'യാചകരില്‍ നിക്ഷേപിക്കൂ, ലാഭം നേടൂ'; യാചകര്‍ക്കായി ഒരു കോര്‍പ്പറേഷന്‍, അറിയാം ആ വിജയ കഥ


'ഭിക്ഷാടന കോർപ്പറേഷൻ' (Beggars Corporation) എന്ന കമ്പനിയുടെ ഉടമയാണ് ഒഡീഷയില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകനായ ചന്ദ്ര മിശ്ര. അദ്ദേഹത്തിന്‍റെ മുദ്രാവക്യം 'സംഭാവന ചെയ്യരുത്, എന്നാല്‍ നിക്ഷേപിക്കുക' എന്നതാണ്.

beggars corporation says donot give alms but invest in beggars bkg


ടുത്ത കാലത്തായി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ചില പ്രധാനപ്പെട്ട ആരാധനാലയങ്ങള്‍ മറ്റ് പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ ഭിക്ഷാടന മുക്തമേഖലയായി പ്രഖ്യാപിച്ച വാര്‍ത്തകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളിലെ ഭിക്ഷാടകരുടെ അമിത സാന്നിധ്യം ടൂറിസത്തിന് തിരിച്ചടിയാകുമെന്ന നിരീക്ഷണത്തില്‍ നിന്നുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഭരണകൂടങ്ങള്‍ എത്തിച്ചേരുന്നത്. പലപ്പോഴും ഭിക്ഷാടകര്‍ ഒറ്റയ്ക്കല്ലെന്നും അവര്‍ ഒരു നേതൃത്വത്തിന്‍റെ കീഴിയില്‍ ഭിക്ഷാടന ജോലി ചെയ്യുന്ന തൊഴിലാളികളാണെന്നുമുള്ള ആരോപണങ്ങളും ഉയര്‍ന്നു കേള്‍ക്കാറുണ്ട്. ഭിക്ഷാടകര്‍ മരിച്ച വാര്‍ത്തകളോടൊപ്പം അപൂര്‍വ്വമായി അവര്‍ക്ക് ലക്ഷങ്ങളുടെ ആസ്ഥിയുണ്ടായിരുന്നുവെന്നുമുള്ള വാര്‍ത്തകളും ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍, ഒഡീഷയിൽ നിന്നുള്ള സാമൂഹിക പ്രവർത്തകനായ ചന്ദ്ര മിശ്ര പറയുന്നത് ഇതൊന്നുമല്ല. മറിച്ച്, 'നിങ്ങള്‍ ഭിക്ഷാടകര്‍ക്ക് സംഭവ നല്‍കരുത്, എന്നാല്‍ അവര്‍ക്ക് നിക്ഷേപങ്ങള്‍ നല്‍കൂ'വെന്നാണ്. 

'ഭിക്ഷാടന കോർപ്പറേഷൻ' (Beggars Corporation) എന്ന കമ്പനിയുടെ ഉടമയാണ് ഒഡീഷയില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകനായ ചന്ദ്ര മിശ്ര. അദ്ദേഹത്തിന്‍റെ മുദ്രാവക്യം 'സംഭാവന ചെയ്യരുത്, എന്നാല്‍ നിക്ഷേപിക്കുക' എന്നതാണ്. അതെ തന്‍റെ പദ്ധതിയിലൂടെ അദ്ദേഹം 14 ഭിക്ഷാടക കുടുംബങ്ങളുടെ ജീവിതമാണ് മാറ്റി മാറിച്ചത്. മാത്രമല്ല, നിക്ഷേപിച്ച പണത്തിന്‍റെ 16.5 ശതമാനം റിട്ടേണ്‍ സഹിതം ആറ് മാസത്തിനുള്ളില്‍ അദ്ദേഹം നിക്ഷേപകര്‍ക്ക് തിരിച്ച് നല്‍കി. ഗുജറാത്തിലെ ഒരു ക്ഷേത്രത്തിന് മുന്നില്‍ ഭിക്ഷാടനം നടത്തുന്നവരെ കണ്ടപ്പോഴാണ് 'യാചകരുടെ ജീവിതം മെച്ചപ്പെടുത്തുക' എന്ന ആശയം ആദ്യമായി തനിക്കുണ്ടായതെന്ന് അദ്ദേഹം പറയുന്നു. ഇതോടെ അവർക്ക് പ്രത്യേക പരിശീലനം നൽകി അവരെ ജോലിയിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി അദ്ദേഹം വാരണാസിയിലെ പ്രാദേശിക എൻജിഒയായ ജൻമിത്ര ന്യാസുമായി ബന്ധപ്പെടുകയും യാചകർക്ക് തൊഴിൽ നൽകുന്നതിനായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവരെ അറിയിച്ചു. എൻജിഒ സഹായാഭ്യര്‍ത്ഥ ഏറ്റെടുത്തു. 

