2024 ല്‍ ലോക നേതാവിന് നേരെ വധശ്രമമെന്ന ബാബ വംഗയുടെ പ്രവചനം ചര്‍ച്ചയാകുന്നു !

2024 ല്‍ ഒരു ലോക നേതാവിന് നേരെ സ്വന്തം നാട്ടുകാരിലൊരാള്‍ വധശ്രമം നടത്തുമെന്നും ചില മാറാരോഗങ്ങള്‍ക്ക് മരുന്നുകള്‍ കണ്ടെത്തുമെന്നും ബാബ വംഗ പ്രവചിക്കുന്നു.

Baba Vanga s predictions for 2024 are discussed in social media bkg

നാളെ അല്ലെങ്കില്‍ തൊട്ടടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന കാര്യത്തില്‍ മനുഷ്യനുള്ള അനിശ്ചിതത്വമാണ് പ്രവചനങ്ങളിലുള്ള മനുഷ്യന്‍റെ താത്പര്യം വളര്‍ത്തുന്നത്. ഭാവി പ്രവചിക്കുന്ന ജ്യോതിഷികള്‍‌ പല പേരുകളില്‍ ലോകമെങ്ങുമുള്ള സമൂഹങ്ങളില്‍ സജീവമാണ്. അത്തരത്തില്‍ ലോക പ്രശസ്തയായ ഒരാളാണ് ബാബ വംഗ. ബള്‍ഗേറിയയിലെ അതീന്ദ്രിയ ജ്ഞാനുള്ള യോഗിയാണ് അന്ധയായ ബാബ വംഗയെന്ന് വിശ്വസിക്കപ്പെടുന്നു. ഇവരുടെ പല പ്രവചനങ്ങളും യാഥാര്‍ത്ഥ്യമായെന്നാണ് ഇവരെ പിന്തുടരുന്നവര്‍ അവകാശപ്പെടുന്നത്. 1911 ല്‍ ജനിച്ച് 1996 ല്‍ തന്‍റെ 84 മത്തെ വയസില്‍ മരിച്ചെങ്കിലും വരാനിരിക്കുന്ന ഒരോ വര്‍ഷങ്ങളിലും എന്ത് സംഭവിക്കുമെന്ന ബാബ വംഗയുടെ മുന്‍ പ്രവചനങ്ങള്‍ ഓരോ വര്‍ഷവും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. 

63 കാരനുമായി ഡേറ്റിംഗ് ആരംഭിച്ചതിന്‍റെ കാരണം വെളിപ്പെടുത്തി 30 കാരി; കണ്ണ് തള്ളി കേള്‍വിക്കാര്‍ !

കൊവിഡ് 19 പോലൊരു മഹാമാരിയെ കുറിച്ചും പിന്നാലെ വന്ന ആഗോള മാന്ദ്യത്തെ കുറിച്ചും ബാബ വംഗ പ്രവചിച്ചിരുന്നുവെന്ന പ്രചാരം അവരുടെ ആഗോള പ്രശസ്തി ഉയര്‍ത്തി. 2024 നെ കുറിച്ചുള്ള ബാബ വംഗയുടെ പ്രവചനങ്ങളാണ് ഇപ്പോള്‍ സാമൂഹിക  മാധ്യമങ്ങളില്‍ വൈറലാകുന്നത്. വരാനിരിക്കുന്ന വര്‍ഷം ചില ഭയാനകമായ അനുഭവങ്ങള്‍ ലോകത്തിനുണ്ടാകുമെന്നാണ് വംഗയുടെ പ്രവചനം. 2024-ൽ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന് നേരെ സ്വന്തം നാട്ടുകാരിൽ ഒരാൾ വധശ്രമം നടത്തുമെന്ന് ബാബ വംഗ പ്രവചിച്ചതായി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം യൂറോപ്പിൽ ഭീകരാക്രമണങ്ങൾ വർദ്ധിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. അടുത്ത വര്‍ഷം പുതിയൊരു 'വലിയ രാജ്യം' ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും ബാബ വംഗ സൂചന നല്‍കുന്നു. ലോകത്ത് ജൈവായുധ പരീക്ഷണമോ ആക്രമണമോ സംഭവിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ അപകട മുന്നറിയിപ്പുകള്‍ക്കൊപ്പം  2024-ൽ ലോക സമ്പദ്‌വ്യവസ്ഥ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാകും കടന്ന് പോവുകയെന്നും അവര്‍ പ്രവചിച്ചു. ഇത് രാജ്യങ്ങള്‍ തമ്മിലുള്ള കടത്തിന്‍റെ അളവ് വര്‍ദ്ധിക്കുന്നതിനും ഭൗമരാഷ്ട്രീയ സംഘട്ടനങ്ങൾ രൂക്ഷമാകുന്നതിനും കാരണമാകും. ഒപ്പം ഭീകരമായ കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും ഉണ്ടാകും. യൂറോപ്പില്‍ ഭീകരാക്രമണത്തിനുള്ള സാധ്യത ഏറുമെന്നും വംഗ പ്രവചിക്കുന്നു. 

അവന്‍റെ ഏകാന്തത അവസാനിപ്പിക്കണം; ബ്രിട്ടനില്‍ വിചിത്ര ആവശ്യവുമായി മൃഗസ്നേഹികള്‍ രംഗത്ത് !

ഹാക്കിംഗ്, സൈബർ ആക്രമണങ്ങൾ എന്നിവ വർദ്ധിക്കും. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് അടിസ്ഥാന വൈദ്യുതി വിതരണത്തിലും ജല ശുദ്ധീകരണത്തിലും വിട്ടുവീഴ്ച ചെയ്യാന്‍ സര്‍ക്കാറുകള്‍ ശ്രമം നടത്തും. അതേസമയം ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന നല്ല ശാസ്ത്രീയ വാര്‍ത്തകളും അടുത്ത വര്‍ഷം കേള്‍ക്കാന്‍ കഴിയുമെന്നും ഇവര്‍ പ്രവചിക്കുന്നു. ക്യാന്‍സറിനുള്ള ഒരു ചികിത്സയും അൽഷിമേഴ്‌സ് രോഗത്തിനുള്ള പ്രതിവിധിയും ഗവേഷകര്‍ കണ്ടെത്തുമെന്നതാണ് അത്. ഡയാന രാജകുമാരിയുടെ മരണവും 9/11 ആക്രമണവും ബരാക് ഒബാമയുടെ യുഎസ് പ്രസിഡന്‍സിയും ബാബ വംഗ പ്രവചിച്ചിരുന്നെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ ഇവയൊന്നും ശാസ്ത്രീയമായി തെളിയിക്കുപ്പെട്ടിട്ടില്ല. 26 വര്‍ഷം മുമ്പ് അന്തരിച്ച അന്ധയായ ആ ബംഗേറിയന്‍ സ്ത്രീയുടെ പ്രവചനങ്ങള്‍ ഇന്നും ഏറെ ആളുകള്‍ വിശ്വസിക്കുന്നുണ്ട്. ഓരോ വര്‍ഷവും അവരുടെ പ്രവചനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നു. 1960 കളില്‍ ബൾഗേറിയയിലെ പെട്രിച്ച് മുനിസിപ്പാലിറ്റി ബാബ വംഗയെ (ബൾഗേറിയൻ അക്കാദമി ഓഫ് സയൻസസിന്‍റെ ഭാഗമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സജസ്റ്റോളജിയില്‍ നിയമിച്ചു. എഴുത്തും വായനയും അറിയാത്ത അന്ധയായ വംഗയുടെ പ്രവചനങ്ങള്‍ ഇക്കാലയളവിലാണ് എഴുതപ്പെട്ടതെന്ന് കരുതുന്നു. 

ഏറ്റവും സുരക്ഷിതമായ ഒരു 'വിമാന അപകട'ത്തിന്‍റെ വീഡിയോ; ചിരിച്ച് മറിഞ്ഞ് സോഷ്യല്‍ മീഡിയ !

 

Latest Videos
Follow Us:
Download App:
  • android
  • ios