ബെംഗളൂരു - കൊൽക്കത്ത സെക്കന്‍റ് എസി തത്കാൽ ടിക്കറ്റിന് 10,100 രൂപ; കണ്ണ് തള്ളി സോഷ്യല്‍ മീഡിയ

സാധാരണയായി ബെംഗളൂരുവിൽ നിന്ന് കൊൽക്കത്തയിലേക്ക് ടിക്കറ്റ് നിരക്ക് 2,900 രൂപയായിരുന്നെങ്കില്‍ അന്ന് രണ്ടാം എസി കോച്ചിന് പ്രീമിയം തത്കാലിന് കാണിച്ചത് 10,100 രൂപ. ഉടന്‍ തന്നെ തന്‍റെ റെഡ്ഡിറ്റ് അക്കൌണ്ടിലൂടെ അദ്ദേഹം ടിക്കറ്റിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചു. 

Bengaluru Kolkata Second AC Tatkal ticket priced at Rs 10100 social media post goes viral


ലോകത്തിലെ ഏറ്റവും വലിയ പൊതു ഗതാഗത സംവിധാനങ്ങളിലൊന്നായി അറിയപ്പെടുന്ന ഇന്ത്യന്‍ റെയില്‍വെ പൊതുവെ ബഡ്ജറ്റ് ഫ്രണ്ട്ലിയായ ഗതാഗത സംവിധാനമായാണ് അറിയപ്പെടുന്നത്. എന്നാല്‍ അത് പഴയ കഥയെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ തെളിവ് സഹിതം വ്യക്തമാക്കുന്നു. അടുത്തിടെ ഒരു വ്യക്തി ബെംഗളൂരുവിൽ നിന്ന് കൊൽക്കത്തയിലേക്ക് പ്രീമിയം തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ, ടിക്കറ്റ് നിരക്ക് കണ്ട് അന്തം വിട്ടു. ഈ റൂട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് സാധാരണയായി 2,900 രൂപയായിരുന്നെങ്കില്‍ അന്ന് രണ്ടാം എസി കോച്ചിന് പ്രീമിയം തത്കാലിന് കാണിച്ചത് 10,100 രൂപ. ഉടന്‍ തന്നെ തന്‍റെ റെഡ്ഡിറ്റ് അക്കൌണ്ടിലൂടെ അദ്ദേഹം ടിക്കറ്റിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചു. ഇത് വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

കുറിപ്പ് കണ്ട സമൂഹ മാധ്യമ ഉപയോക്താക്കളെല്ലാം റെയില്‍വേയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തി. ട്രെയിൻ യാത്രയ്ക്ക് ഇത്രയും ഉയർന്ന നിരക്കാണെങ്കില്‍ വിമാനങ്ങൾ തെരഞ്ഞെടുക്കുന്നതാണ് നല്ലതെന്ന് ചിലരെഴുതി. മറ്റ് ചില കാഴ്ചക്കാര്‍ റെയിൽവേയുടെ തത്കാൽ പദ്ധതി സാധാരണക്കാരോടുള്ള വഞ്ചനാപരമായ നടപടിയാണെന്ന് ചൂണ്ടിക്കാണിച്ചു. ഓഗസ്റ്റ് 9 -ന്‍റെ പ്രീമിയം തത്കാൽ അന്വേഷണത്തിന്‍റെ സ്ക്രീന്‍ ഷോട്ടായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്.   എസ്എംവിടി ബെംഗളൂരു ജംഗ്ഷനും ഹൗറ ജംഗ്ഷനും ഇടയിൽ ഒരു സൂപ്പർഫാസ്റ്റ് ട്രെയിനിനുള്ള ടിക്കറ്റായിരുന്നു അദ്ദേഹം അന്വേഷിച്ചത്. വെബ്‌സൈറ്റിൽ 7 സീറ്റുകൾ ലഭ്യമാണെന്ന് കാണിച്ചെങ്കിലും, ടിക്കറ്റിന് വലിയ വിലയായിരുന്നു രേഖപ്പെടുത്തിയത്.  ഇത് സാധാരണ നിരക്കിനേക്കാൾ ഏറെ കൂടുതലായിരുന്നു.

തമിഴ്നാട്ടില്‍ ‌2,600 വർഷം പഴക്കമുള്ള സങ്കീർണ്ണമായ ജലസേചന സംവിധാനം കണ്ടെത്തി

Posts from the indianrailways
community on Reddit

പേമാരിയിൽ രൂപപ്പെട്ട കുഴിയിൽ കണ്ടെത്തിയത് 233 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസർ ഫോസിൽ

“ആരാണ് ഇത്തരം ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത്? സത്യസന്ധമായി പറഞ്ഞാൽ, സാധാരണ രണ്ടാം ക്ലാസ് എസി ടിക്കറ്റിന് 2,900 വിലയുള്ളപ്പോൾ, രണ്ട് മെട്രോ നഗരങ്ങൾക്കിടയിലുള്ള ഒരു സാധാരണ സൂപ്പർഫാസ്റ്റ് ട്രെയിനിൽ രണ്ടാം ക്ലാസ് ടിക്കറ്റിന് 10,000 ന് മുകളില്‍ കൊടുക്കാൻ ആരാണ് തയ്യാറാവുകയെന്ന് എനിക്ക് മനസ്സിലാകുന്നില്ല. "  ഒരു കാഴ്ചക്കാരന്‍ എഴുതി. "ആ സീറ്റുകൾ 100% ശൂന്യമാണ്. കൂടാതെ, ട്രെയിൻ പുറപ്പെടുന്ന സമയത്തിന് 120 ദിവസം മുമ്പ് പോലും 15-20 സ്ലീപ്പർ സീറ്റുകൾ എങ്ങനെ ലഭ്യമാകുമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ദിവസത്തെ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുമ്പോൾ ട്രെയിൻ മുഴുവൻ നിറയാൻ ഒരു വഴിയുമില്ല." ഇന്ത്യന്‍ റെയില്‍വേയുടെ ടിക്കറ്റ് ബുക്കിംഗിലെ അശാസ്ത്രീയത മറ്റൊരാള്‍ ചൂണ്ടിക്കാണിച്ചു. "റെയിൽവേ എസി കോച്ചുകൾ വർദ്ധിപ്പിച്ചതും സ്ലീപ്പർ കോച്ചുകൾ കുറച്ചതും എങ്ങനെ എന്നതിനെക്കുറിച്ചുള്ള ഒരു നിയമാനുസൃത ലേഖനം ഞാൻ അടുത്തിടെ വായിച്ചു. റെയിൽവേ മന്ത്രി ആദ്യം ഇത് നിഷേധിച്ചെങ്കിലും കൃത്യമായ തെളിവ് നിരത്തിയപ്പോള്‍ അവര്‍ക്ക് മിട്ടാട്ടമില്ല." മറ്റൊരാള്‍ എഴുതി. 

മന്തുരോഗം മാറാൻ മന്ത്രവാദ ചികിത്സ, പകരം ഒരു ആടിനെ മതി; ഒടുവിൽ രോഗിക്ക് നഷ്ടപ്പെട്ടത് 15 ലക്ഷം രൂപയുടെ സ്വർണം

Latest Videos
Follow Us:
Download App:
  • android
  • ios