വൈറൽ ട്രെൻഡ് പരീക്ഷിച്ചു, ചൂടുവെള്ളം വീണത് യുവതിയുടെ ദേഹത്തേക്ക്, പൊള്ളലേറ്റു

പരീക്ഷണത്തിന് തയ്യാറായ യുവതി കയ്യിലിരുന്ന ഫ്ലാസ്കിലെ ചൂടുവെള്ളം അന്തരീക്ഷത്തിലേക്ക് ഒഴിക്കുന്നത് കാണാം. എന്നാൽ, അത് തണുത്തുറക്കുന്നതിന് പകരം തിരികെ യുവതിയുടെ ദേഹത്തേക്ക് തന്നെ വീഴുകയായിരുന്നു.

boiling water into ice trend woman left with second degree burns

പലതരത്തിലുള്ള ട്രെൻഡുകളും ഓരോ സമയത്തും സോഷ്യൽ മീഡിയ ഭരിക്കാറുണ്ട്. എന്നാൽ, ഈ ട്രെൻഡുകൾക്ക് പിന്നാലെ പോകുമ്പോൾ തന്റെയും ചുറ്റുമുള്ളവരുടേയും സുരക്ഷയെ കുറിച്ച് ശ്രദ്ധിക്കാതെ പോകരുത്. അങ്ങനെ പോകുന്നതിനാൽ ഒരുപാട് അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. അതുപോലെ, ഒരു യുവതിക്കും അപകടം സംഭവിച്ചു. 

സോഷ്യൽ മീഡിയയിലെ ചൂടുവെള്ളം ഉപയോ​ഗിച്ചു കൊണ്ടുള്ള വൈറൽ ട്രെൻഡ് പരീക്ഷിച്ച യുവതിക്കാണ് അപകടമുണ്ടായത്. 'ബോയിലിം​ഗ് വാട്ടർ ഇൻടു ഐസ്' എന്ന ഈ ട്രെൻഡിൽ ചെയ്യുന്നത് നല്ല മഞ്ഞുള്ള സ്ഥലത്ത് വച്ച് ചൂടുവെള്ളം അന്തരീക്ഷത്തിലേക്ക് ഒഴിക്കുക എന്നതാണ്. ആ നേരം ചൂടുവെള്ളം ഐസായി മാറും. 

ഈ പരീക്ഷണം നടത്താൻ തന്നെയാണ് യുവതിയും ശ്രമിച്ചത്. എന്നാൽ, അത് അവർ കരുതിയ ഫലമല്ല ഉണ്ടാക്കിയത്. എന്ന് മാത്രമല്ല, അത് അവർക്ക് അപകടം ഉണ്ടാക്കുകയും ചെയ്തു. വീഡിയോയിൽ യുവതി ഒരു ഫ്ലാസ്കിൽ ചൂടുവെള്ളവുമായി വരുന്നത് കാണാം. തറുത്തുറച്ചതുപോലെയുള്ള ഒരു സ്ഥലത്താണ് യുവതി നിൽക്കുന്നത്. 

പരീക്ഷണത്തിന് തയ്യാറായ യുവതി കയ്യിലിരുന്ന ഫ്ലാസ്കിലെ ചൂടുവെള്ളം അന്തരീക്ഷത്തിലേക്ക് ഒഴിക്കുന്നത് കാണാം. എന്നാൽ, അത് തണുത്തുറക്കുന്നതിന് പകരം തിരികെ യുവതിയുടെ ദേഹത്തേക്ക് തന്നെ വീഴുകയായിരുന്നു. യുവതിക്ക് പൊള്ളലേറ്റിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

വീഡിയോ വൈറലായി മാറിയതോടെ ഇത്തരം ട്രെൻഡുകളുടെ പിന്നാലെ പോകുമ്പോൾ എടുക്കേണ്ടുന്ന മുൻകരുതലുകളെ കുറിച്ചും മറ്റും നിരവധിപ്പേർ കമന്റുകൾ നൽകി. ഇത്തരം പരീക്ഷണങ്ങളുണ്ടാക്കുന്ന അപകടങ്ങളെ കുറിച്ചും പലരും ചൂണ്ടിക്കാട്ടി. 

ഒരാൾ ചോദിച്ചത്, ശരിക്കും എന്തിനാണ് ഇത് ചെയ്യുന്നത് എന്നാണ്. മറ്റ് ചിലർ ചോദിച്ചത്, എന്തിനാണ് വീഡിയോയുടെ പേരിൽ വെറുതെ അപകടം വിളിച്ചു വരുത്തുന്നത് എന്നാണ്. അതേസമയം, യുവതിക്ക് കൂടുതൽ പരിക്കുകളേറ്റിട്ടില്ല എന്ന് പ്രതീക്ഷിക്കുന്നു എന്ന് കമന്റ് നൽകിയവരും ഉണ്ട്. 

ഞെട്ടിച്ച് കടലവിൽപ്പനക്കാരി പെൺകുട്ടി, ഇം​ഗ്ലീഷിൽ പുലി, 6 ഭാഷകൾ പറയും, സ്കൂളിൽ പോയിട്ടേയില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios