ചന്ദ്രയാന്‍ 3; ഇന്ത്യയോട് ബ്രിട്ടന്‍ നല്‍കിയ ധനസഹായം തിരികെ ആവശ്യപ്പെട്ട് ബ്രിട്ടീഷ് മാധ്യമപ്രവർത്തകന്‍

 2016 നും 2021 നും ഇടയിൽ ബ്രിട്ടീഷ് സർക്കാർ സഹായ നിധിയായി നൽകിയ 24,081.09 കോടി രൂപ ഇന്ത്യ തിരികെ നൽകണമെന്നാണ് ഈ മാധ്യമ പ്രവർത്തകൻ ആവശ്യപ്പെട്ടത്.
 

British journalist demanding return of financial aid given by Britain to India bkg


ന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയതോടെ രാജ്യ ചരിത്രത്തിൽ ഇനി ഓഗസ്റ്റ് 23 എന്നെന്നും ഓർമ്മിക്കപ്പെടുന്ന ദിവസമാണ്. ഈ നിർണായക നേട്ടം മറ്റൊരു പൊൻ തൂവൽ കൂടിയാണ് ഐഎസ്ആർഒ യ്ക്ക് സമ്മാനിച്ചിരിക്കുന്നത്.  ചന്ദ്രന്‍റെ സൗത്ത് പോളിൽ ഇറങ്ങുന്ന ആദ്യത്തെ രാജ്യം എന്ന നേട്ടം ഇനി എന്നെന്നും ഇന്ത്യയ്ക്ക് സ്വന്തം. എന്നാൽ നമ്മുടെ ഈ നേട്ടത്തിൽ ബ്രിട്ടീഷ് മാധ്യമങ്ങൾ അത്ര സന്തുഷ്ടരല്ലെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള പ്രതികരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. 

ഇന്ത്യയുടെ ചാന്ദ്രദൗത്യം വിജയകരമായതിന് തൊട്ടു പിന്നാലെ ബ്രിട്ടനിൽ നിന്നും സഹായ നിധിയായി ലഭിച്ച പണം തിരികെ നൽകണമെന്ന് ഒരു ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ ആവശ്യപ്പെടുന്ന വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറൽ ആയിരിക്കുകയാണ്. 2016 നും 2021 നും ഇടയിൽ ബ്രിട്ടീഷ് സർക്കാർ സഹായ നിധിയായി നൽകിയ 24,081.09 കോടി രൂപ ഇന്ത്യ തിരികെ നൽകണമെന്നാണ് ഈ മാധ്യമ പ്രവർത്തകൻ ആവശ്യപ്പെട്ടത്.

ലോകജാലകം; ബ്ലൈന്‍റ് സൈഡ് എന്ന ഹോളിവുഡ് സിനിമയും മൈക്കൽ ഓഹർ എന്ന ഫുട്ബോളറും

എന്താണ് സ്റ്റോക്ക്ഹോം സിൻഡ്രോം?; ഇരയും വേട്ടക്കാനും തമ്മില്‍ സൗഹൃദം സാധ്യമോ?

സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോയിൽ മാധ്യമപ്രവർത്തകന്‍റെ വാക്കുകൾ ഇങ്ങനെയാണ് “ ചന്ദ്രന്‍റെ സൗത്ത് പോളിൽ ഇറങ്ങിയതിന് ഇന്ത്യയെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതോടൊപ്പം  2016 നും 2021 നും ഇടയിൽ ഞങ്ങൾ അയച്ച 24,081.09 കോടി രൂപയുടെ സഹായധനം തിരികെ നൽകാൻ ഇന്ത്യയെ ക്ഷണിക്കാനും ഞാൻ ആഗ്രഹിക്കുന്നു. അടുത്ത വർഷം 597.03 കോടി രൂപയാണ് നൽകാൻ തയ്യാറായിരിക്കുന്നത്. എന്നാൽ, ബ്രിട്ടീഷ് നികുതി ദായകർ അതിന് അനുവദിക്കില്ലെന്ന് ഞാൻ കരുതുന്നു. കാരണം ചട്ടം പോലെ ബഹിരാകാശ പദ്ധതിയുള്ള രാജ്യങ്ങൾക്ക് നമ്മൾ പണം നൽകരുത്." 

വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയതോടെ കമന്‍റ് സെക്ഷനിൽ വലിയ വിമർശനമാണ് ഇന്ത്യക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇന്ത്യയുടെ നേട്ടത്തിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല എന്ന്  തുടങ്ങി, നിരവധി കമൻറുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഈ വീഡിയോക്കെതിരെ നിറയുന്നത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios