ബി.ടെക് പഠനം ഉപേക്ഷിച്ചു; നീരജ് സൈക്കിളില്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചത് കര്‍ഷകരെ അറിയാന്‍
ജൈവകൃഷിയായിരുന്നു നീരജ് ഏറ്റെടുത്തത്. മൂന്ന് വര്‍ഷങ്ങള്‍ ഗുഡ് അഗ്രിക്കള്‍ച്ചറല്‍ പ്രാക്റ്റീസ് നടത്തിയ നീരജ് ആവശ്യമായ ആത്മവിശ്വാസം കൈമുതലാക്കിയുരുന്നു. ഹരിയാനയിലെ വില്ലേജുകളില്‍ കൃഷിക്കാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി.
'മൂന്ന് വര്‍ഷമായി ഞാന്‍ ബി.ടെക് പഠനം ഉപേക്ഷിച്ചിട്ട്. പക്ഷേ, എന്റെ ആ തീരുമാനം ശരിയായിരുന്നുവെന്ന് ഞാന്‍ മനസിലാക്കിയിരുന്നു.' നീരജ് പ്രജാപത് എന്‍ജിനീയറിങ്ങ് പഠനം ഉപേക്ഷിച്ച് ഇന്ത്യ മുഴുവനും സൈക്കിളില്‍ കറങ്ങിയത് കൃഷിയെക്കുറിച്ചുള്ള അറിവുകള്‍ പങ്കുവെക്കാനായിരുന്നു.
പഠനം ഉപേക്ഷിച്ച് കൃഷിക്കാരനായതില്‍ ഹരിയാന സ്വദേശിയായ നീരജിന് തെല്ലും നിരാശയില്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ സമ്പാദ്യത്തില്‍ നിന്ന് ഒരു സൈക്കിള്‍ വാങ്ങി ഈ ചെറുപ്പക്കാരന്‍ തന്റെ കാര്‍ഷിക മേഖലയിലെ ഉദ്യമത്തിന് തുടക്കമിട്ടു. ഒരുപാട് കാര്യങ്ങള്‍ സ്വയം പഠിച്ചു. പല പല സ്ഥലങ്ങളിലെയും ഗവേഷണ സ്ഥാപനങ്ങളിലും കോളേജുകളിലും ഗ്രാമങ്ങളിലും സഞ്ചരിച്ചു.
ജൈവകൃഷിയായിരുന്നു നീരജ് ഏറ്റെടുത്തത്. മൂന്ന് വര്‍ഷങ്ങള്‍ ഗുഡ് അഗ്രിക്കള്‍ച്ചറല്‍ പ്രാക്റ്റീസ് നടത്തിയ നീരജ് ആവശ്യമായ ആത്മവിശ്വാസം കൈമുതലാക്കിയുരുന്നു. ഹരിയാനയിലെ വില്ലേജുകളില്‍ കൃഷിക്കാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി.
ഇപ്പോള്‍ 10000 -ല്‍ക്കൂടുതല്‍ കൃഷിക്കാര്‍ക്ക് നീരജ് പരിശീലനം നല്‍കുന്നുണ്ട്. ജൈവകൃഷി എങ്ങനെ ചെയ്യാമെന്ന പരിശീലനം മാത്രമല്ല നീരജ് നല്‍കുന്നത്. മാര്‍ക്കറ്റിങ്ങ് നടത്താനും വിപണിയിലെത്തിക്കാനുമുള്ള മാര്‍ഗങ്ങളും പറഞ്ഞുകൊടുക്കുന്നു. ഇന്ന് ഈ കര്‍ഷകര്‍ വളരെ കുറഞ്ഞ വിഭവങ്ങള്‍ ഉപയോഗിച്ച് നിരവധി വിളകള്‍ ഉത്പാദിപ്പിക്കുന്നു.
ഇന്ന് 70,000 കര്‍ഷകരെ പരിശീലിപ്പിക്കുന്ന നീരജ് 1,000 കിലോഗ്രാം ഭക്ഷ്യവസ്തുക്കള്‍ എല്ലാ മാസവും ഉത്പാദിപ്പിക്കാനുള്ള സഹായമാണ് ചെയ്യുന്നത്. 2018 -ല്‍ ഇന്റര്‍നാഷണല്‍ അഗ്രിക്കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ഉത്പന്നങ്ങള്‍ വിറ്റഴിച്ചു. നീരജ് തന്റെ ശ്രമങ്ങള്‍ അവിടം കൊണ്ട് അവസാനിപ്പിച്ചില്ല. തന്റെ സൈക്കിളില്‍ രാജ്യം മുഴുവന്‍ സഞ്ചരിച്ച് പച്ചക്കറികള്‍ വിപണനം നടത്താനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തി. ധാന്യങ്ങളും ആവശ്യക്കാരിലെത്തിക്കാനുള്ള സാഹചര്യവും ഉണ്ടാക്കിക്കൊടുത്തു.
സൈക്കിളില്‍ സാഹസികമായി സഞ്ചരിച്ച് താന്‍ കണ്ടെത്തിയ കാര്യങ്ങള്‍ 'ഫാര്‍മേഴ്‌സ് ലൈഫ്' എന്ന പേരില്‍ നീരജ് തന്നെ പുസ്തകമായി പ്രസിദ്ധീകരിച്ചു. ജൈവകൃഷിരീതികളും പലപല സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ അവലംബിക്കുന്ന മാര്‍ഗങ്ങളുമെല്ലാം എഴുതി.
ഇനി വരുന്ന നാളുകളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ സൈക്കിളില്‍ യാത്ര നടത്തി കര്‍ഷകരുടെ സാഹചര്യങ്ങള്‍ അറിയാനും അതുവഴി ജൈവ ഉത്പന്നങ്ങളെക്കുറിച്ചുള്ള ബോധവത്കരണം നടത്താനുമാണ് നീരജ് ശ്രമിക്കുന്നത്.