Asianet News MalayalamAsianet News Malayalam

വീഡിയോ വിശ്വസിച്ചു, കാൻസർ സുഖപ്പെടുമെന്ന് കരുതി ദിവസം കുടിച്ചത് 13 കപ്പ് കാരറ്റ് ജ്യൂസ്, യുവതിക്ക് സംഭവിച്ചത് 

കീമോതെറാപ്പി വരെ അവ​ഗണിച്ച ശേഷം അവർ പൂർണമായും കാരറ്റ് ജ്യൂസ് ഡയറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അത് തന്നെ പൂർണമായും സുഖപ്പെടുത്തും എന്ന് വിശ്വസിക്കുകയും ആയിരുന്നു.

cancer patient drank carrot juice daily believes cure cancer nearly dies
Author
First Published May 17, 2024, 4:25 PM IST | Last Updated May 17, 2024, 4:27 PM IST

അസുഖം വന്നാൽ നമ്മളെന്ത് ചെയ്യും? ആശുപത്രിയിൽ പോകും അല്ലേ? ഡോക്ടർമാർ നിർദ്ദേശിക്കുന്ന കാര്യങ്ങൾ പിന്തുടരുകയും ചെയ്യും. എന്നാൽ, ഇന്ന് ചിലർ സോഷ്യൽ മീഡിയയിൽ കാണുന്ന കാര്യങ്ങൾ പരീക്ഷിക്കാൻ നിൽക്കാറുണ്ട്. ചിലപ്പോൾ അങ്ങേയറ്റം വലിയ അപകടങ്ങളിലേക്കാണ് ഇത് ചെന്നെത്തുക. അതുപോലെ ഒരു അപകടമാണ് യുകെയിൽ നിന്നുള്ള ഈ സ്ത്രീക്കും സംഭവിച്ചത്. 

യുകെയിൽ നിന്നുള്ള 39 -കാരിയായ ഐറീന സ്റ്റോയ്നോവ എന്ന സ്ത്രീ ദീർഘകാലമായി കാൻസർ രോഗബാധിതയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2021 -ലാണ് ഇവർക്ക് കാൻസറാണെന്ന് കണ്ടെത്തിയത്. ക്യാരറ്റ് ജ്യൂസ് കാൻസറിനെ സുഖപ്പെടുത്തുമെന്ന് ഒരു വൈറൽ വീഡിയോയിൽ ഇവർ കാണുകയായിരുന്നു. അവർ ഉടൻ തന്നെ ഒരു ജ്യൂസർ വാങ്ങുകയും ജ്യൂസ് ഡയറ്റ് ആരംഭിക്കുകയും ചെയ്തു. പലതരം പഴങ്ങളും പച്ചക്കറികളും അവർ ജ്യൂസടിച്ചു കുടിച്ചെങ്കിലും പ്രധാനമായും അവർ കാരറ്റ് ജ്യൂസാണ് കുടിച്ചിരുന്നത്. എന്നാൽ, ഇത് വളരെ വലിയ അപകടത്തിലേക്കാണ് ചെന്നെത്തിയത്. 

ഹാംഷെയറിലെ ക്രോൻഡാലിൽ നിന്നുള്ള ഐറിന വൈറൽ വീഡിയോയിൽ കണ്ടതനുസരിച്ച് ഒരു ദിവസം 13 കപ്പ് കാരറ്റ് ജ്യൂസാണ് കുടിച്ചിരുന്നതത്രെ. കീമോതെറാപ്പി വരെ അവ​ഗണിച്ച ശേഷം അവർ പൂർണമായും കാരറ്റ് ജ്യൂസ് ഡയറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അത് തന്നെ പൂർണമായും സുഖപ്പെടുത്തും എന്ന് വിശ്വസിക്കുകയും ആയിരുന്നു. എന്നാൽ, കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവരുടെ അവസ്ഥ വഷളായി. ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അപ്പോഴേക്കും അവളുടെ അടിവയറ്റിലും കാലുകളിലും ശ്വാസകോശത്തിലും ഫ്ലൂയിഡ് നിറഞ്ഞിരുന്നു, ശരീരത്തിലുടനീളം വീക്കവുമുണ്ടായിരുന്നു. തന്റെ അനുഭവത്തെ കുറിച്ച് ഐറീന പറയുന്നത്, തനിക്ക് ഫ്ലൂയിഡ് നിറഞ്ഞ് ശരിക്കും ശ്വസിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ കാര്യങ്ങൾ എത്തിച്ചേർന്നിരുന്നു എന്നാണ്. എന്തായാലും, ഇത്തരം സ്വയം ചികിത്സയുടെ അപകടത്തെ കുറിച്ച് തനിക്ക് ബോധ്യപ്പെട്ടു എന്നും അവർ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios