ആടുജീവിതം; ഇത് സിനിമയല്ല ഞെട്ടിക്കുന്ന ജീവിതാനുഭവം, കുട്ടിയായിരിക്കെ തട്ടിക്കൊണ്ടുപോയി, 30 കൊല്ലം അടിമയാക്കി!
ഒരു ഗ്രാമത്തിൽ ചെമ്മരിയാടുകളെയും ആടുകളെയും വളർത്തുകയായിരുന്നു തൻറെ ജോലി. അതിന് കൃത്യമായ കൂലിയോ ഭക്ഷണമോ തനിക്ക് ലഭിച്ചിരുന്നില്ല. എല്ലാ ദിവസവും അടിമയെ പോലെ പണിയെടുപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
സ്കൂളിൽ നിന്നും മടങ്ങുമ്പോൾ തട്ടിക്കൊണ്ടുപോയി അടിമയാക്കിയ മനുഷ്യൻ 30 വർഷങ്ങൾക്കുശേഷം സ്വന്തം കുടുംബവുമായി ചേർന്നു. സ്കൂളിൽ നിന്നും സഹോദരിക്കൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഏതാനും അപരിചിതർ ചേർന്ന് ഉത്തർപ്രദേശ് സ്വദേശിയായ ഭീം സിംഗിനെ തട്ടിക്കൊണ്ടു പോയത്.
രാജസ്ഥാനിലെ ജയ്‌സാൽമീറിലായിരുന്നു പിന്നീട് ഇദ്ദേഹത്തെ തട്ടിക്കൊണ്ടു പോയവർ താമസിപ്പിച്ചിരുന്നത്. മൂന്നു പതിറ്റാണ്ടുകൾക്ക് ഇപ്പുറം സുമനസ്സുകളുടെ സഹായത്തോടെ തന്റെ കുടുംബവുമായി ഒന്നുചേരാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ഭീം സിംഗ്.
തട്ടിക്കൊണ്ടുപോയവർ തനിക്ക് ദിവസത്തിൽ ഒരു പ്രാവശ്യം മാത്രമാണ് ഭക്ഷണം നൽകിയതെന്നും പലപ്പോഴും മർദ്ദിച്ചെന്നും സിംഗ് പറഞ്ഞു. തന്നെ അടിമയാക്കി പണിയെടുപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം എന്നും ഭീം പങ്കുവെച്ചു. ഒരു ഗ്രാമത്തിൽ ചെമ്മരിയാടുകളെയും ആടുകളെയും വളർത്തുകയായിരുന്നു തൻറെ ജോലി. അതിന് കൃത്യമായ കൂലിയോ ഭക്ഷണമോ തനിക്ക് ലഭിച്ചിരുന്നില്ല. എല്ലാ ദിവസവും അടിമയെ പോലെ പണിയെടുപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ഒടുവിൽ തന്റെ ദുരവസ്ഥ കണ്ട് ഒരു മനുഷ്യൻ തന്നെ അദ്ദേഹത്തിന്റെ വാഹനത്തിൽ ഗാസിയാബാദിൽ ഇറക്കിവിട്ടു എന്നും തുടർന്ന് പോലീസിന്റെ സഹായത്തോടെ തൻറെ വീട്ടുകാരെ കണ്ടെത്താൻ സാധിച്ചു എന്നുമാണ് ഭീം സിംഗ് പറയുന്നത്.
സിംഗ് പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ അദ്ദേഹത്തിൻറെ വിലാസം തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും തുടർന്ന് സോഷ്യൽ മീഡിയ വഴി ഇദ്ദേഹത്തിൻറെ വിവരങ്ങൾ പ്രചരിപ്പിച്ചാണ് വീട്ടുകാരെ കണ്ടെത്തിയതെന്നും സാഹിബാബാദ് എസിപി രജനീഷ് കുമാർ ഉപാധ്യായ പറഞ്ഞു.
നിരന്തരമായ ശ്രമങ്ങൾക്ക് ശേഷം, ഒരു കുടുംബം പോലീസിനെ ബന്ധപ്പെടുകയും, ഭീം സിംഗ് അവരെ തിരിച്ചറിയുകയും ചെയ്യുകയായിരുന്നു. ഇതാണ് വൈകാരികമായ ഒരു ഒത്തുചേരലിന് വഴിതുറന്നത്. ഭീം സിംഗ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടുപോയ സംഘത്തെക്കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ് എന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അമ്മാവൻ മരിച്ചത് 28 -ാം വയസ്സിൽ, അസ്ഥികൂടമുപയോഗിച്ച് ഗിത്താർ നിർമ്മിച്ച് 'മിഡ്‌നൈറ്റ് പ്രിൻസ്'