വിവാഹ ചടങ്ങിനിടെ തണുപ്പ് സഹിക്കാന്‍ കഴിയാതെ വരൻ ബോധരഹിതനായി; വധു വിവാഹത്തിൽ നിന്ന് പിന്മാറി

വരവും വധുവും പരസ്പരം മാലകള്‍ കൈമാറിയ ശേഷം കുടുംബാംഗങ്ങളോടൊപ്പം ഭക്ഷണവും കഴിച്ചു. ഇതിന് പിന്നാലെ പുരോഹിതന്‍ ചടങ്ങുകള്‍ ആരംഭിക്കുന്നതിനിടെയായിരുന്നു വരന്‍ ബോധരഹിതനായത്. 

bride withdrew from the wedding after the groom collapsed unable to bear the cold during the wedding ceremony


ജാർഖണ്ഡിലെ ദിയോഘറിൽ വിവാഹ ചടങ്ങുകൾക്കിടെ വരൻ തണുപ്പ് സഹിക്കന്‍ കഴിയാതെ ബോധരഹിതനായതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി. ദിയോഘറിലെ ഘോർമാരയിൽ നിന്നുള്ള അർണവ് എന്ന യുവാവും ബീഹാറിലെ ഭഗൽപൂരിൽ നിന്നുള്ള അങ്കിത എന്ന പെൺകുട്ടിയും തമ്മിലുള്ള വിവാഹ ചടങ്ങുകൾക്കിടയിലാണ് അപ്രതീക്ഷിത സംഭവം ഉണ്ടായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വിവാഹ നടത്തിപ്പുമായി ബന്ധപ്പെട്ട് വധുവിന് നേരത്തെ തന്നെ അഭിപ്രായ വ്യത്യാസങ്ങളും അസംതൃപ്തിയും ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

വളരെ ആഘോഷമായി നടന്ന വിവാഹ ചടങ്ങുകളിൽ എല്ലാ ആചാരങ്ങളും കൃത്യമായി തന്നെ നടന്നിരുന്നു. തണുത്ത കാലാവസ്ഥയിൽ അതിഗംഭീരമായി നടത്തിയ വർമാല ചടങ്ങോടെയാണ് (പുഷ്പമാലകളുടെ കൈമാറ്റം) കല്യാണ ചടങ്ങുകള്‍ ആരംഭിച്ചത്. പിന്നാലെ വധൂവരന്മാർക്കൊപ്പം കുടുംബാംഗങ്ങളും അതിഥികളും ഭക്ഷണം കഴിച്ചു. വിവാഹത്തിലെ അവസാനത്തെതും ഏറ്റവും പ്രധാനപ്പെട്ടതുമായ ചടങ്ങായ ഫെറാസിനായി എല്ലാവരും തയ്യാറെടുത്തു. ചടങ്ങിനായി പുരോഹിതൻ വിവാഹ മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങിയപ്പോഴേയ്ക്കും തണുപ്പ് സഹിക്കാൻ കഴിയാതെ വരൻ ബോധരഹിതനായി മണ്ഡപത്തിൽ തന്നെ വീഴുകയായിരുന്നു.

കാൽ കഴുകാൻ കടലില്‍ ഇറങ്ങി, പിന്നാലെ മുതലയുടെ വായിൽ, കണ്ട് നിന്നവർ കൂവി വളിച്ചിട്ടും 40 - കാരിക്ക് ദാരുണാന്ത്യം

ഉടൻതന്നെ വരന്‍റെ ബന്ധുക്കൾ ആവശ്യമായ പ്രാഥമിക ശുശ്രൂഷകൾ നൽകുകയും വൈദ്യ പരിശോധനയ്ക്കായി ഒരു പ്രാദേശിക ഡോക്ടറുടെ സഹായം തേടുകയും ചെയ്തു. ഒന്നര മണിക്കൂറിന് ശേഷം അർണവിന് ബോധം തിരിച്ചു കിട്ടി. എന്നാൽ വരന്‍റെ ആരോഗ്യത്തെക്കുറിച്ച് വധു ആശങ്ക പ്രകടിപ്പിക്കുകയും വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിക്കുകയുമായിരുന്നു. വിവാഹത്തിൽ പങ്കെടുത്ത എല്ലാവർക്കും സഹിക്കാൻ കഴിഞ്ഞ തണുപ്പ് പോലും വരന് സഹിക്കാൻ കഴിയാതെ വന്നത് ഏതെങ്കിലും രോഗാവസ്ഥയുടെ ലക്ഷണം ആകാമെന്നും വധു അഭിപ്രായപ്പെട്ടു. വിവാഹ മുടങ്ങിയതോടെ ഇരു വീട്ടുകാരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇത് സംഘർഷത്തിലേക്ക് നീങ്ങുന്നതിനിടെ പോലീസ് എത്തിയതിനാല്‍ അനിഷ്ടസംഭവങ്ങള്‍ ഇല്ലാതെ വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.  

ഒന്നും രണ്ടുമല്ല, കണ്ടെത്തിയത് സ്വർണ്ണ നാവും നഖങ്ങളുമുള്ള 13 ഈജിപ്ഷ്യൻ മമ്മികൾ
 

Latest Videos
Follow Us:
Download App:
  • android
  • ios