1916 ല്‍ പോസ്റ്റ് ചെയ്ത എഴുത്ത് ലഭിച്ചത് 2023 ല്‍; നൂറ്റിയേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം !
രണ്ട് ലോകമഹായുദ്ധങ്ങളെ യൂറോപ്പ് കണ്ടു. പക്ഷേ അതിനെയെല്ലാം അതിജീവിച്ച കത്ത് 107 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തന്‍റെ ഉടമയുടെ അഡ്രസിലേക്ക് എത്തിയത്.
ഇംഗ്ലണ്ടിലെ ബാത്ത് സിറ്റിയില്‍ നിന്ന് 1916 ല്‍ അയച്ച എഴുത്ത് 107 വര്‍ഷങ്ങള്‍ക്ക് ശേഷം ലണ്ടനിലെ വിലാസത്തില്‍ ലഭിച്ചു. സൗത്ത് ലണ്ടനിലെ ഹാംലെറ്റ് റോഡിലെ പുതിയ അന്തേവാസിക്ക് കത്ത് ലഭിച്ചപ്പോള്‍ അയാള്‍ അത്ഭുതപ്പെട്ടു. ജോർജ്ജ് അഞ്ചാമൻ രാജാവിന്‍റെ ചിത്രമുള്ള ഒരു പെന്നി വിലയുള്ള സ്റ്റാമ്പ് പതിച്ച കത്തില്‍ ബാത്ത്, സിഡന്‍ഹോം പോസ്റ്റോഫീസുകളുടെ സീലും ഉണ്ടായിരുന്നു.
6 ഫെബ്രുവരി '16 - എന്നായിരുന്നു കത്തിന്‍റെ പുറത്ത് സീല് ചെയ്തിരുന്നത്. ഞങ്ങള്‍ കരുതി 2016 - ല്‍ ആണെന്ന്. പക്ഷേ, രാജ്ഞിയുടെ ചിത്രത്തിന് പകരം രാജാവിന്‍റെ ചിത്രം പതിച്ച സ്റ്റാമ്പ് കണ്ടപ്പോഴാണ് സംശയം ഇരട്ടിച്ചത്. രാജാവാണെങ്കില്‍ അതിലും പഴക്കമുണ്ടാകുമെന്ന് തോന്നിയെന്ന് അഡ്രസിന്‍റെ ഇപ്പോഴത്തെ ഉടമ പറയുന്നു. 2021 ൽ 27 കാരനായ ഗ്ലെൻസിന് ക്രിസ്റ്റൽ പാലസിന്‍റെ ഫ്ലാറ്റിൽ വച്ചാണ് കത്ത് ലഭിക്കുന്നത്. കത്ത് ഏറെ പഴയതാണെന്നും അതിന് ചരിത്രപരമായ വിലയുണ്ടെന്നും ഗ്ലെന്‍സിന് തോന്നി. ഇതോടെ പ്രാദേശിക മാസികയ്ക്ക് സംഭവം സൂചിപ്പിച്ച് കൊണ്ട് അദ്ദേഹം എഴുതി.
ഹാംലെറ്റ് റോഡിലെ വസ്തുവില്‍ മുമ്പ് താമസിച്ചിരുന്ന സ്റ്റാമ്പ് ഡീലർ ഓസ്വാൾഡ് മാർഷിന്‍റെ ഭാര്യ കാറ്റി മാർഷിന്‍റെ വിലാസത്തിലാണ് കത്ത് വന്നതെന്ന് മാസികയുടെ എഡിറ്ററായ സ്റ്റീഫന്‍ ഓക്സ്ഫോര്‍ഡ് കണ്ടെത്തി. ചായ കടക്കാരനായ ഹെൻറി ടുക്ക് മെന്നലിന്‍റെ മകളും കാറ്റിയുടെ സുഹൃത്തുമായ ക്രിസ്റ്റബെൽ മെന്നലാണ് കത്ത് അയച്ചിരുന്നത്. കത്ത് എഴുതിയിരുന്ന 1916 ല്‍ ക്രിസ്റ്റബെല്‍ ബാത്ത് നഗരത്തില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു.