തുടര്‍ന്ന് വാരാണസിയിലെ ഘാട്ടുകളിൽ നടത്തിയ സർവേയിൽ, പങ്കെടുത്ത കുറച്ച് യാചകരെ തെരഞ്ഞെടുക്കുകയും അവരുടെ ജീവിതത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കുകയും ചെയ്തു. എന്നാല്‍, മിശ്രയുടെ പുതിയ ജോലിയെ കുറിച്ച് യാചകര്‍ക്ക് മനസിലായില്ല. അവര്‍ സഹകരിക്കാന്‍ താത്പര്യ കുറവ് പ്രകടിപ്പിച്ചു. പക്ഷേ, കൊവിഡ് വ്യാപനം കാര്യങ്ങള്‍ കീഴ്മേല്‍ മറിച്ചു. യാചകര്‍ മിശ്രയുമായി ബന്ധപ്പെടുകയും സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ 2021 ഓഗസ്റ്റിലാണ് 'ബെഗ്ഗേഴ്‌സ് കോർപ്പറേഷൻ' എന്ന കമ്പനി സ്ഥാപിക്കപ്പെട്ടത്. വാരണാസിയിലെ ഘാട്ടുകളിൽ തന്‍റെ കുട്ടിയുമായി ഭിക്ഷ യാചിച്ചിരുന്ന ഒരു സ്ത്രീയാണ് മിശ്രയുമായി ആദ്യമായി സഹകരിച്ചത്. ഭര്‍ത്താവ് ഉപേക്ഷിച്ച ആ സ്ത്രിക്ക് കേറിക്കിടക്കാന്‍ ഒരു വീട് പോലും ഇല്ലായിരുന്നു. മിശ്ര അവര്‍ക്ക് ബാഗ് നിര്‍മ്മാണ പരിശീലനം നല്‍കി. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടു. പതുക്കെ കൂടുതല്‍ ഭിക്ഷക്കാര്‍ മിശ്രയെ തേടിയെത്തി. 

beggars corporation says donot give alms but invest in beggars bkg

'ഒടുവില്‍ അവള്‍ വന്നു'; 130 വര്‍ഷത്തിന് ശേഷം അച്ഛന്‍റെ കുടുംബത്തില്‍ ജനിച്ച ആദ്യ പെണ്‍കുഞ്ഞ്

ബദരീനാഥ് മിശ്ര, ദേവേന്ദ്ര ഥാപ്പ എന്നിവർക്കൊപ്പം 2022 ഓഗസ്റ്റിലാണ് ചന്ദ്ര മിശ്ര ഭിക്ഷാടന കോർപ്പറേഷൻ രജിസ്റ്റര്‍ ചെയ്യുന്നത്. ഇന്ന് 14 യാചക കുടുംബങ്ങളെ അദ്ദേഹം സംരംഭകരാക്കി മാറ്റി. ഇന്ന് ഒരു ഡസണ്‍ കുടുംബങ്ങളാണ് ബാഗ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. രണ്ട് കുടുംബങ്ങള്‍ക്ക് പൂക്കട ആരംഭിക്കാന്‍ കഴിഞ്ഞു. പുതിയ സംരംഭത്തില്‍ 10 രൂപ മുതല്‍ 10,000 രൂപ വരെ നിക്ഷേപിക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നതെന്ന് മിശ്ര പറയുന്നു. ഒന്നര മാസത്തെ ക്യാമ്പൈനൊടുവില്‍ 57 പേര്‍ പണം നിക്ഷേപിച്ചു. ഛത്തീസ്ഗഢിൽ നിന്നുള്ള ഒരു എൻജിനീയറാണ് ആദ്യ സംഭാവന നൽകിയത്. ഈ പണം ഉപയോഗിച്ച് ഭിക്ഷാടകർക്ക് നൈപുണ്യപരിശീലനം നൽകി. അവർക്ക് തൊഴിലിനുള്ള സൗകര്യം ഒരുക്കി. രജിസ്റ്റര്‍ ചെയ്ത കമ്പനി ഇന്നൊവേറ്റീവ് സ്റ്റാർട്ടപ്പ് മത്സരത്തിൽ പങ്കെടുത്തു തുടങ്ങി. 100 ഓളം ഇന്നൊവേറ്റീവ് സ്റ്റാർട്ടപ്പുകളിൽ കമ്പനി സ്വീകരിക്കപ്പെട്ടു. 16 ഓളം മൈൻഡ്ഫുൾ സ്റ്റാർട്ടപ്പുകളിൽ കമ്പനി ഉള്‍പ്പെട്ടു. 

