വാടകമുറി കാണിക്കാന്‍ സെൽഫി, ആധാർ, വിസിറ്റംഗ് കാർഡ് പിന്നെ 2,500 രൂപയും വേണം; ശുദ്ധതട്ടിപ്പെന്ന് സോഷ്യല്‍ മീഡിയ
താൻ പറഞ്ഞ രീതിയിൽ വിസിറ്റിംഗ് കാർഡ് എടുത്താൽ വീട് കൊണ്ട് ചെന്ന് കാണിക്കാമന്നും വിസിറ്റിംഗ് കാർഡിനായി നൽകുന്ന തുക നഷ്ടമാകില്ലെന്നുമായിരുന്നു ബ്രോക്കറുടെ വാഗ്ദാനം.
ആളുകൾ വാടകയ്ക്ക് വീടെടുത്ത് താമസിക്കുന്നതിന് മുമ്പായി ആ വീട് പോയി കണ്ട് സൗകര്യങ്ങൾ ഉറപ്പാക്കുന്നത് സാധാരണമാണ്. അതിനായി പ്രത്യേക വ്യവസ്ഥകളോ ഫീസോ ഒന്നും ആരും ഈടാക്കാറില്ല. എന്നാൽ, അടുത്തിടെ ഡൽഹി സ്വദേശിയായ ഒരു റെഡ്ഡിറ്റ് ഉപഭോക്താവ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച തന്‍റെ അനുഭവം ഏറെ അമ്പരപ്പിക്കുന്നതായിരുന്നു. കാരണം, വാടകയ്ക്ക് എടുക്കാൻ ഉദ്ദേശിക്കുന്ന വീട് അതിന് മുന്നോടിയായി കാണാൻ ലോകത്തെങ്ങും കേട്ടുകേൾവി പോലുമില്ലാത്ത കാര്യങ്ങളാണ് ഒരു ബ്രോക്കർ ഇദ്ദേഹത്തോട് ആവശ്യപ്പെട്ടത്.
വീട് കാണണമെങ്കിൽ ഒരു വിസിറ്റിംഗ് കാർഡ് വേണമെന്നായിരുന്നു ബ്രോക്കറുടെ നിർദ്ദേശം. ഒരു സെൽഫി ഫോട്ടോയും ഒപ്പം ആധാർ കാർഡിന്‍റെ കോപ്പിയും കൂടാതെ 2,500 രൂപ വിസിറ്റിംഗ് കാർഡിനായി പ്രത്യേകം നല്‍കണം. എന്നാല്‍ ബ്രോക്കറുമായുള്ള സംഭാഷണത്തിന്‍റെ സ്ക്രീൻഷോട്ട് ഇദ്ദേഹം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചതോടെ വലിയ വിമർശനമാണ് ഉയരുന്നത്. ഇതൊരു തട്ടിപ്പാണെന്നും ഇതിന് വളം വെച്ച് കൊടുക്കരുതെന്നുമായിരുന്നു നെറ്റിസൺസിന്‍റെ ഏകാഭിപ്രായം.
Is this a scam? Househunting in Delhi
byu/zenpraxis indelhi
'ഇതാണ് സ്മാര്‍ട്ട് സിറ്റി'; ജലാശയത്തിന് നടുവിലൂടെയുള്ള ഒരു സൈക്കിള്‍ സഫാരിയുടെ വൈറല്‍ വീഡിയോ !
സരിത വിഹാറിൽ സ്ഥിതി ചെയ്യുന്ന ഈ പ്രോപ്പർട്ടി, 15,000 രൂപ മാസ വാടകയ്ക്ക് പൂർണ്ണമായും സജ്ജീകരിച്ച ഒരു കിടപ്പുമുറി, ഹാൾ, അടുക്കള എന്നീ സൗകര്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. താൻ പറഞ്ഞ രീതിയിൽ വിസിറ്റിംഗ് കാർഡ് എടുത്താൽ വീട് കൊണ്ട് ചെന്ന് കാണിക്കാമന്നും വിസിറ്റിംഗ് കാർഡിനായി നൽകുന്ന തുക നഷ്ടമാകില്ലെന്നുമായിരുന്നു ബ്രോക്കറുടെ വാഗ്ദാനം. വീട് ഇഷ്ടമായാൽ ആദ്യത്തെ വാടകയിൽ വിസിറ്റിംഗ് കാർഡിനായി നൽകിയ 2,500 രൂപ കുറച്ചുള്ള തുക നൽകിയാൽ മതിയെന്നും ഇനി വീട് ഇഷ്ടമായില്ലെങ്കിൽ താൻ പണം തിരികെ നൽകുമെന്നുമാണ് ബ്രോക്കർ പറഞ്ഞത്. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ ചർച്ചയായതോടെ പണം നൽകരുതെന്നും ഇതൊരു തട്ടിപ്പ് ആകാനാണ് സാധ്യത എന്നുമായിരുന്നു ഭൂരിഭാഗം സാമൂഹിക മാധ്യമ ഉപയോക്താക്കളും അഭിപ്രായപ്പെട്ടത്. മുമ്പ് ബംഗളൂരുവിൽ ഇത്തരത്തിലുള്ള തട്ടിപ്പ് സാധാരണമായിരുന്നുനെന്നും ഇപ്പോൾ ഇത് ദില്ലിയിലേക്കും വ്യാപിച്ചിരിക്കുന്നു എന്നാണ് ഒരു ഉപയോക്താവ് മുന്നറിയിപ്പ് നല്‍കിയത്.