മുത്തശ്ശി പാല്‍പ്പൊടിയില്‍ വൈന്‍ കലക്കി നല്‍കി; നാല് മാസം പ്രായമായ കുഞ്ഞ് കോമയില്‍

മുത്തശ്ശി വൈന്‍ കലക്കിയ പാല്‍പ്പൊടി കുഞ്ഞിന് കുടിക്കാന്‍ കൊടുത്തപ്പോള്‍ അല്പം കുടിച്ച ശേഷം കുഞ്ഞ് വീണ്ടും കുടിക്കാന്‍ വിസമ്മതിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

baby goes into coma after his grandmother mixed wine with milk powder


മുത്തശ്ശി പാൽപ്പൊടിയിൽ അബദ്ധത്തിൽ വൈൻ കലക്കിയതിനെ തുടർന്ന് നാല് മാസം പ്രായമുള്ള കുഞ്ഞ്  കോമയിലായി. കുട്ടിക്ക് കുടിക്കാനായി പാൽ തയ്യാറാക്കുന്നതിനിടയിൽ കുഞ്ഞിന്‍റെ മുത്തശ്ശിക്ക് വൈൻ കുപ്പിയും കുഞ്ഞിന്‍റെ ഇരുണ്ട നിറമുള്ള ഗ്ലാസ് വാട്ടർ ബോട്ടിലുമായി മാറിപ്പോയി, അബദ്ധം സംഭവിച്ചതാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

തെക്കൻ ഇറ്റാലിയൻ നഗരമായ ബ്രിണ്ടിസിയിലെ ഫ്രാങ്കാവില്ല ഫോണ്ടാനയിൽ നിന്നുള്ള സ്ത്രീയാണ് തിങ്കളാഴ്ച ഉച്ചയോടെ കുഞ്ഞിന് കുടിയ്ക്കാൻ പാൽ കുപ്പി തയ്യാറാക്കിയത്. അതേസമയം മുത്തശ്ശി വൈന്‍ കലക്കിയ പാല്‍പ്പൊടി കുഞ്ഞിന് കുടിക്കാന്‍ കൊടുത്തപ്പോള്‍ അല്പം കുടിച്ച ശേഷം കുഞ്ഞ് വീണ്ടും കുടിക്കാന്‍ വിസമ്മതിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നാലെ കുപ്പിയില്‍ നിന്നും വൈനിന്‍റെ മണം വന്നതോടെ മുത്തശ്ശി തന്നെ കുഞ്ഞിനെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഉടന്‍ തന്നെ കുഞ്ഞിന് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും കുട്ടി ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തില്‍ തന്നെ തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ദക്ഷിണേഷ്യക്കാർ സിന്ധുനദീതട സംസ്കാരത്തില്‍ നിന്നും രൂപം കൊണ്ട സങ്കരജനതയെന്ന് ജനിതക പഠനം

നിലവിൽ കുഞ്ഞിന്‍റെ ജീവന് ഭീഷണിയില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ കുഞ്ഞ് ഇപ്പോഴും കോമയില്‍ തുടരുകയാണ്.  മുത്തശ്ശിയ്ക്കെതിരെ ക്രിമനൽ കുറ്റം ചുമത്തുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കുഞ്ഞിന്‍റെ മെഡിക്കൽ രേഖകൾ പരിശോധിച്ച ശേഷമായിരിക്കും ഈ കാര്യത്തിൽ തീരുമാനമെടുക്കുക. സംഭവത്തെക്കുറിച്ച് പ്രോസിക്യൂട്ടർക്കും പ്രാദേശിക പൊലീസ് ഉദ്യോ​ഗസ്ഥർക്കും റിപ്പോർട്ട് നൽകിയതായി ആശുപത്രി അധികൃതർ പറഞ്ഞു. കുഞ്ഞിന്‍റെ മുത്തശ്ശി ഇപ്പോൾ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. 

'തൊട്ടാല്‍ പൊള്ളും'; ബ്രിട്ടനില്‍ ശവസംസ്കാര ചെലവ് കുതിച്ച് ഉയരുന്നതായി റിപ്പോര്‍ട്ട്

മദ്യം കുട്ടികൾക്ക് അപകടകരമായ വിഷമാണന്നാണ് ആരോ​ഗ്യ വിദ​ഗ്ദർ ചൂട്ടിക്കാണിക്കുന്നത്. മദ്യം കുട്ടികളുടെ കേന്ദ്ര നാഡീ വ്യവസ്ഥയെ തളർത്തുകയും രക്തത്തിലെ ഗ്ലൂക്കോസിന്‍റെ (പഞ്ചസാര) അളവ് ക്രമാധീതമായി കുറയുകയും ചെയ്യുന്നു. മദ്യം കഴിക്കുന്ന കുട്ടികൾക്ക് അപസ്മാരവും കോമയും സംഭവിക്കാം. ഗുരതരമായ അളവിൽ കുട്ടികളുടെ ഉള്ളില്‍ മദ്യം ചെന്നാൽ അത് മരണത്തിന് വരെ കാരണമായേക്കാം. ബിയർ, വൈൻ എന്നിവയുടെ കാര്യത്തിൽ ഇത് തന്നെയാണ് സംഭവിക്കുകയെന്നും ആരോ​ഗ്യവിദ​ഗ്ദർ ചൂണ്ടിക്കാട്ടുന്നു. 

മെട്രോയിൽ വെച്ച് ഒരാൾ ഉപദ്രവിച്ചെന്ന് 16 വയസുകാരന്‍റെ സോഷ്യൽ മീഡിയ പോസ്റ്റ്, നടപടിയെടുക്കാനൊരുങ്ങി പൊലീസ്

Latest Videos
Follow Us:
Download App:
  • android
  • ios