14 വയസുള്ള മകള്‍ ഗര്‍ഭിണിയായി; 33 വയസില്‍ മുത്തശ്ശിയാകാന്‍ തയ്യാറെടുത്ത് ബ്രിട്ടീഷ് യുവതി !

തന്‍റെ പതിനാറാമത്തെ വയസില്‍ ആദ്യ മകള്‍ക്ക് കെറി ജന്മം നല്‍കിയത്. രണ്ടാമത്തെ മകള്‍ 14 -ാം വയസില്‍ ഗര്‍ഭിണിയായതോടെ 33 കാരിയായ അമ്മ മുത്തശ്ശിയായി. 

British woman prepares to become a grandmother at 33 as her 14-year-old daughter is pregnant bkg

കൂട്ടുകുടുംബം പോലുള്ള സങ്കീര്‍ണ്ണമായ കുടുംബ ഘടനകളായിരുന്നു ഒരു കാലത്ത് ലോകമെങ്ങുമുള്ള സമൂഹങ്ങളില്‍ നില നിന്നിരുന്നത്. എന്നാല്‍ വ്യവസായവത്ക്കരണം യൂറോപ്പില്‍ അണുകുടുംബങ്ങളുടെ ആവശ്യകതയുയര്‍ത്തി. പിന്നീട്, അണു കുടുംബങ്ങളാണ് സമൂഹിക ഘടനയ്ക്ക് ഉത്തമമെന്ന 'ധാരണ' യൂറോപ്യന്മാര്‍ തങ്ങള്‍ കീഴടക്കിയ പ്രദേശങ്ങളില്‍ ബോധപൂര്‍വ്വം അടിച്ചേര്‍പ്പിച്ചു. ഇത് ലോകമെങ്ങും കൂട്ടുകുടുംബങ്ങളുടെ തകര്‍ച്ചയ്ക്കും അണു കുടുംബങ്ങളുടെ വളര്‍ച്ചയ്ക്കും കാരണമായി. പിന്നാലെ ലോകമെങ്ങും 'വിക്ടോറിയന്‍ മൊറാലിറ്റി'  ഒരു സാംസ്കാരിക അധിനിവേശമായി കടന്ന് കൂടി. എന്നാല്‍, അടുത്തകാലത്തായി ബ്രിട്ടനില്‍ നിന്നും പുറത്ത് വരുന്ന ചില വാര്‍ത്തകള്‍ നമ്മെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നവയാണ്. പത്തും പതിനഞ്ചും മക്കളുള്ള അമ്മമാരെ കുറിച്ചും വളരെ ചെറിയ പ്രായത്തില്‍ തന്നെ അമ്മയും മുത്തശ്ശിയുമായ സ്ത്രീകളെ കുറിച്ചും അടുത്തകാലത്തായി നിരവധി വാര്‍ത്തകളാണ് ബ്രിട്ടനില്‍ നിന്നും പുറത്ത് വരുന്നത്. ഏറ്റവും ഒടുവിലായി, ഹോളിയെയും കെറിയെയും കുറിച്ചുള്ള വാര്‍ത്തയും ഇത്തരത്തിലൊന്നാണ്. 

ഇലയില്‍ തൊട്ടാല്‍ അതികഠിനമായ വേദന; ജിംപി-ജിംപി എന്ന 'ആത്മഹത്യാ ചെടി' യെ കുറിച്ച് എന്തറിയാം ?