"ആറ് മാസത്തിനുള്ളിൽ പണം നിക്ഷേപിച്ചവര്‍ക്ക് നിക്ഷേപത്തിൽ നിന്നുള്ള വരുമാനത്തില്‍ നിന്ന് 16.5% പലിശ നല്‍കി പണം തിരികെ നല്‍കിയെന്നും ചന്ദ്ര മിശ്ര പറഞ്ഞു. "ഞങ്ങൾക്ക് ഇത് ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾ കരുതിയില്ല, പക്ഷേ ഞങ്ങൾക്ക് ലഭിച്ചത് സംഭാവനയല്ല, നിക്ഷേപമാണ്. സമയമായപ്പോൾ ഞങ്ങൾ അത് തിരികെ നൽകി, നിക്ഷേപകർക്ക് ലാഭം ലഭിച്ചു," അദ്ദേഹം കൂട്ടിച്ചേർത്തു. മിശ്ര പറയുന്നതനുസരിച്ച്, തന്‍റെ പദ്ധതിയില്‍ ഓരോ ഭിക്ഷക്കാരനും 1.5 ലക്ഷം രൂപ മാത്രമേ ആവശ്യമുള്ളൂ. ഇതിൽ 50,000 രൂപ മൂന്ന് മാസത്തേക്ക് നൈപുണ്യ പരിശീലനം നൽകാനും ബാക്കി തുക വ്യക്തിയുടെ ബിസിനസ്സിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുമാണ്. വാരണാസിയിലെ ഘാട്ടുകളിൽ ശിവ-ഹനുമാൻ രൂപത്തിൽ യാചിക്കുന്ന കുട്ടികൾക്ക് വേണ്ടി അദ്ദേഹം പുതിയൊരു പദ്ധതിയും തുടങ്ങി, 'സ്കൂൾ ഓഫ് ലൈഫ്. എന്നാല്‍, യാചകരില്‍ നിക്ഷേപിച്ച് ലാഭം കണ്ടെത്തുന്നതിനെ കുറിച്ച് ആളുകള്‍ക്ക് ഇന്നും ആശങ്കയാണെന്ന് അദ്ദേഹം പറയുന്നു. കോർപ്പറേഷന്‍റെ വിജയത്തിന് ശേഷം തന്‍റെ നിക്ഷേപ ആശയത്തിൽ ജനങ്ങളുടെ വിശ്വാസം വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുരുഗ്രാമിൽ 'ചായോം' എന്ന ടീ കമ്പനി നടത്തുന്ന പായൽ അഗർവാൾ, 5 ലക്ഷം രൂപ മുടക്കി കോര്‍പ്പറേഷനുമായി സഹകരിക്കുന്ന യാചകര്‍ക്ക് ജോലി നല്‍കാനായി പുതിയ ടീ കഫേ തുടങ്ങാന്‍ കരാറുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. അതെ, യാചകരില്‍ നിക്ഷേപിച്ച് ലാഭം നേടാനാണ് ചന്ദ്ര മിശ്ര വീണ്ടും വീണ്ടും പറയുന്നത്.  

അലക്കുന്നതിന് മുമ്പ് ഭര്‍ത്താവിന്‍റെ പാന്‍സിന്‍റെ പോക്കറ്റ് തപ്പി; സ്വകാര്യതാ ലംഘനത്തിന്‍മേല്‍ സജീവ ചര്‍ച്ച

Latest Videos
Follow Us:
Download App:
  • android
  • ios