4000 വര്‍ഷം പഴക്കമുള്ള കപ്പല്‍ അവശിഷ്ടത്തില്‍ നിന്നും അത്യപൂര്‍വ്വ നിധി കണ്ടെത്തി !

ഇറ്റലിയിക്ക് സമീപത്തെ കടലില്‍ നിന്നും വെറും 130 അടി താഴ്ചയിലാണ് എട്ട് കിലോയോളം ഭാരമുള്ള ഈ അത്യപൂര്‍വ്വ നിധി കണ്ടെത്തിയത്. 

Black gold found in 4000-year-old shipwrecks bkg


ത്തരം കണ്ടെത്താനാകാത്ത നിരവധി നിഗൂഢതകളുടെ കലവറയാണ് സമുദ്രത്തിന്‍റെ അടിത്തട്ട്. ഇതിനകം കടലാഴങ്ങളിലേക്ക് മുങ്ങിപ്പോയ കപ്പലുകൾ ആയിരക്കണക്കിനെണ്ണമാണ്. പലപ്പോഴും ഗവേഷകരും മറൈൻ സംഘവും സമുദ്രത്തിന്‍റെ അടിത്തട്ടിൽ പരിശോധന നടത്തുമ്പോൾ കണ്ടെത്തുന്നത് കോടികൾ വിലമതിക്കുന്ന അമൂല്യ വസ്തുക്കളാണ്. ഇതിനിടെ 4,000 വർഷം പഴക്കമുള്ള ഒരു കപ്പലിന്‍റെ അവശിഷ്ടങ്ങൾ ഇറ്റലിയിൽ കണ്ടെത്തിയതായി റിപ്പോര്‍ട്ട് പുറത്ത് വന്നു. ഈ കപ്പലിൽ നിന്നും ഒബ്സിഡിയൻ (obsidian) എന്നറിയപ്പെടുന്ന 'ബ്ലാക്ക് ഗോൾഡ്' ( black gold) എന്ന അപൂർവ കല്ല് കണ്ടെത്തി. 

മുടി ഒതുക്കാന്‍ ഹെയർ ഡ്രയർ ഉപയോഗിച്ചു; യുവതിയുടെ അക്കൗണ്ടില്‍ നിന്നും നഷ്ടമായത് ഒരു ലക്ഷം രൂപ !

ഇറ്റലിയിലെ നേപ്പിൾസ് പോലീസിന്‍റെ അണ്ടർവാട്ടർ യൂണിറ്റാണ് സമുദ്രനിരപ്പിൽ നിന്ന് 130 അടി താഴെയായി തകർന്ന ഒരു കപ്പൽ കണ്ടെത്തിയത്.  ഇറ്റലിയിലെ കാപ്രിയിലെ ഗ്രോട്ടോയിലെ ബിയാങ്ക (ഗ്രോട്ട ബിയാങ്ക - Grotta Bianca) കടൽ ഗുഹയ്ക്ക് സമീപമാണ് കപ്പൽ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.  കപ്പൽ അവശിഷ്ടങ്ങൾക്കിടയിൽ നടത്തിയ പരിശോധനയിലാണ് പർപ്പിൾ - ബ്ലാക് അഗ്നിപർവ്വത ഗ്ലാസ് ആയ ഒബ്സിഡിയൻ സ്വർണ്ണം കണ്ടെത്തിയത്. ഇതിന് ഏകദേശം എട്ടു കിലോഗ്രാം ഭാരമുള്ളതായാണ് പറയപ്പെടുന്നത്. ഇതിന്‍റെ ഉപരിതലത്തിൽ ഉളിയെ സൂചിപ്പിക്കുന്ന അടയാളങ്ങൾ ഉണ്ട്. ഒരു അത്യപൂര്‍വ്വചരക്കായാണ് ഇതിനെ ഗവേഷകർ കണക്കാക്കുന്നത്. 

ഭക്ഷണം കഴിക്കാന്‍ വാ തുറക്കില്ല, ശ്വാസം എടുക്കുന്നത് കാലിലൂടെ; പുതിയ കടല്‍ ചിലന്തിക്ക് പ്രത്യേകതകള്‍ ഏറെ !

കട്ടിംഗ് ഉപകരണങ്ങൾ നിർമ്മിക്കാൻ വളരെക്കാലമായി ഉപയോഗിക്കുന്ന അതിശയകരവും അതുല്യവുമായ കല്ലാണ് ഒബ്സിഡിയനെന്ന് വിദഗ്ധര്‍ പറയുന്നു. ഇതിനെ പലപ്പോഴും 'ശിലായുഗത്തിലെ കറുത്ത സ്വർണ്ണം' എന്ന് വിളിക്കാറുണ്ട്.  ലാവ വളരെ വേഗത്തിൽ മരവിപ്പിക്കുന്നതിലൂടെയാണ് ഒബ്സിഡിയൻ രൂപം കൊള്ളുന്നത്.  ഇതിന്‍റെ ഘടന മിനുസമാർന്നതാണ്, ഇത് ഒരു സംരക്ഷണ രത്നമാണ് ഇവയെന്ന് പറയപ്പെടുന്നു.  നെഗറ്റീവ് എനർജി നിർത്താനും വലിക്കാനും രൂപാന്തരപ്പെടുത്താനും ഇത്തരം  കറുത്ത കല്ലിന് കല്ലിന് കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.  കല്ല് വിപണിയിൽ കറുത്ത സ്വര്‍ണ്ണം വളരെ ജനപ്രിയമാണ്, മാത്രമല്ല, അത്യപൂര്‍വ്വമാണെന്നത് കൊണ്ട് തന്നെ ഇത് വളരെ ചെലവേറിയതായും  കണക്കാക്കപ്പെടുന്നു.  1708 -ൽ ബ്രിട്ടീഷ് നാവികസേനയുമായുള്ള യുദ്ധത്തിനിടെ കരീബിയൻ കടലിൽ മുങ്ങിയ സ്പാനിഷ് കപ്പലായ സാൻ ജോസ് ഗാലിയോൺ കണ്ടെത്താനും ഗവേഷകർ പദ്ധതിയുടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.  സാൻ ജോസ് ഗാലിയോണില്‍ 16 ബില്യൺ ഡോളറിന്‍റെ വിലപിടിപ്പുള്ള നിധിയുണ്ടെന്നാണ് വിശ്വാസം. 

വെള്ളം ഒഴിവാക്കി, പകരം ശീതളപാനിയം പതിവാക്കി; ഒടുവില്‍ യുവതിയുടെ വൃക്ക പരിശോധിച്ച ഡോക്ടര്‍മാര്‍ അമ്പരന്നു !
 

Latest Videos
Follow Us:
Download App:
  • android
  • ios