം 1700 വര്‍ഷം ! പക്ഷേ ഗവേഷകരെ അത്ഭുതപ്പെടുത്തിയത് മുട്ടയ്ക്കുള്ളിലെ വസ്തു !