ബെംഗളൂരുവില്‍ 40,000 രൂപ വാടകയുള്ള ഫ്ലാറ്റിന് അഞ്ച് ലക്ഷം ഡെപ്പോസിറ്റ് വേണമെന്ന് വീട്ടുടമസ്ഥന്‍
ബെംഗളൂരുവില്‍ എല്ലാം ഒരല്പം ഉയരത്തിലാണ്. അതിന് ട്രാഫിക് ജാമായാലും വീട്ട് വാടക ആയാലും ശരി.
തെക്കേ ഇന്ത്യയുടെ ഐടി ഹബ്ബായ ബെംഗളൂരുവില്‍ എല്ലാം 'പീക്കാ'ണ്. ഗതാഗതമായാലും വീട്ട് വാടകയായാലും ഏറ്റവും ഉയര്‍ന്ന തലത്തിലാണെന്നാണ് സമൂഹ മാധ്യമങ്ങളില്‍ നിരന്തരം പങ്കുവയ്ക്കുന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്. കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ റോഡ് ഗതാഗതം പോലെ തന്നെയാണ് വിമാനത്താവളവുമെന്ന് പറഞ്ഞ് പങ്കുച്ച ബെംഗളൂരു വിമാനത്താവള റണ്‍വെയിലെ വിമാനങ്ങളുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അതിന് പിന്നാലെ ബെംഗളൂരു നഗരത്തിലെ വീട്ട് വാടകയെ കുറിച്ചുള്ള കുറിപ്പും സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ഹർനിദ് കൗർ എന്ന എക്സ് ഉപയോക്താവാണ് ഒരു വരി കുറിപ്പ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്. അതില്‍ ഇത്രമാത്രമായിരുന്നു ഉണ്ടായിരുന്നത്. '40,000 രൂപ വാടകയുള്ള ഫ്ലാറ്റിന് അഞ്ച് ലക്ഷം ഡെപ്പോസിറ്റ്. ഞാൻ വളരെ ക്ഷീണിതനാണ്.' ഹർനിദ് കൗറിന്‍റെ കുറിപ്പ് ഇതിനകം രണ്ടര ലക്ഷത്തിന് മേലെ ആളുകള്‍ കണ്ടുകഴിഞ്ഞു. ഇതോടെ കുതിച്ച് കയറുന്ന വീട്ടു വാടകയെ കുറിച്ചും തിരക്കിനെ കുറിച്ചും സര്‍വ്വേപരി ബെംഗളൂരു നഗരത്തെ കുറിച്ചും നിരവധി പേരാണ് കുറിപ്പെഴുതാനെത്തിയത്.
ഓറഞ്ച് ജ്യൂസ് വേണ്ടെന്ന് വച്ച് ആ കാശിന് ലോട്ടറി എടുത്തു; അടിച്ചത് രണ്ട് കോടി രൂപ
സാധാരണ ഗതിയില്‍ ദില്ലിയില്‍ പോലും ഒന്നോ രണ്ടോ കൂടിപ്പോയാല്‍ മൂന്ന് മാസത്തെ വാടകയാണ് ഡെപ്പോസിറ്റായി വാങ്ങുന്നതെന്നും ഇത് കുറച്ചേറെ കൂടുതലാണെന്നും നിരവധി പേരെഴുതി. എന്നാല്‍ സ്ഥല ദൌർലഭ്യമുള്ള ബെംഗളൂരുവില്‍ അത് അഞ്ചും പത്തും ഇരട്ടിയാകുന്നതില്‍ അതിശയിക്കാനില്ലെന്നായിരുന്നു ചിലരുടെ കുറിപ്പ്. 'ഇത് ഏറ്റവും മോശമായ പ്രവണതയാണ്. അവർ ഒരിക്കലും നിങ്ങളുടെ നിക്ഷേപം തിരികെ തരില്ല. പകരം വീട് മെയ്റ്റനന്‍സിന്‍റെ പേരില്‍ ഒരു അസംബന്ധ ബില്ല് നിങ്ങളെ പിടിപ്പിക്കും.' മറ്റൊരു കാഴ്ചക്കാരന്‍ ഈ നിക്ഷേപം ഒരു തട്ടിപ്പാണെന്ന് കുറിച്ചു. എന്നാല്‍, ഈ വലിയ ഡെപ്പോസിറ്റ് വീട്ടുടമസ്ഥന്‍റെ അടുത്ത ഫ്ലാറ്റിനുള്ള ഡൌണ്‍ പേയ്മന്‍റാണെന്നും പ്രതിമാസ വാടക ഇഎംഐ വഴിയാകുമെന്നും മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.
അഡൽസ് ഓണ്‍ലി റിസോർട്ട്; 'നഗ്ന വിവാഹം' നടത്തിക്കൊടുക്കുന്ന ജമൈക്കന്‍ റിസോർട്ട്