ഒറ്റ കെട്ടിടത്തില്‍ ഒതുക്കപ്പെട്ട നഗരം; ഫ്ലാറ്റുകളും പോലീസ് സ്റ്റേഷനുകളും മുതല്‍ ചായക്കടകള്‍ വരെ !

പോലീസ് സ്റ്റേഷൻ, പോസ്റ്റ് ഓഫീസ്, ആശുപത്രി, വിവിധ ബ്യൂറോക്രാറ്റുകളുടെ ഓഫീസുകൾ എന്നിവയെല്ലാം ഒന്നാം നിലയിലാണ്. 

Begich Towers Condominium the whole alaskan city lives in just one building bkg

രു വലിയ കൂട്ടുകുടുംബം പോലെ ഒരു കൂരയ്ക്ക് കീഴിൽ ഒരു ന​ഗരം മുഴുവൻ ഒരുമിച്ച് കഴിയുന്നതിനെക്കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ. മഴയും വെയിലും കൊണ്ട് അലഞ്ഞു തിരിയാതെ എല്ലാ സേവനങ്ങളും ഒറ്റകെട്ടിടത്തിൽ. ആലോചിക്കുമ്പോൾ തന്നെ രസകരമായി തോന്നുന്നുണ്ടല്ലേ...  എന്നാൽ അങ്ങനെയും ഒരു ന​ഗരമുണ്ട്, അലാസ്കയിലെ വിറ്റിയർ. ഇവിടെ 14 നിലകളുള്ള ഒരു വലിയ കെട്ടിടത്തിലാണ് ആ ന​ഗരത്തിലെ ഭൂരിഭാ​ഗം ആളുകളും തമാസിക്കുന്നത്. അത് പോലെ നഗരത്തിലെ എല്ലാ സ്ഥാപനങ്ങളും പൊതു സൗകര്യങ്ങളും ഉൾകൊള്ളുന്നതും ഈ കെട്ടിടത്തിലാണ്. ബെജിച്ച് ടവേഴ്സ് കോണ്ടോമിനിയം (Begich Towers Condominium) എന്നാണ് ഈ കെട്ടിടം അറിയപ്പെടുന്നത്.

വിറ്റയർ നഗരത്തിലെ ഏതാണ്ട് മുഴുവൻ ജനങ്ങളുടെയും താമസസ്ഥലം എന്നനിലയിലും അതിൽ നിരവധി പൊതു സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതിനാലും ബെജിച്ച് ടവേഴ്സ് ഏറെ ശ്രദ്ധേയമാണ്. "ഒരു മേൽക്കൂരയ്ക്ക് കീഴിലുള്ള പട്ടണം" എന്നാണ് വിറ്റയർ അറിയപ്പെടുന്നത് തന്നെ. ഹിമാനികൾക്കും മഞ്ഞുമൂടിയ പർവതങ്ങൾക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന, വിറ്റയറിലെ ഈ കെട്ടിടത്തിൽ ഏകദേശം 273 ഓളം പേര്‍ താമസിക്കുന്നുണ്ട്. 

അധ്യാപകന്‍റെ കിടപ്പുമുറിയില്‍ നിന്നും പിടികൂടിയത് ഒന്നും രണ്ടുമല്ല, അഞ്ച് മൂര്‍ഖന്‍ പാമ്പുകളെ !

ഇപ്പോൾ, ഫ്ലാറ്റുകളും അപ്പാർട്ട്മെന്‍റുകളും നമ്മുടെ നാട്ടിലും സാധാരണമാണെങ്കിലും അയൽക്കാരോടൊപ്പം ഒരു മേൽക്കൂരയിൽ താമസിക്കുന്ന ഈ രീതി യതാർത്ഥത്തിൽ അലാസ്കൻ ജീവിതരീതിയാണ്. വിറ്റിയർ കെട്ടിടത്തിന്‍റെ ഒന്നാം നില പൊതു സേവനങ്ങളുടെ തിരക്കേറിയ കേന്ദ്രമാണ്. പോലീസ് സ്റ്റേഷൻ, പോസ്റ്റ് ഓഫീസ്, ആശുപത്രി, വിവിധ ബ്യൂറോക്രാറ്റുകളുടെ ഓഫീസുകൾ എന്നിവയെല്ലാം ഒന്നാം നിലയിലാണ്. ഇപ്പോഴത്തെ വിറ്റിയർ ഇരിക്കുന്ന പ്രദേശം രണ്ടാം ലോക മഹായുദ്ധസമയത്ത് വികസിപ്പിച്ചെടുത്തതാണ്, ഇത് ഒരു സൈനിക തുറമുഖവും യുഎസ് ആർമിയുടെ ലോജിസ്റ്റിക് ബേസും നിർമ്മിക്കാനുള്ള സ്ഥലമായാണ് തെരഞ്ഞെടുത്തത്. എന്നാല്‍ യുദ്ധാനന്തരം, ഇവിടെ ഒരു വലിയ കെട്ടിടം നിർമ്മിക്കാൻ യുഎസ് സൈന്യം പദ്ധതിയിട്ടു. 

സ്കൂളിലെ 'നല്ല വിദ്യാർത്ഥി'ക്ക് സമ്മാനിച്ച പുസ്തകം; 120 വർഷത്തിന് ശേഷം സ്കൂൾ ലൈബ്രറിയിലേക്ക് തിരിച്ചെത്തി !

1964-ൽ ഈ പ്രദേശം ഒരു സുനാമിയിൽ ഭാ​ഗികമായി തകർന്നു, പക്ഷേ അന്ന് ഈ കെട്ടിടത്തിന് കാര്യമായ നാശനഷ്ടം സംഭവിച്ചില്ല. അങ്ങനെ വിറ്റിയറിലെ പ്രധാന സ്ഥാപനങ്ങളുടെയും വാണിജ്യ സേവനങ്ങളുടെയും ആസ്ഥാനം ഉൾപ്പെടെ നിരവധി യൂണിറ്റുകളുള്ള ഒരു പൊതു കെട്ടിടമായി ഇത് പതുക്കെ രൂപാന്തരപ്പെട്ടു. 1972-ൽ,  വിമാനാപകടത്തിൽ മരിച്ചതായി അനുമാനിക്കപ്പെടുന്ന അലാസ്കയിൽ നിന്നുള്ള ഒരു പൊതുപ്രവർത്തകനായ നിക്ക് ബെഗിച്ചിന്‍റെ സ്മരണയ്ക്കായി കെട്ടിടത്തിന് ബെജിച്ച് ടവേഴ്സ് കോണ്ടോമിനിയം എന്ന് പേരു നൽകുകയായിരുന്നു. ന​ഗരത്തിലെ ജനങ്ങൾക്ക് ആവശ്യമായ മുഴുവൻ സേവനങ്ങളും കെട്ടിടത്തിനകത്ത്  ഉള്ളതിനാൽ, കാലാവസ്ഥ പ്രതികൂലമാണെങ്കിൽ കൂടിയും താമസക്കാർക്ക് കെട്ടിടത്തിനുള്ളിൽ വളരെക്കാലം സുരക്ഷിതമായി കഴിയാമെന്ന സൌകര്യവുമുണ്ട്.

പട്ടാപകല്‍, ആപ്പിള്‍ സ്റ്റോറില്‍ നിന്നും 40 ഐഫോണുകള്‍ മോഷ്ടിക്കുന്ന വീഡിയോ വൈറല്‍ !

Latest Videos
Follow Us:
Download App:
  • android
  • ios