കൂടുതല്‍ വായിക്കാന്‍: ഒരു കൂട്ടം മുതലകള്‍ക്ക് നടുവില്‍ 'ജീവനും കൈ'യില്‍പ്പിടിച്ച് ഒരാള്‍; വൈറലായി വീഡിയോ
“എന്‍റെ പ്രിയപ്പെട്ട കാറ്റി, നിങ്ങൾ എനിക്കൊരു സഹായം ചെയ്യുമോ? കൂട്ടായ്മയ്ക്കിടയില്‍ ഞാനത് പറഞ്ഞതിന് ശേഷം എനിക്ക് എന്നെക്കുറിച്ച് തന്നെ ലജ്ജ തോന്നുന്നു,” കത്തിന്‍റെ ആദ്യ വരികളില്‍ ക്രിസ്റ്റബെല്‍ എഴുതി. 'ഇവിടെ ശക്തമായ തണുപ്പാണെന്നും' കത്തില്‍ കുറിച്ചിരിക്കുന്നു. പക്ഷേ, യൂറോപ്പ് അരങ്ങാക്കി നടന്ന രണ്ട് ലോകമഹായുദ്ധങ്ങളെ പോലും അതിജീവിച്ച് ഈ കത്ത് ഏങ്ങനെയാണ് ഇപ്പോള്‍ ഉടമയെ അന്വേഷിച്ച് എത്തിയതെന്ന കാര്യത്തില്‍ എല്ലാവരും അത്ഭുതപ്പെട്ടു.
കൂടുതല്‍ വായനയ്ക്ക്: ന്യൂസിലന്‍റ് പൈലറ്റിന്‍റെ മോചനം; പാപ്പുവയില്‍ സൈനിക നീക്കത്തിന് തയ്യാറെന്ന് ഇന്തോനേഷ്യന്‍ സൈന്യം
ഇതുപോലുള്ള സംഭവങ്ങള്‍ ഇടയ്ക്ക് സംഭവിക്കാറുണ്ടെന്നും എന്നാല്‍, ഇപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് തങ്ങള്‍ക്ക് ഉറപ്പിച്ച് പറയാന്‍ കഴിയില്ലെന്നും ബ്രിട്ടനിലെ റോയല്‍ മെയിലിന്‍റെ വക്താവ് പറഞ്ഞു. ഇപ്പോള്‍ അടച്ചിട്ടിരിക്കുന്ന കത്തുകള്‍ തരം തിരിക്കുന്ന സിഡെന്‍ഹാം സോര്‍ട്ടിങ്ങ് ഓഫീസില്‍ നിന്ന് കത്ത് നഷ്ടപ്പെട്ടിരിക്കാം. എന്നാല്‍ അത് ഇപ്പോള്‍ പുനഃക്രമീകരിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടെയില്‍ അവര്‍ക്ക് കത്ത് എവിടെ നിന്നെങ്കിലും ലഭിച്ചിരിക്കാം. ചിലപ്പോള്‍ വല്ല മേശയുടെ അടിയില്‍ നിന്നോ മറ്റോ... അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, കത്ത് ലഭിച്ച ഗ്ലെന്‍ ഒരു പടികൂടി കടന്ന് ചിന്തിച്ചു. നാടക സംവിധായകനും നാടകകൃത്തുമായ ഗ്ലെൻ, അദ്ദേഹത്തിന്‍റെ അടുത്ത നാടകത്തില്‍ ‘ബാത്ത് ടു ലണ്ടൻ’ എന്ന പേരില്‍ ഈ കത്തിനെ കുറിച്ച് ഒരു നാടകം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.
കൂടുതല്‍ വായനയ്ക്ക്: പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് 41 ലക്ഷം രൂപ; ഭൂകമ്പത്തിൽ തകർന്ന തുർക്കിക്ക് താലിബാൻ സംഘടനയുടെ സഹായം