മാക് ബുക്ക് പ്രോയിൽ കാപ്പി മറിഞ്ഞു, നന്നാക്കി നൽകണമെന്ന് യുവതി, ഇല്ലെന്ന് ആപ്പിൾ; കേസിന് പോയപ്പോൾ ട്വിസ്റ്റ് !

കാപ്പി മറിഞ്ഞ് ലാപ്ടോപ്പിന് സംഭവിച്ച കേടുപാടുകൾ പരിഹരിക്കാൻ സാധിക്കില്ലെന്ന ആപ്പിൾ സ്റ്റോർ മാനേജറുടെ മറുപടി യുവതിയെ നിരാശപ്പെടുത്തി. ഇതേ തുടര്‍ന്ന് യുവതി മൂന്നാം അഡീഷണൽ ഡിസ്ട്രിക്റ്റ് കൺസ്യൂമർ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചു, 

Bengaluru Woman Sues Apple After Accidentally Spilling Coffee on Her MacBook pro bkg

ഒരു കാപ്പിയുടെ വില എത്രയാണ്?, 15, 20, 25..? എന്നൊക്കെയാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ ബെംഗളൂരു സ്വദേശിയായ യുവ ടെക്കി പറയും അത്  1.74 ലക്ഷം രൂപയാണെന്ന്. കാരണം കഴിഞ്ഞ ദിവസം അവര്‍ ഒരു കപ്പ് കാപ്പി കുടിച്ചതിന് ചെലവായ തുകയായിരുന്നു അത്. സംഭവം ഇങ്ങനെയാണ്, തന്‍റെ മാക്ബുക്കിന് അരികിലിരുന്ന് കാപ്പി കുടിക്കുകയായിരുന്ന യുവതി, അറിയാതെ കൈ തട്ടിയപ്പോള്‍ അരികിലിരുന്ന കാപ്പി കപ്പ് ലാപ്ടോപ്പിന് മുകളിലേക്ക് മറിഞ്ഞു. പിന്നെ പറയേണ്ടല്ലോ കാര്യങ്ങൾ. ആശിച്ചു വാങ്ങിയ മാക്ബുക്ക് പ്രോ തകരാറിലായി. കേടുപാടുകൾ പരിഹരിക്കുന്നതിനായി അവൾ ലാപ്ടോപ്പുമായി ഒരു ആപ്പിൾ സ്റ്റോറിൽ എത്തി. 

നാല് വയസുകാരന്‍ സഹപാഠിയായ 'ഭാവി വധു'വിന് നല്‍കിയ വിവാഹ സമ്മാനം 12.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണക്കട്ടി !

തന്‍റെ മാക്ബുക്ക് വാങ്ങുമ്പോള്‍  Apple Care + കവറേജ് പ്ലാൻ കൂടി എടുത്തിരുന്ന യുവതി കരുതിയത് സ്റ്റോറിൽ നിന്നും സൗജന്യമായി കേടുപാടുകൾ തീർത്തു തരുമെന്നായിരുന്നു. പക്ഷേ, അവളെ നിരാശപ്പെടുത്തി കൊണ്ട് സ്റ്റോർ മാനേജരുടെ മറുപടി ദ്രവരൂപത്തിലുള്ള കേടുപാടുകൾ AppleCare+ -ന് കീഴിൽ പൂർണ്ണമായും ഉൾപ്പെടുത്തിയിട്ടില്ലെന്നായിരുന്നു. 2023 ജനുവരി 31 നാണ് യുവതി മാക്ബുക്ക് പ്രോയുടെ 13 ഇഞ്ച് ലാപ്‌ടോപ്പ് സ്വന്തമാക്കിയത്. 1,74,307  രൂപയും AppleCare+ കവറേജ് പ്ലാനിന് അധിക തുകയായി 22,900 രൂപയും മുടക്കിയായിരുന്നു. എന്നാൽ കാപ്പി മറിഞ്ഞ് ലാപ്ടോപ്പിന് സംഭവിച്ച കേടുപാടുകൾ പരിഹരിക്കാൻ സാധിക്കില്ലെന്ന ആപ്പിൾ സ്റ്റോർ മാനേജറുടെ മറുപടി യുവതിയെ നിരാശപ്പെടുത്തി. ഇതേ തുടര്‍ന്ന് യുവതി മൂന്നാം അഡീഷണൽ ഡിസ്ട്രിക്റ്റ് കൺസ്യൂമർ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചു, 

ആനമലയില്‍ നിന്നും 'ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കാനൊരു ചിത്രം' പങ്കുവച്ച് ഐഎഎസ് ഉദ്യോഗസ്ഥ

ആപ്പിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഐകെയർ ആംപിൾ ടെക്നോളജീസ്, ഇമാജിൻ സ്റ്റോർ എന്നിവയ്‌ക്കെതിരെ അന്യായമായ വ്യാപാര രീതികളിൽ ഏർപ്പെട്ടതിന് യുവതി പരാതി നൽകി.പക്ഷേ, ദൗർഭാഗ്യകരം എന്ന് പറയട്ടെ, ആപ്പിൾ ഇന്ത്യയ്ക്ക് അനുകൂലമായി ഉപഭോക്തൃ ഫോറം വിധിയെഴുതിയതിനാൽ അവളുടെ ശ്രമങ്ങൾ പാഴായി. ആന്തരിക ഭാഗങ്ങളിലേക്ക് ദ്രാവകം ചോർന്നൊലിക്കുന്നതിനാൽ സംഭവിക്കുന്ന ബോധപൂർവമല്ലാത്ത നാശനഷ്ടങ്ങൾ AppleCare+ -ന് കീഴിൽ വരുന്നതല്ലെന്നായിരുന്നു ടെക് ഭീമന്‍റെ വാദം. ആപ്പിളിന്‍റെ വാദം കൺസ്യൂമർ തർക്ക പരിഹാര കമ്മീഷന്‍ അംഗീകരിച്ചു. അങ്ങനെ സ്വന്തം അശ്രദ്ധയ്ക്ക് യുവതിക്ക് അധിക തുക മുടക്കേണ്ടിവന്നു. 

പൂച്ച കുഞ്ഞിനെ റാഞ്ചാനായി പറന്നിറങ്ങുന്ന പരുന്ത്... വീഡിയോ കണ്ടത് രണ്ട് കോടി പേര്‍ !
 

Latest Videos
Follow Us:
Download App:
  • android
  • ios