ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളെ വിവാഹം കഴിക്കാന്‍ തയ്യാറായി യുവതി; വിവാഹം ജയിലില്‍ വച്ച്

17 -ാം വയസില്‍ സുഹൃത്തിന്‍റെ കാമുകനെ കാണാനായി ജയിലിലെത്തിയപ്പോഴാണ് മറ്റൊരു കുറ്റവാളിയുടെ പ്രണയാഭ്യര്‍ത്ഥന ലഭിച്ചത്. പിന്നാലെ കത്തെഴുത്തായി. ഒടുവില്‍ പ്രണയം വിവാഹത്തിലേക്ക് എത്തിചേരുന്നു. പക്ഷേ അതിനിടെയില്‍ പരസ്പരം കാണാതെ കടന്ന് പോയത് 21 വര്‍ഷം. 

Canadian woman ready to marry man sentenced to life in prison

പ്രണയത്തിന് പ്രത്യേകമായ കാലമോ ദേശമോ സമയമോ ഒന്നുമില്ല. അതേസമയം എവിടെ എപ്പോള്‍ എങ്ങനെ ഒരാളോട് പ്രണയം തോന്നാമെന്നതിന് പ്രത്യേകിച്ച് നിയതമായ ഒരു മാര്‍ഗരേഖയുമില്ല. തികച്ചും അസംഭവ്യമെന്ന് തോന്നുന്ന ഇടത്ത് വച്ച് പോലും നിങ്ങള്‍ക്ക് ഒരാളോട് പ്രണയം തോന്നാം. അത് അപ്പോഴത്തെ നിങ്ങളുടെ മാനസികാവസ്ഥയെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് സംഭവിക്കുന്നതും. അത്തരമൊരു അസാധാരണ പ്രണയത്തെ കുറിച്ചാണ്. 

17 -ാം വയസില്‍ തന്‍റെ സുഹൃത്തിനൊപ്പം ജയിലില്‍ കഴിയുന്ന സുഹൃത്തിന്‍റെ കാമുകനെ കാണാനെത്തിയതായിരുന്നു കാനഡയിലെ ടൊറന്‍റോയിൽ നിന്നുള്ള ബ്രോൺവെൻ. ജയിലില്‍വച്ച് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട  ജസ്റ്റിൻ ബ്രോൺവെനോട് വിവാഹാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ ഒരു ജയില്‍പ്പുള്ളിയുമായി ബന്ധം സ്ഥാപിക്കാന്‍ ബ്രോൺവെൻ തയ്യാറായില്ല. പിന്നീട് ആറ് മാസത്തോളം ജസ്റ്റിന്‍, ബ്രോണ്‍വെന്നിന് നിരന്തരം കത്തുകളെഴുതി. ആദ്യമാദ്യം അത് ശ്രദ്ധിക്കാതിരുന്ന ബ്രോണ്‍വെന്‍ പതുക്കെ പതുക്കെ ജസ്റ്റിന് മറുപടി എഴുതിത്തുടങ്ങി. ഇരുവരുടെയും കത്തിടപാടുകള്‍ സൌഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴി തുറന്നു. 

ബെംഗളൂരുവില്‍ 40,000 രൂപ വാടകയുള്ള ഫ്ലാറ്റിന് അഞ്ച് ലക്ഷം ഡെപ്പോസിറ്റ് വേണമെന്ന് വീട്ടുടമസ്ഥന്‍

ട്രംപിന്‍റെ രണ്ടാം വരവ്; സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് 17-ാം നൂറ്റാണ്ടിലെ വിഷ വില്പനക്കാരി ഗിയുലിയ ടോഫാന

