ഒരു കാലത്ത് 'ഒന്നിനും കൊള്ളാത്തവന്‍', കാലം മാറിയപ്പോള്‍ 'ബ്രാറ്റ്' ആത്മവിശ്വാസത്തിന്‍റെ വാക്കായി മാറി

'ഒന്നിനും കൊള്ളാത്തവന്‍' എന്ന അര്‍ത്ഥത്തില്‍ നിന്നും 'ആത്മവിശ്വാസമുള്ളവന്‍' എന്ന അര്‍ത്ഥതലത്തിലേക്ക് ഒരു വാക്കിന്‍റെ പരിണാമം. അതിന് ലഭിച്ചതാകട്ടെ ഈ വര്‍ഷത്തെ വാക്കെന്ന് പദവിയും. (ചിത്രം: ചാർലി എക്സ്സിഎക്സ് / ഗെറ്റി)

Brat selected as Collins Dictionary s word for 2024

കോളിന്‍സ് നിഘണ്ടു തങ്ങളുടെ 2024 -ലെ വാക്കായി തെരഞ്ഞെടുത്തത് 'ബ്രാറ്റ്' (Brat) -നെ. ഒരു കാലത്ത് ഒന്നിനും കൊള്ളാത്തവന്‍ എന്ന അര്‍ത്ഥമുണ്ടായിരുന്ന വാക്കാണ് ബ്രാറ്റ്. എന്നാല്‍, കാലം മാറിയപ്പോള്‍ വാക്കര്‍ത്ഥം മാറി. ഇന്ന് 'ആത്മവിശ്വാസത്തിന്‍റെയും സ്വതന്ത്രവും ഒപ്പം സുഖഭോഗ ജീവിതരീതി നയിക്കുകയും ചെയ്യുന്ന ആളുകളെ' വിശേഷിപ്പിക്കുന്ന തരത്തിലേക്ക് വാക്കര്‍ത്ഥം മാറിയിരിക്കുന്നു.  വാക്കിന്‍റെ അര്‍ത്ഥത്തിലുണ്ടായ ഈ കുഴമറിച്ചിലാണ് യുകെ ആസ്ഥനമായുള്ള കോളിന്‍സ് നിഘണ്ടു പ്രസാധകർ 2024 -ലെ തങ്ങളുടെ വാക്കായി ബ്രാറ്റിനെ തെരഞ്ഞെടുക്കാന്‍ കാരണം. 

ബ്രാറ്റ് എന്ന വാക്കിന് അര്‍ത്ഥ വ്യതിയാനമുണ്ടാക്കിയതില്‍ പ്രധാനപ്പെട്ടയാള്‍ ബ്രിട്ടീഷ് ഗായകനായ ചാർലി എക്സ്സിഎക്സാണ്. അദ്ദേഹം കഴിഞ്ഞ ജൂണില്‍ പുറത്തിറക്കിയ ആല്‍ബത്തിന്‍റെ പേര് 'ബ്രാറ്റ്' എന്നാണ്. ആല്‍ബം വൈറലായതിന്  പിന്നാലെ വാക്കും ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെട്ടു. ആല്‍ബം വാക്കിന്‍റെ അതുവരെയുള്ള അര്‍ത്ഥത്തെ തന്നെ അടിമുടി മാറ്റി. അതുവരെ 'ഒന്നിനും കൊള്ളാത്തവന്‍' എന്ന അര്‍ത്ഥഭാരം പേറിയിരുന്ന വാക്ക് ഇന്ന്, 'ആത്മവിശ്വസവും നിലപാടും ഉള്ള വ്യക്തി' എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിക്കപ്പെടുന്നത്. യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലെ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിനെ, ചാര്‍ലി എക്സ്സിഎക്സ് 'ബ്രാറ്റ്' എന്ന് വിശേഷിപ്പിച്ചതോടെ വാക്കിന് രാഷ്ട്രീയമായ മാനവും കൈവന്നു. 

മകനെക്കാള്‍ പ്രായം കുറവ്, ഇന്ത്യക്കാരനായ കാമുകനെ വിവാഹം കഴിക്കാന്‍ ബ്രസീലിയന്‍ സ്ത്രീ

കൊറിയക്കാരന്‍റെയൊരു ബുദ്ധി; ഫ്ലാറ്റുകളില്‍ നിന്ന് താമസം മാറുമ്പോള്‍ വീട്ടുപകരണങ്ങള്‍ മാറ്റുന്ന വീഡിയോ വൈറൽ

ബ്രാറ്റിനെ 2024 ലെ വാക്കായി തെരഞ്ഞെടുത്ത് കൊണ്ട് കോളിന്‍സ് നിഘണ്ടും പ്രസാധകര്‍ പുറത്തിറക്കിയ പ്രസ്ഥാവനയില്‍, "വളരെ വിജയകരമായ ഒരു ആൽബം എന്നതിലുപരി, 'ബ്രാറ്റ്' ആഗോളതലത്തിൽ ജനങ്ങളുമായി പ്രതിധ്വനിച്ച ഒരു സാംസ്കാരിക പ്രതിഭാസമാണ്, 'ബ്രാറ്റ് സമ്മർ' ഒരു സൗന്ദര്യാത്മകവും ജീവിതരീതിയുമായി സ്വയം പ്രഖ്യാപിച്ചു കഴിഞ്ഞു." പറയുന്നു, അതേസമയം ചാർലി എക്സ്സിഎക്സ് തന്‍റെ വാക്കിനെ കുറിച്ച് പറഞ്ഞത്, 'അൽപ്പം അലങ്കോലമായ, പാർട്ടി ചെയ്യാൻ ഇഷ്ടപ്പെടുന്ന, ചിലപ്പോൾ ചില മണ്ടത്തരങ്ങൾ പറയുന്ന ഒരു പെൺകുട്ടിയാണ്' എന്നായിരുന്നു. "കമല ഈസ് ബ്രാറ്റ്."  എന്നെഴുതിയ ടീ ഷര്‍ട്ടുകളും മീമുകളും യുഎസ് തെരഞ്ഞെടുപ്പ് വേദികളില്‍ ആലങ്കരിക്കപ്പെട്ടു. എക്സ് സമൂഹ മാധ്യമത്തില്‍ വൈസ് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക ദ്രുത പ്രതികരണ അക്കൗണ്ട് പോലും "ബ്രാറ്റ്" ശൈലിയിലുള്ള ബാനറിലേക്ക് മാറി. 

300 -ൽ അധികം അപേക്ഷകൾ, 500 ഓളം ഇമെയിലുകൾ പത്തിലധികം അഭിമുഖങ്ങൾ, ഒടുവിൽ ലഭിച്ചത് 'സ്വപ്ന ജോലി'യെന്ന് യുവാവ്

പുതിയ വാക്കിനായുള്ള മത്സരത്തില്‍ ബ്രാറ്റ് മാത്രമല്ല ഉണ്ടായിരുന്നത്. 'ബ്രാറ്റി'നോട് മത്സരിച്ച മറ്റൊരു വാക്കുണ്ട്. അതാണ് 'ഡെലുലു' (delulu). 'ഒരാളുടെ ആശയങ്ങളിലോ പ്രതീക്ഷകളിലോ തികച്ചും തെറ്റിദ്ധരിക്കപ്പെടുകയോ യാഥാർത്ഥ്യ ബോധമില്ലാത്തതോ' ആയ അർത്ഥം ധ്വനിപ്പിക്കുന്നതോ ആയ വാക്കാണ് ഡെലുലു. 'ലുക്ക്മാക്സിംഗ്' (looksmaxxing) എന്ന വാക്കാകട്ടെ 'ഒരാളുടെ ശാരീരിക രൂപത്തിന്‍റെ ആകർഷണീയത വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നതിനെ സൂചിപ്പിക്കുന്നു.' അങ്ങനെ പുതിയ കാലത്ത്, പുത്തന്‍ വാക്കുകള്‍, പുതിയ അര്‍ത്ഥ തലങ്ങളെ സൂചിപ്പിക്കാനായി കടന്നുവരുന്നു. 

വാങ്ങിയത് 'പ്രേതബാധയുള്ള പാവ', 'പിന്നാലെ ദുരന്തങ്ങളുടെ വേലിയേറ്റം' എന്ന് യുവതി

Latest Videos
Follow Us:
Download App:
  • android
  • ios