ബക്കിംഗ്ഹാംഷെയറിലെ മിൽട്ടൺ കെയിൻസിൽ നിന്നുള്ള ഒരു വീട്ടുജോലിക്കാരിയായ 33 വയസുള്ള സ്ത്രീയാണ് കെറി കോള്‍സ്. അവള്‍ തന്‍റെ 33 മത്തെ വയസില്‍ മുത്തശ്ശിയാകാന്‍ പോകുന്നു. കെറിയുടെ 14 കാരിയായ മകള്‍ ഹോളി ഗര്‍ഭിണിയായതോടെയാണ് കെറി മുത്തശ്ശിയാകാന്‍ തയ്യാറെടുക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കെറി തന്‍റെ 16 -ാം വയസിലാണ് ആദ്യ മകളെ പ്രസവിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷം ഹോളിയെ പ്രസവിച്ചു. 2024 -ല്‍ ഹോളി കുഞ്ഞിന് ജന്മം നല്‍കുന്നതോടെ താന്‍ മുത്തശ്ശിയാകാനുള്ള തയ്യാറെടുപ്പിലാണെന്ന് കെറി കോള്‍സ് പറയുന്നു. “അവൾ എന്നോട് അത് പറഞ്ഞപ്പോൾ ഞാൻ കരഞ്ഞു. ആദ്യം അറിഞ്ഞപ്പോൾ ഞാൻ ഭയപ്പെട്ടു, അത് ശരിക്കും സന്തോഷമായിരുന്നില്ല. ഞാൻ അവളെ കുറിച്ച് ഭയപ്പെട്ടു. ഹോളി ഒരു വ്യക്തിയായി വളരുന്നത് കാണാൻ ഞാൻ കാത്തിരിക്കുകയാണ്. അവൾ വളരുന്നതും ഒരു രക്ഷിതാവ് എന്ന നിലയിൽ അവൾ എങ്ങനെയാണെന്നും കാണാൻ ഞാൻ കാത്തിരിക്കുകയാണ്." കെറി പ്രദേശിക മാധ്യമത്തോട് പറഞ്ഞു. 

പേപ്പര്‍ വര്‍ക്ക് ശരിയല്ല; മൂന്ന് മാസത്തോളം കസ്റ്റംസിന്‍റെ തടവില്‍ കഴിഞ്ഞ പക്ഷിക്ക് ഒടുവില്‍ മോചനം !

ഹോളിയും അമ്മയാകാനുള്ള ആവേശത്തിലാണ്, നല്ല രക്ഷിതാവാകുമ്പോൾ തന്നെ അമ്മ തനിക്ക് ശക്തമായ മാതൃകയാണെന്നും പറയുന്നു. “അമ്മയുടെ പാത പിന്തുടരുകയും അവരുടെ ഉപദേശം സ്വീകരിക്കുകയും ചെയ്യുന്നത് എനിക്ക് ജോലി നന്നായി ചെയ്യാൻ കഴിയുമെന്ന് ഉറപ്പുനൽകുന്നു. എന്‍റെ അമ്മ ഒരു യുവ അമ്മയാണെന്ന് അറിയുന്നത് അവളോട് എല്ലാ കാര്യങ്ങളെക്കുറിച്ചും തുറന്ന് സംസാരിക്കാൻ എനിക്ക് കഴിയുകയും. ഒപ്പം എനിക്ക് മികച്ച ഉപദേശം നൽകാനും അവൾക്ക് കഴിയും" ഹോളി പറഞ്ഞു. 25 ആഴ്ച ഗര്‍ഭിണിയായ ഹോളി ഒരു ആണ്‍കുഞ്ഞിനെയാണ് പ്രതീക്ഷിക്കുന്നത്. ഹോളി ഇന്നൊരു വിദ്യാര്‍ത്ഥി കൂടിയാണ്. 2023 ജൂലൈയിലാണ് താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. അപ്പോള്‍ തന്നെ അത് കെറിയോട് പറഞ്ഞതായും അവള്‍ കൂട്ടിച്ചേര്‍ത്തു. ആദ്യം ഒന്ന് ആശങ്കപ്പെട്ടെങ്കിലും കെറി മികച്ച പിന്തുണയാണ് നല്‍കുന്നതെന്നും ഹോളി പറയുന്നു. അടുത്തകാലത്തായി ബ്രിട്ടനില്‍ പ്രായപൂര്‍ത്തിയാകാത്ത അച്ഛന്മാരുടെയും അമ്മമാരുടെയും എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് കാണിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

നിങ്ങളുടെ പാസ്‍വേര്‍ഡ് എന്താണ്? ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള 10 പാസ്‌വേഡുകൾ വെളിപ്പെടുത്തി സൈബർ വിദഗ്ധർ !
 

Latest Videos
Follow Us:
Download App:
  • android
  • ios