മുണ്ട് മുറുക്കി ഉടുക്കുമ്പോഴും കൈയയച്ച് സഹായിച്ച് ബ്രിട്ടീഷുകാര്‍; സംഭാവന നല്‍കിയത് കേട്ടാല്‍ ഞെട്ടും

സാമ്പത്തിക പ്രശ്നങ്ങള്‍ക്കിടയിലും സഹായം മുടക്കാതെ ബ്രിട്ടീഷുകാര്‍. പക്ഷേ, അവിടെയും ദരിദ്രനും സമ്പന്നനും തമ്മിലുമുണ്ട് അന്തരം.

British contribution swells despite economic challenges in 2023 bkg


ലോട്ടറി അടിച്ചാല്‍ അതില്‍ ചെറിയൊരു വിഹിതം പാവപ്പെട്ടവര്‍ക്ക് മാറ്റിവയ്ക്കമെന്ന് കരുതുന്നവരാണ് നമ്മളില്‍ പലരും. അതേസമയം അബദ്ധത്തില്‍ പോലും ലോട്ടറി അടിക്കില്ലെന്ന ഉറപ്പും നമ്മുക്കുണ്ടാവും. എന്നാല്‍, സാമ്പത്തികമായി ഏറെ പ്രയാസപ്പെട്ട്, മുണ്ട് മുറുക്കി ഉടുത്ത് ജീവിക്കുമ്പോഴും അന്യരുടെ കഷ്ടപ്പാടിനൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ചിലരും ഈ ലോകത്തുണ്ട്. അത്തരത്തിലൊരു കൂട്ടരാണ് ബ്രിട്ടീഷുകാരെന്ന് ചില കണക്കുകള്‍ പറയുന്നു. അതേ സമയം സമ്പന്നര്‍ക്കിടയിലും താരതമ്യേന ദരിദ്രര്‍ക്കിടയിലും സംഭാവന ചെയ്യുന്നതില്‍ വലിയ അന്തരമുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

അതെ, കഠിനമായ സാമ്പത്തിക വെല്ലുവിളികൾക്കിടയിലും ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി പണം മാറ്റിവയ്ക്കാൻ മ‌ടികണിക്കാതെവരാണ് ബ്രീട്ടീഷ് ജനത.  ബ്രിട്ടനിലെ ചാരിറ്റീസ് എയ്ഡ് ഫൗണ്ടേഷന്‍റെ (CAF) ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, 2023-ൽ, 13.9 ബില്യൺ പൗണ്ട് (1,460 ആയിരം കോടി രൂപയ്ക്ക് തുല്യം) ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ച് ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ബ്രിട്ടീഷ് ജനത. രാജ്യത്തെ ഏറ്റവും പിന്നോക്കം നിൽക്കുന്ന ചില പ്രദേശങ്ങളിൽപ്പോലും, ഉദാരമനസ്കരായ നിരവധി ദാതാക്കൾ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. വിലക്കയറ്റം, അവശ്യവസ്തുക്കളുടെ ലഭ്യതയിലെ ബുദ്ധിമുട്ട് തുടങ്ങിയ വെല്ലുവിളികൾ നേരിട്ടിട്ടും, ആളുകളുടെ പങ്കുവെക്കാനുള്ള മനോഭാവം കുറഞ്ഞില്ലന്നും പകരം, മുൻവർഷത്തെ അപേക്ഷിച്ച് സംഭാവനകൾ ഒമ്പത് ശതമാനം വർധിച്ചുവെന്നും റിപ്പോർട്ട് പറയുന്നു.

'ദയവായി സഹായിക്കൂ...'; ഷാലിമാർ എക്‌സ്പ്രസിൽ ടിക്കറ്റില്ലാത്ത യാത്രക്കാർ, സാമൂഹിക മാധ്യമത്തിൽ സഹായ അഭ്യർത്ഥന

സംഭവനയുടെ കാര്യത്തിൽ പുരുഷന്മാരെക്കാൾ സ്ത്രീകളാണ് കൂടുതലെന്നും അതിൽ തന്നെ 45 വയസ്സിന് മുകളിലുള്ളവരാണ് മുൻപന്തിയിലെന്നും റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. ശരാശരി, ഓരോ വ്യക്തിയും പ്രതിദിനം ഏകദേശം 65 രൂപ സംഭാവന ചെയ്തു. പ്രതിമാസം ഏകദേശം 7,000 രൂപയും. മുൻ വർഷത്തേക്കാൾ  40 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നുള്ളത് പ്രതീക്ഷ നൽകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഷെഫീൽഡ് ഹാലമിലെ താമസക്കാരാണ് ഏറ്റവും ഉദാരമായി സംഭാവന ചെയ്തത്, അവരുടെ വരുമാനത്തിന്‍റെ 3.2 ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്തു. 

'വേഷം മാറി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കേറി, പക്ഷേ....'; വൈറല്‍ വീഡിയോ കാണാം

ഇടത്തരം അല്ലെങ്കിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളാണ് ഇവിടെ കൂടുതൽ. നേരെ മറിച്ച്, ലണ്ടനിലെ ഏറ്റവും സമ്പന്നമായ പ്രദേശമായി കണക്കാക്കുന്ന കെൻസിംഗ്ടണിലെയും ബെയ്‌സ്‌വാട്ടറിലെയും താമസക്കാർ, അവരുടെ കുടുംബ വരുമാനത്തിന്‍റെ 0.5 ശതമാനം മാത്രമാണ് സംഭാവന നൽകിയതെന്നതും ശ്രദ്ധേയം. എന്നിരുന്നാലും, സംഭാവന തുകയിൽ മൊത്തത്തിലുള്ള വർദ്ധനവുണ്ടായിട്ടും, ദാതാക്കളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പതിവായി സംഭാവന നൽകുന്ന ആളുകളുടെ ശതമാനം 2019 ൽ 65 ശതമാനത്തിൽ നിന്ന് കഴിഞ്ഞ വർഷം 58 ശതമാനത്തിൽ താഴെയായി കുറഞ്ഞു. സാമ്പത്തിക വെല്ലുവിളികൾക്കിടയിലും ബ്രിട്ടീഷ് ജനതയുടെ ജീവകാരുണ്യ മനോഭാവത്തിന്‍റെ ദൃഢതയാണ് റിപ്പോർട്ട് കാണിക്കുന്നത്.

ടൈറ്റാനിക്ക് സിനിമയില്‍ റോസിനെ രക്ഷിച്ച ആ വാതില്‍ പലകയും ലേലത്തില്‍; വില പക്ഷേ, ഞെട്ടിക്കും

Latest Videos
Follow Us:
Download App:
  • android
  • ios