'പ്രേതക്കവല 49'; 500 കോടി മുടക്കി പണിത, നാല് വര്‍ഷമായി അടഞ്ഞ് കിടക്കുന്ന ബ്രിട്ടനിലെ കവല ഉടന്‍ തുറക്കുമെന്ന് !

2019 ല്‍ പണികൾ പൂർത്തിയായതാണെങ്കിലും 500 കോടി മുടക്കിയിട്ടും ഈ ജംഗ്ഷനിലൂടെ ഒരിക്കല്‍ പോലും വാഹനങ്ങൾ കടന്ന് പോയിട്ടില്ല.

Britain s Ghost Junction M49 which has been closed for four years will be opened soon bkg


500 കോടി രൂപ മുതൽ മുടക്കി നിർമ്മിച്ച 'ഗോസ്റ്റ് ജംഗ്ഷൻ' (Ghost Junction) എന്നറിയപ്പെടുന്ന ബ്രിട്ടനിലെ എം 49 ജംഗ്ഷൻ (Junction M49) ഉടൻ തുറക്കാൻ സാധ്യതയെന്ന് റിപ്പോര്‍ട്ട്. 2019 ഇതിന്‍റെ പണികൾ പൂർത്തിയായതാണെങ്കിലും ഇത്രയും വലിയ തുക മുടക്കിയിട്ടും ഈ ജംഗ്ഷനിലൂടെ ഒരിക്കല്‍ പോലും വാഹനങ്ങൾ കടന്ന് പോയിട്ടില്ല. കാരണം അധികൃതര്‍ ഗതാഗതത്തിനായി ഈ ജംഗ്ഷന്‍ തുറന്ന് കൊടുത്തിട്ടില്ലെന്നത് തന്നെ. എന്നാല്‍, 'ഗോസ്റ്റ് ജംഗ്ഷൻ' ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നുവെന്ന് ബ്രിസ്റ്റോൾ ലൈവ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പറയുന്നു. 

60,000 രൂപയ്ക്ക് 'ഫ്രഞ്ച് ബുൾഡോഗി'നെ വാങ്ങി, വളർന്നപ്പോൾ പേര് പോലുമറിയാത്ത ഇനമെന്ന് യുവതി !

ലിങ്ക് റോഡുകൾ ഇല്ലാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് 'എം 49 ജംഗ്ഷൻ' താൽക്കാലികമായി അടച്ചിടുന്നതിലേക്ക് നയിച്ചത്. എം 49 ജംഗ്ഷനെ പ്രാദേശിക റോഡുകളുമായി ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് നിർമ്മിക്കുന്നതിന് ബിസിനസ് പാർക്കിന്‍റെയും ഡെൽറ്റ പ്രോപ്പർട്ടീസിന്‍റെയും ഉടമകളാണ് ഉത്തരവാദികളാണെന്ന് സൗത്ത് ഗ്ലൗസെസ്റ്റർഷയർ ആരോപിക്കുന്നു. എന്നാൽ ഈ ആരോപണത്തെ ബിസിനസ് പാർക്കിന്‍റെയും ഡെൽറ്റ പ്രോപ്പർട്ടീസിന്‍റെയും ഉടമകൾ തള്ളുകയും ലിങ്ക് റോഡ് നിർമ്മിക്കാൻ തങ്ങൾക്ക് നിയമപരമായ ഉത്തരവാദിത്തമില്ലെന്ന് ഇരുസ്ഥാപനങ്ങളും വിശദീകരണം നൽകുകയും ചെയ്തു. ഏറെ നാളായി നിലനിൽക്കുന്ന ഈ തർക്കമാണ് കോടികൾ മുടക്കി നിർമ്മിച്ചിട്ടും എം 49 ജംഗ്ഷൻ ഗതാഗത യോഗ്യമാക്കാതെ അടച്ചിടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെ എത്തിച്ചത്. വര്‍ഷങ്ങളായി ഇങ്ങനെ അടച്ചിട്ടതോടെയാണ് 'പ്രേതക്കവല' എന്ന പേര് ഈ ജംഗ്ഷന് ചാര്‍ത്തിക്കിട്ടിയതും. 

കുഞ്ഞ് കരഞ്ഞ് നിലവിളിച്ചു; അമ്മയ്ക്ക് അയല്‍ക്കാരന്‍റെ ഭീഷണി കത്ത്; പിന്നീട് സംഭവിച്ചത് !

ബ്രിസ്റ്റോളിനടുത്തുള്ള സെവേൺ ബീച്ചിനും ചിറ്ററിംഗിനും ഇടയിലാണ് എം 49 ജംഗ്ഷൻ സ്ഥിതി ചെയ്യുന്നത്.  ലിങ്ക് റോഡും ആക്സസ് റൂട്ടും ഇല്ലാത്തത് ഈ ജംഗ്ഷനില്‍ നിന്നും സെവർൺസൈഡ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകളിൽ എത്തുന്നതിൽ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത് എന്ന്  ദി സൺ റിപ്പോർട്ട് ചെയ്തു. ഈ കവല കടന്ന് ആമസോൺ വെയർഹൗസുകൾ, ടെസ്‌കോ, ലിഡൽ എന്നിവിടങ്ങളിൽ എത്തിച്ചേരാനും വാഹന ഡ്രൈവർമാർക്ക് ഏറെ ബുദ്ധിമുട്ടാണ്. ഏതായാലും ഇപ്പോൾ സൗത്ത് ഗ്ലൗസെസ്റ്റർഷെയർ കൗൺസിൽ 160 മീറ്റർ റോഡ് തുറക്കാൻ സമർപ്പിച്ച ആസൂത്രണ അപേക്ഷകൾ  സ്വീകരിക്കപ്പെട്ടു. ഇതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് കരുതുന്നത്. പുതിയ റൂട്ടിനായുള്ള അപേക്ഷ ഇപ്പോഴും അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്ന് സൗത്ത് ഗ്ലൗസെസ്റ്റർഷയർ കൗൺസിൽ വക്താവ് സ്ഥിരീകരിച്ചു. എങ്കിലും അടുത്ത വർഷം നിർമാണം തുടങ്ങാൻ കഴിയുമെന്നാണ് കരുതുന്നത്. പദ്ധതികൾ നടപ്പാക്കിക്കഴിഞ്ഞാൽ പോലും എം 49 ജംക്‌ഷൻ തുറക്കാൻ 12 മാസത്തെ സമയമെടുക്കുമെന്നും അധികൃതർ വെളിപ്പെടുത്തി.  

അവിശ്വസനീയം, തീരെ ഇടുങ്ങിയ ജലാശയ ഗുഹ നീന്തിക്കയറുന്ന യുവതി; വീഡിയോ കണ്ട് ഞെട്ടി നെറ്റിസണ്‍സ് !

Latest Videos
Follow Us:
Download App:
  • android
  • ios