ഏതാണ്ട് 21 വര്‍ഷത്തോളം തുടര്‍ന്ന ഈ സൌഹൃദത്തിനിടെ ബ്രോണ്‍വെന്‍ നിരവധി പേരുമായി പ്രണയത്തിലായെങ്കിലും ഒന്നും വിവാഹത്തിലെത്തിയില്ല. ഒടുവില്‍ ഇത്രയും കാലത്തിന് ശേഷം ജസ്റ്റിനെ കാണാനായി ബ്രോണ്‍വെന്‍ ജയിലെത്തിയെങ്കിലും ജസ്റ്റിനെ അപ്പോഴേക്കും അവിടെ നിന്നും മാറ്റിയിരുന്നു. തുടർന്ന് നീണ്ട് അന്വേഷണങ്ങള്‍ക്കൊടുവില്‍ ബ്രോണ്‍വെന്‍, ജസ്റ്റിനെ കണ്ടെത്തി. അപ്പോഴും അവന്‍ അവിവാഹിതനാണെന്ന് മനസിലാക്കിയ ബ്രോണ്‍വെല്‍ ഇതാദ്യമായി ജസ്റ്റിനോട് വിവാഹാഭ്യര്‍ത്ഥന നടത്തി. പിന്നാലെ രണ്ടാഴ്ചയ്ക്കുള്ളിൽ, ഇരുവരും വിവാഹനിശ്ചയം നടത്തി. ഇപ്പോൾ ബ്രോൺവെൻ അവരുടെ വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ്. ജയിലിലെ കര്‍ശനമായ നിയന്ത്രണങ്ങള്‍ കാരണം ജയിലിനുള്ളില്‍ വച്ച് ലളിതമായ ചടങ്ങില്‍ വിവാഹിതരാകാനാണ് ഇരുവരുടെയും തീരുമാനം. 

ലവ് ഡോണ്ട് ജഡ്ജ് എന്ന ഷോയിൽ സംസാരിക്കവേ താന്‍ വിവാഹ ഗൗണിനായി ഏകദേശം 5 ലക്ഷത്തോളം രൂപ ചെലവഴിച്ചെന്നും എന്നാല്‍ വിവാഹ ദിവസം സുരക്ഷാപ്രശ്നങ്ങളാല്‍ വിവാഹ ഗൗണ്‍ ധിരിക്കാന്‍ അധികൃതര്‍ സമ്മതിക്കുമോ എന്ന ആശങ്കയുണ്ടെന്നും ബ്രോണ്‍വെന്‍ പറഞ്ഞു.  അത് പോലെ വധുവിനൊപ്പം വെറും രണ്ട് അതിഥികളെ മാത്രമേ ജയിലിനുള്ളിലേക്ക് വിവാഹ ചടങ്ങിനായി കടത്തിവിടൂ.  21 വർഷമായി പരസ്പരം അറിയാമെങ്കിലും ഒരു ദിവസം പോലും ഒരുമിച്ച് ചെലവഴിക്കാൻ തങ്ങള്‍ക്ക് അവസരം കിട്ടിയിട്ടില്ലെങ്കിലും തന്‍റെ വിവാഹവും മധുവിധുവും ജയിലിൽ നടക്കുമെന്നും അവര്‍ കൂട്ടിചേര്‍ത്തു. ജെസ്റ്റിന്‍ ജയില്‍ മോചിതനാകുമെന്നതിന് ഒരു ഉറപ്പുമില്ല. എന്നാല്‍, താന്‍റെ പ്രതിശ്രുത വരന് വേണ്ടി ബ്രോണ്‍വെന്‍ വാങ്ങിയത് ഒരു മെഴ്സിഡസ് ബെൻസാണ്. ലവ് ഡോണ്ട് ജഡ്ജിലെ ബ്രോണ്‍വെന്‍റെ അഭിമുഖത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് ബ്രോണ്‍വെനെ വിമര്‍ശിച്ചും ഉപദേശിച്ചും രംഗത്തെത്തിയത്. 

സങ്കടം വരുമ്പോള്‍ കെട്ടിപ്പിടിക്കും; ഈ പ്രൊഫഷണൽ കഡ്‍ലർ സമ്പാദിക്കുന്നത് 7,400 രൂപ, അതും മണിക്കൂറില്‍

Latest Videos
Follow Us:
Download App:
  • android
  • ios