ശമ്പളം 30 ലക്ഷമല്ല മൂന്ന് ലക്ഷം; സത്യമറിഞ്ഞപ്പോൾ വധു വിവാഹത്തിൽ നിന്നും പിന്മാറിയെന്ന വരന്‍റെ കുറിപ്പ് വൈറൽ
ടൈപ്പ് ചെയ്തപ്പോള്‍ സംഭവിച്ച ഒരു തെറ്റാണെന്നും 30 അല്ല, 3 ലക്ഷം മാത്രമാണ് തന്‍റെ വാര്‍ഷിക ശമ്പളമെന്നും വരന്‍, വധുവിനോട് പറഞ്ഞതിന് പിന്നാലെ ആ ആലോചനയും അലസിപ്പോയെന്ന് കുറിപ്പ്.
തന്‍റെ വാര്‍ഷിക ശമ്പളം 30 ലക്ഷമല്ല 3 ലക്ഷം ആണെന്നറിഞ്ഞ ഭാവി വധു വിവാഹത്തിൽ നിന്നും പിന്മാറിയതായുള്ള വരന്‍റെ സമൂഹ മാധ്യമ കുറിപ്പ് വൈറല്‍. സമൂഹ മാധ്യമമായ എക്സില്‍ കിഷ് സിഫ് എന്നറിയപ്പെടുന്ന ഒരു പുരുഷാവകാശ പ്രവർത്തകനാണ് ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഭാവി വധുവുമായി നടത്തിയ സംഭാഷണത്തിന്‍റെ സ്ക്രീൻ ഷോട്ടും കിഷ് സിഫ് ഇതിനോടൊപ്പം പങ്കുവെച്ചു. ഒരു മാട്രിമോണിയൽ സൈറ്റ് വഴി താൻ പരിചയപ്പെട്ട യുവതി വിവാഹ നിശ്ചയത്തിന് തൊട്ടുമുമ്പ് ശമ്പളത്തെ ചൊല്ലിയുണ്ടായ ആശയക്കുഴപ്പത്തിൽ വിവാഹത്തിൽ നിന്ന് പിന്മാറിയതായാണ് ഇദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.
പുരുഷാവകാശ എൻജിഒ ആയ സേവ് ഇന്ത്യൻ ഫാമിലി ഫൗണ്ടേഷനിലെ കൗൺസിലറായി തന്നെ വിശേഷിപ്പിക്കുന്ന കിഷ് മാട്രിമോണിയൽ സൈറ്റില്‍ തന്‍റെ ശമ്പളം 30 ലക്ഷമായാണ് കാണിച്ചിരുന്നത്. എന്നാൽ അത് തനിക്ക് പറ്റിയ ഒരു അക്ഷര പിശകാണെന്നും തന്‍റെ യഥാർത്ഥ വാര്‍ഷിക ശമ്പളം വെറും മൂന്ന് ലക്ഷമാണെന്നും വാട്സാപ്പിലൂടെ യുവതിയോട് വെളിപ്പെടുത്തുകയായിരുന്നു. ഇതു സംബന്ധിച്ച സംഭാഷണത്തിന്‍റെ സ്ക്രീന്‍ ഷോട്ടാണ് അദ്ദേഹം സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്.
ആത്മീയ പ്രഭാഷകയുടെ കൈയില്‍ രണ്ട് ലക്ഷത്തിന്‍റെ ബാഗ്; 'സർവ്വം കാപട്യ'മെന്ന് നിരാശരായി സോഷ്യൽ മീഡിയ
'സൗരഭ്, അവനെ എവിടെ കണ്ടാലും ഓടിക്കണം'; സോഷ്യൽ മീഡിയയില്‍ വൈറലായി ഒരു വിവാഹ ക്ഷണക്കത്ത്
വിവാഹ ക്ഷണക്കത്ത് ഡിസൈന്‍ ചെയ്യാന്‍ ഞായറാഴ്ച കാണാം എന്ന് യുവതി പറഞ്ഞതിന് പിന്നാലെയാണ് വരന്‍ തന്‍റെ മാട്രിമോണിയയിൽ ചേർത്ത വിവരങ്ങളിൽ അല്പം തെറ്റുണ്ടെന്ന് യുവതിയോട് പറഞ്ഞത്. എന്നാൽ, അത് സാരമില്ല നേരിൽ കാണുമ്പോൾ സംസാരിക്കാമെന്നായിരുന്നു യുവതിയുടെ പ്രതികരണം. തുടർന്ന് നവംബർ പകുതിയോടെ വിവാഹനിശ്ചയം നടത്താമെന്നും യുവതി കിഷിനോട് അഭിപ്രായപ്പെട്ടു. കിഷ് അത് സമ്മതിക്കുകയും ഒപ്പം തന്‍റെ ശമ്പളത്തിൽ വന്ന പിഴവ് വ്യക്തമാക്കുകയും ചെയ്തു. നേരത്തെ താന്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ അഭിഭാഷകനാണെന്നും കിഷ് തന്‍റെ സംഭാഷണത്തിനിടെ പറയുന്നുണ്ട്.
അഗതാ ക്രിസ്റ്റിയുടെ ആദ്യ കുറ്റാന്വേഷണ നോവലിന് പ്രചോദനം ഒരു ഇന്ത്യന്‍ കൊലപാതകം; വൈറലായി ഒരു റീൽ
യഥാർത്ഥത്തിൽ മൂന്ന് ലക്ഷം മാത്രമാണ് തന്‍റെ വാര്‍ഷിക ശമ്പളം എന്നും ഒരു പൂജ്യം അബദ്ധത്തിൽ കൂടിപ്പോയെന്നും അയാൾ യുവതിയോട് പറഞ്ഞു. ഇതോടെ ദേഷ്യം കയറിയ യുവതി കിഷിനെ അസഭ്യം പറയുകയും ഒപ്പം വിവാഹത്തിൽ നിന്ന് പിന്മാറുകയുമായിരുന്നുവെന്നാണ് കുറിപ്പില്‍ പറയുന്നത്. മകളെ തെറ്റിദ്ധരിപ്പിച്ചതിന് പോലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയ വധുവിന്‍റെ അമ്മയുടെ മെസ്സേജുകളുടെ സ്‌ക്രീൻഷോട്ടുകളും കിഷ് ഇതോടൊപ്പം പങ്കുവെച്ചു. അതില്‍ യുവതിക്ക് മുന്‍ഭര്‍ത്താവില്‍ നിന്നും വിവാഹമോചന സമയത്ത് 80 ലക്ഷം രൂപ ജീവനാംശം ലഭിച്ചതായും കിഷ് വ്യക്തമാക്കുന്നു. കുറിപ്പുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറൽ ആയതോടെ നിരവധി പേരാണ് കിഷ് സിഫിനെ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തിയത്.