തെക്കന്‍ ദില്ലി ഇത്ര റൊമാന്‍റിക്കോ?; 2023 ല്‍ ഓര്‍ഡര്‍ ചെയ്തത് 9940 കോണ്ടം എന്ന് ബ്ലിങ്കിറ്റ് !
ബ്ലിങ്കിറ്റ്, ഇത് സംബന്ധിച്ച വലിയൊരു ബില്‍ബോര്‍ഡ് തെക്കന്‍ ദില്ലിയില്‍ സ്ഥാപിക്കുകയും ചെയ്തു. ഈ പരസ്യബോര്‍ഡിന്‍റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ നിരവധി പേര്‍ രസകരമായ കമന്‍റുകളുമായി ഒത്തു കൂടി.
പുതിയ വര്‍ഷത്തില്‍ ചില വാര്‍ഷിക കണക്കെടുപ്പുകള്‍ നടക്കുകയാണ്. പുതിയ കാലത്ത് പ്രത്യേകിച്ചും ആളുകള്‍ സാധനങ്ങള്‍ വാങ്ങുന്നത് ഓണ്‍ലൈനിലായതിനാല്‍ വില്പന, വാങ്ങല്‍ കണക്കുകള്‍ വളരെ പെട്ടെന്ന് തന്നെ എടുക്കാന്‍ കഴിയുന്നു പ്രത്യേകിച്ചും ഓണ്‍ലൈന്‍ സേവനദാതാക്കള്‍ക്ക്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട ഭക്ഷണം ബിരിയാണിയാണെന്ന് കഴിഞ്ഞ ദിവസം സ്വിഗ്ഗി പുറത്ത് വിട്ട കണക്കുകള്‍ പറയുന്നു. അതേ സമയം മറ്റൊരു ഓണ്‍ലൈന്‍ സേവന സൈറ്റായ ബ്ലിക്കിറ്റ് പറയുന്നത് 2023 ല്‍ തെക്കന്‍ ദില്ലിക്കാര്‍ മാത്രം 9,940 കോണ്ടം ഓര്‍ഡര്‍ ചെയ്തെന്ന്. ബ്ലിങ്കിറ്റ്, ഇത് സംബന്ധിച്ച വലിയൊരു ബില്‍ബോര്‍ഡ് തെക്കന്‍ ദില്ലിയില്‍ സ്ഥാപിക്കുകയും ചെയ്തു. ഈ പരസ്യബോര്‍ഡിന്‍റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ നിരവധി പേര്‍ രസകരമായ കമന്‍റുകളുമായി ഒത്തു കൂടി.
'ഞങ്ങളുടെ കുട്ടിക്കാലത്ത് ഇതുപോലൊരു ഡോക്ടര്‍ ഉണ്ടായിരുന്നെങ്കില്‍' എന്ന് ആശിച്ച് സോഷ്യല്‍ മീഡിയ !
'ഒരു കൈയബദ്ധം'; 30 യാത്രക്കാരുമായി റഷ്യന്‍ വിമാനം പറന്നിറങ്ങിയത് തണുത്തുറഞ്ഞ തടാകത്തില്‍ !
Pakchikpak Raja Babu എന്ന ട്വിറ്റര്‍ (X) ഉപയോക്താവാണ് പരസ്യ ബോര്‍ഡിന്‍റെ ചിത്രം പങ്കുവച്ചത്. "ഇപ്പോൾ, അതിനെ 'സുരക്ഷിത' നിക്ഷേപം എന്ന് വിളിക്കുന്നു" എന്ന കുറിപ്പോടെയാണ് പരസ്യ ബോര്‍ഡിന്‍റെ ചിത്രം രാജ് ബാബു പങ്കുവച്ചത്. 10 ലക്ഷത്തിലധികം പേരാണ് ഈ ട്വീറ്റ് കണ്ടത്. ചിലര്‍ രസകരമായ ചില കണക്കുകള്‍ അവതരിപ്പിച്ചു. ഒരു കാഴ്ചക്കാരന്‍ എഴുതിയത് '9940 നെ 365 ദിവസം കൊണ്ട് ഹരിച്ചാല്‍ 27.23 കോണ്ടം ഒരു ദിവസം എന്ന കണക്കില്‍' എന്നായിരുന്നു. മറ്റൊരു കാഴ്ചക്കാരന്‍ കുറച്ച് കൂടി സൂക്ഷ്മമായ കണക്ക് അവതരിപ്പിച്ചു. 'അതായത്, ഒരു ദിവസം 28 കോണ്ടം. മണിക്കൂറില്‍ 1.16 എന്ന കണക്കില്‍. സുരക്ഷിതമായ നിക്ഷേപം തന്നെ. പക്ഷേ, ധാരാളം അക്കൌണ്ടുകള്‍ തുറന്നു.' 'ആരോ വേശ്യാവൃത്തി റാക്കറ്റ് നടത്തുന്നുണ്ടാകണം' മറ്റൊരു കാഴ്ചക്കാരന്‍ സംശയാലുവായി. 'തീര്‍ച്ചയായും അതൊരു ഇന്‍വെസ്റ്റ്മെന്‍റ് തന്നെ' മറ്റൊരാള്‍ എഴുതി. 'ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍' എന്നായിരുന്നു ഒരാള്‍ കുറിച്ചത്. 'അയാള്‍ ഒരു ബലൂണ്‍ വില്പനക്കാരനാണ്' എന്നായിരുന്നു മറ്റൊരു കമന്‍റ്.