Asianet News MalayalamAsianet News Malayalam

'ഇതാണ് ഡിജിറ്റല്‍ ഇന്ത്യ'; സ്മാര്‍ട്ട് വാച്ചില്‍ ക്യൂആര്‍ കോഡ് കാണിക്കുന്ന ഓട്ടോഡ്രൈവറുടെ ചിത്രം വൈറല്‍

ഓട്ടോയില്‍ സവാരിക്കായി കയറിയ യാത്രക്കാരനോട് സ്മാർട്ട് വാച്ചിലെ ക്യുആർ കോഡ് വഴി പണം അയക്കാന്‍ ആവശ്യപ്പെട്ടു. ഇതിനായി അദ്ദേഹം യാത്രക്കാരന് തന്‍റെ സ്മാര്‍ട്ട് വാച്ചിലെ ക്യൂആര്‍ കോഡ് കാണിച്ച് കൊടുക്കുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

Auto driver s picture showing QR code on smartwatch goes viral
Author
First Published Sep 22, 2024, 2:20 PM IST | Last Updated Sep 22, 2024, 2:20 PM IST


ന്ത്യ ഇന്ന് പഴയ ഇന്ത്യയല്ല. ഡിജിറ്റൽ ഇന്ത്യയാണ്. പണം കൈമാറ്റം വളരെ കുറവ്. മിക്കപ്പോഴും ഡിജറ്റല്‍ പേയ്മെന്‍റാണ് നമ്മളില്‍ പലരും ചെയ്യുന്നതും. എന്നാല്‍, എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ബെംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവര്‍. ബെംഗളൂരുവിന്‍റെ സ്വന്തം 'പീക്ക് ബെംഗളൂരു' നിമിഷങ്ങളിലാണ് ആ ഓട്ടോഡ്രൈവറുമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളും അഭിപ്രായപ്പെടുന്നു. സംഗതി എന്താണെന്ന് വച്ചാല്‍, തന്‍റെ ഓട്ടോയില്‍ സവാരിക്കായി കയറിയ യാത്രക്കാരനോട് സ്മാർട്ട് വാച്ചിലെ ക്യുആർ കോഡ് വഴി പണം അയക്കാന്‍ ആവശ്യപ്പെട്ടതാണ്. അദ്ദേഹം ഈ ആവശ്യം ഉന്നയിച്ച് യാത്രക്കാരന് തന്‍റെ സ്മാര്‍ട്ട് വാച്ചിലെ ക്യൂആര്‍ കോഡ് കാണിച്ച് കൊടുക്കുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

"ഓട്ടോ അണ്ണാ #പീക്ക്ബെംഗളൂരു നീക്കം പുറത്തെടുത്തു" എന്ന അടിക്കുറിപ്പോടെ ഒരു റിക്ഷാ ഡ്രൈവർ തന്‍റെ യാത്രക്കാരന് നേരെ സ്മാർട്ട് വാച്ചിലെ ക്യൂആര്‍ കോഡ് കാണിച്ച് കൊടുക്കുന്ന ചിത്രം പങ്കുവയ്ക്കപ്പെട്ടു. പിന്നാലെ സാങ്കേതിക വിദ്യയുടെ ഏറ്റവും ഉയര്‍ന്നതലത്തിലേക്ക് എത്തിയ അദ്ദേഹത്തെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ അഭിനന്ദിച്ചു. പീക്ക് ബെംഗളൂരു എന്ന എക്സ് ഹാന്‍റിലിലാണ് ആദ്യം ഈ ചിത്രം പങ്കുവയ്ക്കപ്പെട്ടത്. പിന്നാലെ നിരവധി പേരാണ് ചിത്രം പങ്കുവച്ചത്. ലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകം ഈ ചിത്രം കണ്ടുകഴിഞ്ഞു. പിന്നിലേക്ക് നോക്കാതെ തന്‍റെ ഇടത് കൈയില്‍ കെട്ടിയ സ്മാര്‍ട്ട് വാച്ചിലെ ക്യൂആര്‍ കോട് അദ്ദേഹം ഓട്ടോയുടെ പിന്നില്‍ ഇരിക്കുന്ന യാത്രക്കാരന് നേരെ കാണിക്കുന്നതാണ് ചിത്രം. 

ലോകത്തിലെ ഏറ്റവും വലിയ നദിയും വരളുന്നുവോ? ആമസോണിന് സംഭവിക്കുന്നതെന്ത്?

ഭൂകമ്പത്തിനിടെ തന്‍റെ പൂച്ചകളെ സംരക്ഷിക്കാനോടുന്ന കുട്ടി; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

"അണ്ണന്‍ ഒന്ന് ഞങ്ങളെല്ലാവരും പൂജ്യം' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ കുറിപ്പ്.  "ഓട്ടോ അണ്ണന്‍ കൂടുതൽ ഡിജിറ്റൽ ആകുന്നു!" എന്നായിരുന്നു മറ്റൊരു കുറിപ്പ്. "ഈ നഗരം #പീക്ക്ബെംഗളൂരു മറ്റൊന്നാണ്,"  നഗരത്തിന്‍റെ പ്രത്യേകതകളാണ് ഇതെല്ലാം എന്ന തരത്തിലായിരുന്നു ഒരു കുറിപ്പ്. "ഈ ഓട്ടോ ഡ്രൈവർ വളരെ സ്മാർട്ടായി കാണപ്പെടുന്നു, ഇത് ഡിജിറ്റൽ ഇന്ത്യയുടെ മാന്ത്രികതയാണ്," മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. "ആധുനിക കാലത്തെ ആശയക്കുഴപ്പങ്ങൾക്ക് അത്യാധുനിക സമീപനങ്ങൾ ആവശ്യമാണ്," മറ്റൊരാള്‍ കുറിച്ചു.  "ഇതിലൂടെ, എന്തുകൊണ്ടാണ് ബെംഗളൂരു ഇന്ത്യയുടെ സാങ്കേതിക നഗരമെന്ന് നിങ്ങൾക്ക് എളുപ്പത്തിൽ മനസിലാക്കാൻ കഴിയും," മറ്റൊരു കാഴ്ചക്കാരന്‍ നഗരം എന്തുകൊണ്ട് ഐടി നഗരമെന്ന വിശേഷം പേറുന്നതെന്ന് കുറിച്ചു. 

വൈദ്യുതി ബില്ലിംഗിലെ പിഴവ്, 18 വർഷക്കാലം തന്‍റെയും അയൽവാസിയുടെയും വൈദ്യുതി ബില്ലടച്ച് വീട്ടുടമ, ഒടുവിൽ ...
 

Latest Videos
Follow Us:
Download App:
  • android
  • ios