'അല്‍പ്പം താമസിച്ചു'; ക്ഷമാപണത്തോടെ 45 വര്‍ഷങ്ങള്‍ക്ക് ശേഷം ലൈബ്രറിയില്‍ പുസ്തകം തിരിച്ചെത്തി !
'അല്‍പ്പം വൈകി' എന്ന ക്ഷമാപണ കുറിപ്പോടെ ബ്രിട്ടനിലെ ബ്ലാക്‍പൂള്‍ സെന്‍ട്രല്‍ ലൈബ്രറിയില്‍ എത്തിയ പുസ്തകം 45 വര്‍ഷങ്ങള്‍ക്ക് മുമ്പ്, അതായത് 1978 ല്‍ എടുത്തതായിരുന്നു.
ഡിജിറ്റല്‍ യുഗത്തില്‍ ലൈബ്രറികള്‍ അപ്രസക്തമായെങ്കിലും ഒരു കാലത്ത് ലോകത്തെ വിജ്ഞാനത്തെ പൊതുജനങ്ങള്‍ക്കായി തുറന്നുവച്ചവയായിരുന്നു ലൈബ്രറികള്‍. ഇന്നും റഫറന്‍സ് ലൈബ്രറികളും സെന്‍ട്രല്‍ ലൈബ്രറികളും നിരവധി ആളുകള്‍ ദിനംപ്രതി സന്ദര്‍ശിക്കുന്നു. ഇതിനിടെയാണ് 90 വര്‍ഷത്തിന് ശേഷം പിഴത്തുകയോടെ ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയിലേക്ക് ഒരു പുസ്തകം തിരിച്ചെത്തിയ വാര്‍ത്ത പുറത്ത് വന്നത്. ഇത്രയും വര്‍ഷത്തെ പിഴത്തുകയോടെയായിരുന്നു പുസ്തകം തിരിച്ചെത്തിയത്. ഇതിന് പിന്നാലെ മറ്റൊരു പുസ്തകം കൂടി സ്വന്തം ലൈബ്രറിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അതും 45 വര്‍ഷത്തിന് ശേഷം.
93 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ജൊ ദാരോയില്‍ നിന്ന് ഏറ്റവും വലിയ കണ്ടെത്തല്‍ !
ഇത്തവണ ബ്രിട്ടണില്‍ നിന്നാണ് വാര്‍ത്ത പുറത്ത് വന്നത്. 'അല്‍പ്പം വൈകി' എന്ന ക്ഷമാപണ കുറിപ്പോടെ ബ്രിട്ടനിലെ ബ്ലാക്‍പൂള്‍ സെന്‍ട്രല്‍ ലൈബ്രറിയില്‍ എത്തിയ പുസ്തകം 45 വര്‍ഷങ്ങള്‍ക്ക് മുമ്പ്, അതായത് 1978 ല്‍ ഒരു സ്ത്രീ വായിക്കാനായി എടുത്ത ടോള്‍കീന്‍സ് വേള്‍ഡ് എന്ന പുസ്തകമായിരുന്നു. മൂന്ന് ആഴ്ചത്തേക്കായിരുന്നു പുസ്തകം വായിക്കാനായി എടുത്തത്. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ വീട് വൃത്തിയാക്കുന്നതിനിടെയാണ് പുസ്തകം തിരിച്ച് കിട്ടിയത്. അതിനാല്‍ പേര് വെളിപ്പെട്ടുത്താത്ത ഒരാള്‍ പുസ്തകം ലൈബ്രറിയിലേക്ക് തിരിച്ച് എത്തിക്കുകയായിരുന്നു.
നീരാളിയുമൊത്ത് മുഖാമുഖം; കടലിനടിയില്‍ നീരാളിയുടെ മുന്നില്‍പെട്ട യുവതിയുടെ വീഡിയോ വൈറല്‍ !
പുസ്തകത്തിലെ തിയതി കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയെന്നായിരുന്നു ബ്ലാക്ക്‌പൂൾ സെൻട്രൽ ലൈബ്രറിയിലെ ഫിയോണ ഡേവീസ് പറഞ്ഞത്. 'പുസ്തകം എടുക്കുമ്പോള്‍ ഞാന്‍ പ്രൈമറി സ്കൂളിലായിരുന്നു. പുസ്തകം തിരികെ ഏല്‍പ്പിച്ച് കൊണ്ട് അവര്‍ പറഞ്ഞത്, 'ക്ഷമിക്കണം അല്പം വൈകി' എന്നായിരുന്നു. 'അതൊരു നല്ല ജോലിയാണെന്നും ഇത്തവണ പിഴയില്ലെന്നും താന്‍ അവരോട് പറഞ്ഞതായും ഡേവിസ് കൂട്ടിച്ചേര്‍ത്തു. വൂൾവർത്തിന്‍റെ തെട്ടടുത്തുള്ള ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീ അവരുടെ ഉച്ചഭക്ഷണ ഇടവേളകളില്‍ പതിനായി ലൈബ്രറി സന്ദര്‍ശിച്ച് ഒരു കൂട്ടം പുസ്‌തകങ്ങൾ വായിക്കാനായി എടുക്കാറുണ്ടായിരുന്നു. എന്നാല്‍, വൂളിസ് അടച്ചപ്പോള്‍ അതെല്ലാം തിരിച്ചെത്തിച്ചെന്ന് അവര്‍ വിശ്വസിച്ചു. എന്നാല്‍, അടുത്തിടെ വീട്ടിലെ ചില സാധനങ്ങള്‍ മാറ്റിയപ്പോള്‍ അതിനിടെയില്‍ അവര്‍ ലൈബ്രറി പുസ്തകം കണ്ടെത്തി. പുസ്തകം വായിക്കാനായി കൊടുത്തിരുന്ന സമയത്ത് വൈകി വരുന്നവയ്ക്ക് പ്രതിദിനം ഒരു പൈസ വീതം പിഴ ഈടാക്കിയിരുന്നു. എന്നാല്‍,. 2019 ഏപ്രില്‍ മുതല്‍ സമയം തെറ്റിയെത്തുന്ന പുസ്തകങ്ങള്‍ക്ക് ഈടാക്കിയിരുന്ന ഈ പിഴ പിന്‍വലിച്ചതിനാല്‍ അവരില്‍ നിന്നും പിഴ ഒന്നും ഈടാക്കിയില്ലെന്നും ഡേവിസ് കൂട്ടിച്ചേര്‍ത്തു.